Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
പാലുല്പന്നങ്ങള് കൂടിയാല്‍ ആരോഗ്യത്തിന് ദോഷം?
പാലുല്പന്നങ്ങള് ആരോഗ്യത്തിന് ചേര്‍ന്നവയാണ്. പ്രത്യേകിച്ച് എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന്. കാരണം കാല്‍സ്യത്തിന്റെ പ്രധാന ഉറവിടമാണിത്.
എന്നാല്‍ അമൃതാണെങ്കിലും അധികമായാല്‍ ദോഷം ചെയ്യുമെന്നതാണ് വാസ്തവം. ഇതുപോലെത്തെന്നെ പാലുല്പന്നങ്ങളുടെ കാര്യവും. ഇവയുടെ അളവു കൂടുന്നത് ആരോഗ്യത്തെ വിപരീതമായി ബാധിയ്ക്കാനും സാധ്യതകളേറെയാണ്.
പാലുല്പന്നങ്ങള് കൂടുതല്‍ കഴിയ്ക്കുന്നതു കൊണ്ടുള്ള ദോഷങ്ങളെക്കുറിച്ചറിയൂ,

എല്ലിന്റെ ആരോഗ്യത്തിന്
എല്ലിന്റെ ആരോഗ്യത്തിന് കാല്‍സ്യം ആരോഗ്യകരമാണെന്നാണ് പൊതുവെയുള്ള കാഴ്ചപ്പാട്. എന്നാല്‍ പാലില്‍ നിന്നും പാലുല്പന്നങ്ങളില് നിന്നുമുള്ള കാല്‍സ്യം എല്ലിന്റെ ആരോഗ്യം നന്നാക്കുന്ന കാര്യത്തില്‍ സഹായിക്കുന്നില്ലെന്നാണ് പഠനങ്ങള്‍ തെളിയിച്ചിരിയ്ക്കുന്നത്. ഓസ്റ്റിയോപെറോസിസ പോലുള്ള പ്രശ്നങ്ങള്‍ തടയാന്‍ ഇലക്കറികള്‍, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവയില്‍ നിന്നുള്ള കാല്‍സ്യമാണ് സഹായകമാകുന്നത്.

ഹൃദയാരോഗ്യത്തിന്
പാലുല്പന്നങ്ങളില് കൂടിയ തോതില്‍ കൊഴുപ്പടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് ദോഷകരമാണ്.

തടി
പാലിലെ കൊഴുപ്പ് തടി കൂടാനും അമിത വണ്ണത്തിനുമെല്ലാം കാരണമാകാറുണ്ട്. കൂടുതല്‍ പാലുല്പന്നങ്ങള് കഴിയ്ക്കുന്തോറും ഈ സാധ്യത ഇരട്ടിയാകും.

അലര്‍ജി
സൈനസ് പ്രശ്നങ്ങള്‍, ചെവിയിലെ അണുബാധ, മലബന്ധം, വയറിളക്കം, അനീമിയ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ പാലിനോട് അലര്ജിയുള്ളവര്ക്കുണ്ടാകാം. പ്രത്യേകിച്ച് കുട്ടികള്‍ക്ക്.

ക്യാന്‍സര്‍ സാധ്യതകള്‍
കൂടുതല്‍ പാലുല്പന്നങ്ങള് കഴിയ്ക്കുന്നവരില്‍ ഐജിഎഫ് എ്ന്നൊരു ഘടകം കൂടതലാകുന്നതായി തെളിഞ്ഞിട്ടുണ്ട്. ഇത് കൂടുന്തോറും പ്രോസ്റ്റേറ്റ്, ബ്രെസ്റ്റ് ക്യാന്‍സര്‍ സാധ്യതകള്‍ വര്‍ദ്ധിയ്ക്കും.

പ്രമേഹസാധ്യത
ചെറുപ്പത്തില്‍ കൂടുതല്‍ പാലുല്പന്നങ്ങള് കഴിയ്ക്കുന്നവരില്‍ ടൈപ്പ് വണ്‍ പ്രമേഹസാധ്യത കൂടുതലാണ്. കൂടുതല്‍ പാലുല്പന്നങ്ങള് കഴിയ്ക്കുന്ന കുട്ടികളിലും പ്രമേഹസാധ്യത കൂടുതല്‍ തന്നെ. ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ



Click it and Unblock the Notifications
