Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
മുടികൊഴിച്ചിലിനു പുറകിലെ ആരോഗ്യകാരണങ്ങള്‍
പ്രായഭേദമില്ലാതെ പലരേയും അലട്ടുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചില്‍. അല്പം പ്രായം ചെല്ലുമ്പോള്‍ ഇത് സാധാരണം. എന്നാല്‍ 25 വയസിന് താഴെയുള്ളവരിലുണ്ടാകുന്ന മുടികൊഴിച്ചിന് മററു കാരണങ്ങളുമുണ്ടാകാം.
താരന്, വെള്ളത്തിന്റെ പ്രശ്നം തുടങ്ങിയവ ചിലപ്പോള്‍ മുടികൊഴിച്ചിലിന് ഇടയാക്കിയേക്കാം. എന്നാല്‍ ഇവയല്ലാതെ ആരോഗ്യപരമായ ചില കാരണങ്ങളും മുടികൊഴിച്ചിലിനു പുറകിലുണ്ട്. നല്ല മുടിയ്ക്കു 10 കല്പനകള്
മുടികൊഴിച്ചിലിന് ഇടയാക്കുന്ന ആരോഗ്യപരമായ കാരണങ്ങള്‍ ഏതെല്ലാമെന്നു നോക്കൂ,സൗന്ദര്യം കാക്കാന്‍ മുരിങ്ങയില

സ്ട്രെസ്
സ്ട്രെസ് മുടികൊഴിച്ചിലിന് ഇടയാക്കുന്ന ഒരു പ്രധാന കാരണമാണ്. പ്രത്യേകിച്ച് ഇപ്പോഴത്തെ ചെറുപ്പക്കാരില്‍. സ്ട്രെസ് കാരണമുണ്ടാകുന്ന മുടികൊഴിച്ചിലിന് ടെലോജെന്‍ ഇഫഌവിയം എന്നാണ് പറയുക.

പ്രസവശേഷം
ശരീരത്തിനുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിനാനങ്ങള്‍ കാരണം പ്രസവശേഷം സ്ത്രീകളില്‍ മുടികൊഴിച്ചില്‍ പതിവാണ്.

വൈറ്റമിന്‍ എ
വൈറ്റമിന്‍ എയുടെ കുറവ് പലപ്പോഴും മുടികൊഴിച്ചിലിന് ഇട വരുത്താറുണ്ട്.

പ്രോട്ടീന്‍ കുറവ്
മുടിവളര്‍ച്ചയ്ക്ക് പ്രോട്ടീന്‍ വളരെ പ്രധാനമാണ്. പ്രോട്ടീന്‍ കുറവ് മുടി കൊഴിച്ചിലിന് ഇടയാക്കും.

പാരമ്പര്യം
പാരമ്പര്യം ചിലരില്‍ മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്. ഇത് 50ല്‍ ഒരാള്‍ക്കു മാത്രമേ ഉണ്ടാകാറുള്ളൂ.

ഹോര്‍മോണ്‍
ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളും പലപ്പോഴും മുടികൊഴിച്ചിലിന് ഇടയാക്കും.

അയേണ്‍ കുറവ്
അയേണ്‍ കുറവ് മുടികൊഴിച്ചിലിനുള്ള മറ്റൊരു കാരണമാണ്.

ഹൈപ്പോതൈറോയ്ഡ്
ഹൈപ്പോതൈറോയ്ഡ് മുടികൊഴിച്ചിലിന് ഇടയാക്കുന്ന മറ്റൊരു ആരോഗ്യകാരണമാണ്.

വൈറ്റമിന്‍ ബിയുടെ കുറവ്
വൈറ്റമിന്‍ ബിയുടെ കുറവ് മുടികൊഴിച്ചിലിന് ഇടയാക്കാറുണ്ട്. ഇവയടങ്ങിയ പോഷകാഹാരമാണ് പ്രതിവിധി.

ശരീരഭാരം
ശരീരഭാരം പെട്ടെന്നു കുറയുന്നത് മുടികൊഴിച്ചിലിനുള്ള മറ്റൊരു കാരണമാണ്.

പോളിസിസ്റ്റിക് ഓവറി
പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോ ഇപ്പോള്‍ 10ല്‍ 4 സ്ത്രീകള്‍ക്കും കണ്ടുവരുന്നുണ്ട്. ഇത് ശരീരത്തില്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഉണ്ടാക്കുന്നതിനാല്‍ മുടികൊഴിച്ചിലിന് ഇതും ഇട വരുത്തും.

മരുന്നുകള്‍
ചിലതരം മരുന്നുകളും മുടികൊഴിച്ചിലിനുള്ള പ്രധാന കാരണമാണ്. പ്രത്യേകിച്ചു രക്തം നേര്പ്പിയ്ക്കുന്ന തരം മരുന്നുകള്‍.



Click it and Unblock the Notifications
