For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിറ്റാമിന്‍ ബി 1 ന്‍റെ ആരോഗ്യ ഗുണങ്ങള്‍

By Super
|

വിറ്റാമിന്‍ ബി 1 തയാമൈന്‍ എന്നും അറിയപ്പെടുന്നു. ബി കോംപ്ലക്സ് വിറ്റാമിന്‍ കുടുംബത്തിലെ ലയിക്കുന്ന എട്ട് വിറ്റാമിനുകളിലൊന്നാണ് ഇത്. ഇത് കാര്‍ബോഹൈഡ്രേറ്റിനെ ഉര്‍ജ്ജമാക്കി മാറ്റുന്നതിന് ഗ്ലൂക്കോസായി രൂപാന്തരപ്പെടുത്തും. വിറ്റാമിന്‍ ബി 1 ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കും കൊഴുപ്പുകളും പ്രോട്ടീനുകളും വിഘടിപ്പിക്കുന്നതിനും വിറ്റാമിന്‍ ബി 1 ആവശ്യമാണ്.

വിറ്റാമിന്‍ ബി 1 ന്‍റെ കുറവ് ഞരമ്പുകളെയും, ഹൃദയത്തിന്‍റെയും മനസിന്‍റെയും പ്രവര്‍ത്തനങ്ങളെയും ബാധിക്കും. ഇക്കാരണത്താല്‍ ദിവസവും ആവശ്യമായ അളവില്‍ വിറ്റാമിന്‍ ബി 1 ലഭിക്കേണ്ടതാണ്. വിറ്റാമി‍ ബി 1 ന്‍റെ ആരോഗ്യ ഗുണങ്ങള്‍ മനസിലാക്കുക.

1. ഹൃദയത്തിന്‍റെ പ്രവര്‍ത്തനം

1. ഹൃദയത്തിന്‍റെ പ്രവര്‍ത്തനം

ഹൃദയത്തിന്‍റെ ശരിയായ പ്രവര്‍ത്തനം ഉറപ്പുവരുത്താന്‍ പേശികളില്‍ നിന്നും ഞരമ്പുകളില്‍ നിന്നും സന്ദേശങ്ങള്‍ അയക്കുന്ന ന്യൂറോട്രാന്‍സ്മിറ്ററുകളുടെ ഉത്പാദനത്തിന് സഹായിക്കുന്നതാണ് വിറ്റാമിന്‍ ബി 1. ഇതിന്‍റെ അപര്യാപ്തത ഹൃദയത്തിന്‍റെ പ്രവര്‍ത്തനം താളം തെറ്റാന്‍ ഇടയാക്കും.

2. മെയ്‍ലിന്‍ ഷീത് വികസിപ്പിക്കുന്നു

2. മെയ്‍ലിന്‍ ഷീത് വികസിപ്പിക്കുന്നു

മെയ്‍ലിന് ഷീത് അഥവാ ഞരമ്പുകള്‍ക്കുള്ളിലെ പാളിയുടെ രൂപീകരണത്തിന് വിറ്റാമിന്‌ ബി 1 ആവശ്യമാണ്. ഇതിന്‍റെ കുറവ് മെയ്‍ലിന്‍ ഷീതിന്‍റെ നാശത്തതിന് കാരണമാകുകയും അത് തലച്ചോറിന്‍റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. ഞരമ്പുകളില്‍ തകരാറുണ്ടാവാനും ഇത് ഇടയാക്കും.

3. തിമിരം തടയുന്നു

3. തിമിരം തടയുന്നു

തിമിരം തടയുന്നതിന് ഫലപ്രദമാണ് വിറ്റാമിന്‍ ബി 1. ആവശ്യത്തിന് വിറ്റാമിന്‍ ബി 1 ലഭിച്ചാല്‍ തിമിരം മൂലമുള്ള കാഴ്ച തകരാറ് സംഭവിക്കില്ല എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്.

4. അല്‍ഷീമേഴ്‌സ്

4. അല്‍ഷീമേഴ്‌സ്

അല്‍ഷീമേഴ്‌സ് അകറ്റാന്‍ ഏറെ നല്ലതാണ് വൈറ്റമിന്‍ ബി. ഈ പ്രശ്്‌നമുള്ളവര്‍ക്കു നിര്‍ദേശിയ്ക്കുന്ന സപ്ലിമെന്റാണിത്.

5. ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നു

5. ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നു

തയാമൈന്‍ അഥവാ വിറ്റാമിന്‍ ബി 1 ന് ഓര്‍മ്മശക്തിയും ഏകാഗ്രതയും വര്‍ദ്ധിപ്പിക്കാനുള്ള കഴിവുണ്ട്. മള്‍ട്ടിപ്പിള്‍ സെലെറോസിസ്, ബെല്‍സ് പാള്‍സി തുടങ്ങിയ പല തരത്തിലുള്ള ഞരമ്പ് തകരാറുകള്‍ പരിഹരിക്കാനുള്ള കഴിവ് ഇതിനുണ്ട്.

6. ചുവന്ന രക്തകോശങ്ങളുടെ ഉത്പാദനം

6. ചുവന്ന രക്തകോശങ്ങളുടെ ഉത്പാദനം

ചുവന്ന രക്തകോശങ്ങളുടെ ഉത്പാദനത്തില്‍ വിറ്റാമിന്‍ ബി 1 പ്രധാന പങ്കുവഹിക്കുന്നു. ശരീരത്തിന് ആരോഗ്യവും, ഊര്‍ജ്ജവും നല്കുന്നവയാണിവ. ഭക്ഷണത്തെ ഊര്‍ജ്ജമാക്കി മാറ്റാനും തയാമൈന്‍ സഹായിക്കുന്നു.

7. ദഹനം മെച്ചപ്പെടുത്തുന്നു

7. ദഹനം മെച്ചപ്പെടുത്തുന്നു

ദഹനത്തിന് ആവശ്യമായ ഹൈഡ്രോക്ലോറിക് ആസിഡിന്‍റെ ഉത്പാദനത്തില്‍ സഹായിക്കുന്നതാണ് വിറ്റാമിന്‍ ബി 1. ഈ വിറ്റാമിന്‍ വിശപ്പ് ഗണ്യമായ തോതില്‍ വര്‍ദ്ധിപ്പിക്കുകയും മനസിനെ ജാഗ്രത പുലര്‍ത്തുന്നതില്‍ സഹായിക്കുകയും ചെയ്യുന്നു.

English summary

Health Benefits Of Vitamin B1 Or Thiamine

In this article, we will share with you some of the health benefits of vitamin B1. Read on to know more about it.
Story first published: Thursday, December 24, 2015, 17:01 [IST]
X
Desktop Bottom Promotion