Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
വാങ്ങും ഭക്ഷണങ്ങള്‍ വരുത്തും രോഗങ്ങള്‍
വാങ്ങുന്ന ഭക്ഷണങ്ങള്‍, പ്രത്യേകിച്ച് പ്രോസസ്ഡ് ഭക്ഷണങ്ങള്‍ ആരോഗ്യത്തിന് ദോഷകരമാണ്. ഇങ്ങനെ വാങ്ങുന്ന ഭക്ഷണങ്ങളില്‍, രുചിയ്ക്കും നിറത്തിനും വേണ്ടി പല കൃത്രിമ വസ്തുക്കളും ചേര്‍ക്കാറുണ്ട്.
ഇത്തരം ഭക്ഷണങ്ങള്‍ രുചിയും നിറവും മണവുമെല്ലാം കണ്ട് പുറത്തു നിന്നും വാങ്ങിക്കഴിയ്ക്കുമ്പോള് നാം പല രോഗങ്ങളും വിലയ്ക്കു വാങ്ങുകയാണ് ചെയ്യുന്നത്.
ഭക്ഷണങ്ങളില്‍ ചേര്‍ക്കുന്ന ഇത്തരം ഫുഡ് പ്രിസര്‍വേറ്റീവുകള്‍ പല ഗുരുതര രോഗങ്ങള്‍ക്കും കാരണമാകാറുണ്ട്. ഇവയെന്തൊക്കെയന്നു നോക്കൂ,

ക്യാന്‍സര്‍
ഇത്തരം പല ഫുഡ് പ്രിസര്‍വേറ്റീവുകളും ശരീരത്തില്‍ ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയ്ക്കു കാരണമാകാറുണ്ട്.

ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക്
വാങ്ങുന്ന ഭക്ഷണങ്ങളില്‍ ഷുഗര്‍, സാച്വറേറ്റഡ് കൊഴുപ്പുകള്‍ എന്നിവ ധാരാളമുണ്ട്. ഇത് ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകും.

അമിത വണ്ണം
ഭക്ഷണങ്ങളില്‍ ചേര്‍ക്കുന്ന പല വസ്തുക്കളും അമിത വണ്ണത്തിന് ഇട വരുത്തുന്നു. അമിത വണ്ണം പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാണ്.

പ്രമേഹം
ഇത്തരം കൃത്രിമ വസ്തുക്കള്‍ പലപ്പോഴും പ്രമേഹത്തിനു കാരണമാകാറുണ്ട്.

കൊളസ്ട്രോള്‍
പുറമെ നിന്നും വാങ്ങുന്ന ഭക്ഷണങ്ങളില്‍ എണ്ണയും കൊഴുപ്പും ട്രാന്സ്ഫാറ്റുകളുമെല്ലാം ധാരാളമുണ്ടാകും. ഇത് കൊളസ്ട്രോള്‍ തോത് വര്‍ദ്ധിപ്പിയ്ക്കും.

സ്ട്രോക്ക്
ഭക്ഷണം കേടു വരാതിരിയ്ക്കാന്‍ നൈട്രേറ്റ്, സോഡിയം തുടങ്ങിയവ പ്രിസര്‍വേറ്റീവുകളായി ഉപയോഗിയ്ക്കാറുണ്ട്. ഇത് ബിപി കൂടാന്‍ ഇട വരുത്തും. രക്തധമമനികള്ക്ക് ദോഷം വരുത്തും. രക്തധമനികളെ ബാധിയ്ക്കും. സ്ട്രോക്ക് പോലുള്ള അവസ്ഥകള്‍ക്ക് കാരണമാകും

വന്ധ്യത
പ്രിസര്‍വേറ്റീവുകള്‍ ലബോറട്ടറികളിലാണ് ഉണ്ടാക്കുന്നത്. ജീനുകളില്‍ മാറ്റങ്ങള്‍ വരുത്തുന്ന ബാക്ടീരിയകള്‍ ഇവയിലുണ്ടാകാന് സാധ്യത കൂടുതലാണ്. ഇത് വന്ധ്യതാ പ്രശ്നങ്ങളുണ്ടാക്കും.

കിഡ്നി
ഫോസ്ഫേറ്റുകള്‍ പ്രോസസ്ഡ് ഭക്ഷണങ്ങളില്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്. ഇത് കിഡ്നിയുടെ ആരോഗ്യത്തിന് ദോഷകരമാണ്.

നൈട്രേറ്റുകള്‍
സ്മോക്ക്ഡ്, പ്രോസസ്ഡ് ഇറച്ചികളില്‍ കൂടിയ അളവില്‍ നൈട്രേറ്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശ്വാസകോശസംബന്ധമായ അസുഖങ്ങളുണ്ടാക്കും.

അലര്‍ജി
ഇത്തരം ഫുഡ് പ്രിസര്‍വേറ്റീവുകള്‍ പലതരം അലര്‍ജികള്‍ക്ക് ഇട വരുത്തും.

കരളിന് ദോഷം
പ്രിസര്‍വേറ്റീവുകളില്‍ പ്രധാനമാണ് റിഫൈന്‍ഡ് ഫ്രക്ടോസ്. ഇത് കരളിന് ദോഷം വരുത്തും.

പ്രായക്കൂടുതല്‍
പല പ്രിസര്‍വേറ്റീവുകളും ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ ബാധിയ്ക്കുന്നു. പെണ്‍കുട്ടികള്‍ പെട്ടെന്നു പ്രായപൂര്‍ത്തിയാകാനും ചര്‍മത്തിന് പ്രായക്കൂടുതല്‍ തോന്നാനുമെല്ലാം ഇത് ഇട വരുത്തും.

എല്ലുകളുടെ ബലം
പ്രോസസ്ഡ് ഫുഡില്‍ ഫോസ്ഫേറ്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ ഭക്ഷണങ്ങള്‍ കേടാകാതെ സൂക്ഷിയ്ക്കാനാണ് ഉപയോഗിയ്ക്കുന്നത്. ഇവ എല്ലുകളുടെ ബലം കുറയ്ക്കും.

അല്‍ഷീമേഴ്സ്
മൈക്രോവേവ് പോപ്കോണില്‍ ഉപയോഗിയ്ക്കുന്ന ഡയാസിറ്റൈല് പോലുള്ളവ അല്‍ഷീമേഴ്സ് രോഗങ്ങള്‍ക്കു കാരണമാകും.

ഗ്യാസ്, അസിഡിറ്റി
വയറ്റില്‍ ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ ഉണ്ടാക്കുവാനും ഇവ കാരണമാകും.തുടക്കക്കാര്‍ക്ക് ബോഡി ബില്‍ഡിംഗ് ടിപ്സ്



Click it and Unblock the Notifications
