For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ മുളകൊരു 'കാന്താരി' തന്നെ

|

എരിവല്‍പം കൂടുതല്‍ വേണം മലയാളിക്ക്. എന്തു കാര്യത്തിലായാലും അങ്ങനെ തന്നെ. എന്നാല്‍ ഈ എരിവിനു പിന്നിലുള്ള രഹസ്യം അത് ആയുസ്സിന്റെ രഹസ്യമാണ്. എന്നാല്‍ പലര്‍ക്കും അതറിയില്ല. എരിവ് കൂടുതല്‍ കഴിക്കുന്നതിലൂടെ ആയുസ്സ് വര്‍ദ്ധിക്കുമെന്നാണ് പറയുന്നത്. കൊളസ്‌ട്രോള്‍ കുറയ്ക്കും കാന്താരിമുളക്

എരിവ് ഭക്ഷണം കൂടുതല്‍ കഴിക്കുന്നവരില്‍ ആയുസ്സിന്റെ ദൈര്‍ഘ്യം 10 ശതമാനം കൂടുതല്‍
ആണെന്നാണ് പറയുന്നത്. എരിവ് കഴിക്കുന്നവരും കഴിക്കാത്തവരുമായി നടത്തിയ താരതമ്യ പഠനത്തിലാണ് ഇക്കാര്യം തെളിയിക്കപ്പെട്ടിട്ടുള്ളത്. ആരോഗ്യമുള്ള 20 ഇന്ത്യന്‍ രുചികള്‍

കൂടാതെ എരിവിന് പല അസുഖങ്ങളേയും പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്നാണ് പറയുന്നത്. അതുകൊണ്ടു തന്നെ ഇനി മുതല്‍ ഭക്ഷണത്തില്‍ അല്‍പം എരിവ് കൂടുതല്‍ ചേര്‍ക്കുന്നതു കൊണ്ട് ഒരു കുഴപ്പവുമില്ല.

ഭാരക്കുറവിന് സഹായിക്കും

ഭാരക്കുറവിന് സഹായിക്കും

എരിവ് കൂടുതലുള്ള ഭക്ഷണം കഴിക്കുന്നവരില്‍ ഉയര്‍ന്ന പ്രതിരോധശേഷി ഉണ്ടാവും ഇത് ഇവരിലെ പ്രതിരോധ ശേഷി 8 ശതമാനമാണ് ഉയര്‍ത്തുന്നത്.

 ഊര്‍ജ്ജസ്വലത വര്‍ദ്ധിപ്പിക്കും

ഊര്‍ജ്ജസ്വലത വര്‍ദ്ധിപ്പിക്കും

ഭക്ഷണത്തില്‍ എരിവിന്റെ അംശം വര്‍ദ്ധിപ്പിക്കുന്നത് ഇഊര്‍ജ്ജത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കും. ഇവര്‍ ഏത് സമയത്തും ഊര്‍ജ്ജസ്വലതയോടു കൂടി പ്രവര്‍ത്തിക്കും.

 പച്ചമുളക് അത്യുത്തമം

പച്ചമുളക് അത്യുത്തമം

ഉണക്കിയ മുളക്, പൊടിച്ച മുളക് എന്നിവയേക്കാളും എന്തുകൊണ്ടും നല്ലത് പച്ചമുളകാണെന്നാണ് പഠനം വ്യക്തമാക്കുന്നത്. പച്ചമുളകില്‍ അടങ്ങിയിട്ടുള്ള എന്‍സൈമുകള്‍ ശരീരത്തിന് ധാരാളം പോഷകങ്ങള്‍ പ്രദാനം ചെയ്യും.

ക്യാന്‍സറിനെ തടയും

ക്യാന്‍സറിനെ തടയും

മഞ്ഞളില്‍ അടങ്ങിയിട്ടുള്ള അതേ അളവില്‍ ആന്റി ഓക്‌സിഡന്റ്‌സ് മുളകിലും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇത് പ്രോസ്‌റ്റേറ്റ് ക്യാന്‍സറിന് കാരണമാകുന്ന കോശങ്ങളെ നശിപ്പിക്കുന്നു.

 കാന്താരി മുളക് ചെറുതല്ല

കാന്താരി മുളക് ചെറുതല്ല

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കാന്താരിമുളകിനു കഴിയും. ചെറിയ മുളകാണെന്നു കരുതി ആരും തള്ളിക്കളയേണ്ട കാര്യമില്ല. അതുകൊണ്ടു തന്നെ കാന്താരി മുളകിന്റെ പ്രശസ്തി കടലും കടന്നു പോവുകയാണ്.

 പ്രമേഹം നിയന്ത്രിക്കും

പ്രമേഹം നിയന്ത്രിക്കും

അല്‍പം മുളക് കൂടുതല്‍ കഴിക്കുന്നത് പ്രമേഹ നിയന്ത്രിക്കും. അതുകൊണ്ടു തന്നെ ഇനി മുതല്‍ കറികളില്‍ കുറച്ച് മുളക് കൂടുതല്‍ ചേര്‍ത്തോളൂ.

 ഹൃദയത്തെ സംരക്ഷിക്കും

ഹൃദയത്തെ സംരക്ഷിക്കും

ഹൃദയാരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ പച്ചമുളകിനേക്കാള്‍ നല്ലത് ചുവന്ന മുളകാണ്. എന്തുകൊണ്ടെന്നാല്‍ ഇത് ഹൃദയസംബന്ധമായ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കും.

 രക്തയോട്ടം വര്‍ദ്ധിപ്പിക്കും

രക്തയോട്ടം വര്‍ദ്ധിപ്പിക്കും

രക്തയോട്ടം വര്‍ദ്ധിപ്പിക്കാനുള്ള കഴിവ് എരിവിനുണ്ട്. എരിവ് കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ ഇത് രക്തചംക്രമണ വ്യവസ്ഥയെ ത്വരിതപ്പെടുത്തും.

 പോഷകമൂല്യങ്ങള്‍ ഇരട്ടി

പോഷകമൂല്യങ്ങള്‍ ഇരട്ടി

എരിവ് എന്നു പറഞ്ഞ് മാറ്റി നിര്‍ത്തേണ്ട ആവശ്യമില്ല. എരിവ് കൂടിയ ഭക്ഷണങ്ങളില്‍ പോഷണമൂല്യം കൂടുതലാണ്. വൈറ്റമിന്‍ സി അടങ്ങിയിട്ടുള്ളതിനാല്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം എരിവിലുണ്ട്.

 കഫനീര്‍ദോഷങ്ങള്‍ക്ക് പരിഹാരം

കഫനീര്‍ദോഷങ്ങള്‍ക്ക് പരിഹാരം

സാധാരണയായി കണ്ടു വരുന്ന ജലദോഷത്തിനും പരിഹാരമാണ് എരിവ് ഉള്ള ഭക്ഷണങ്ങള്‍. ഇനി അല്‍പം എരിവു കൂടി എന്നു കരുതി ആരും ഭാര്യയെ വഴക്കു പറയേണ്ട.

English summary

Health Benefits Of Spicy Food

Though people love spicy food primarily for its flavor, studies prove that spices confer a host of health benefits.
Story first published: Thursday, August 13, 2015, 16:48 [IST]
X
Desktop Bottom Promotion