Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
റിഫ്ളെക്സോളജിയുടെ ഗുണങ്ങള്‍
ഇതര ചികിത്സാമാര്‍ഗ്ഗങ്ങള്‍ക്ക് എന്നും നമ്മുടെ രാജ്യത്തില്‍ പ്രചാരം ഉണ്ട്. ജീവിതശൈലീ രോഗങ്ങള്‍ക്ക് ഇവ ഫലപ്രദമായതിനാല്‍ ജനങ്ങള്‍ ഇതിനെ സ്വീകരിക്കുന്നു.
റിഫ്ളെക്സോളജി പല രോഗാവസ്ഥകള്‍ക്കും ഫലപ്രദമാണ് . ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്തുകയും ഊര്ജബിന്ദുക്കളിലെ തടസ്സം നീക്കം ചെയ്യുകയും ചെയ്യും. പുറം വേദന, തലവേദന, വയര്‍ വേദന, പേശീ വേദന എന്നിവയ്ക്ക് ഈ ചികിത്സാമാര്‍ഗം മികച്ചതാണ് എന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ചിലരില്‍ ഇത് പെട്ടെന്ന് പ്രവര്‍ത്തിക്കും. മറ്റു ചിലരില്‍ പല ഘട്ടങ്ങള്‍ വേണ്ടി വരും.
- റിഫ്ളെക്സോളജി ശരീരത്തിലെ രക്തത്തിന്റെയും മറ്റ് ഹോര്‍മോണല്‍ ദ്രവങ്ങളുടെയും ചംക്രമണം മെച്ചപ്പെടുത്തുകയും ഇവ എത്തുന്ന ശരീര ഭാഗങ്ങളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കുകയും ചെയ്യും.
-പല കായികതാരങ്ങളുടെയും പ്രകടനം മെച്ചപ്പെടുത്താനം അവരുടെ പലതരം വേദനകളും ക്ഷതങ്ങളും വേദനകളും ഭേദമാക്കാനും ഈ ചികിത്സാ രീതി സഹായകരമാകാറുണ്ട്.

-പ്രതിരോധ സംവിധാനം മെച്ചെപ്പെടുത്താന്‍ ഇത് സഹായിക്കും.
-ഉറക്കമില്ലായ്മക്ക് റിഫ്ളെക്സോളജി ഫലപ്രദമാണ്. ആരോഗ്യത്തോടെയിരിക്കുകയാണെന്ന് തോന്നല്‍ ഇത് നല്‍കും.
-കാലിലെ പ്രത്യേക ബിന്ദുക്കളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് എന്‍ഡോര്‍ഫിന്‍ പുറപ്പെടുവിക്കാന്‍ സഹായിക്കുകയും നാഡിസംവിധാനത്തെ സന്തുലിതമാക്കുകയും ചെയ്യും. അതുവഴി സമ്മര്‍ദ്ദത്തിന്റെ അളവ് കുറയ്ക്കുകയും വേദനകള്‍ക്ക് ശമനം വരുത്തുകയും ചെയ്യും.

- ശരീരത്തിന്റെയും ഓറയുടെയും ഊര്‍ജങ്ങള്‍ സന്തുലിതമാവുകയും അകത്തെ വഴികള്‍ വ്യക്തമാവുകയും ചെയ്യും.

-പാദത്തിലെ ബിന്ദുക്കള്‍ തടവുന്നത് സമ്മര്‍ദ്ദം കുറയ്ക്കും. ഈ ചികിത്സാമാര്‍ഗ്ഗം ഊര്‍ജത്തിന്റെ ഒഴുക്ക് ഉറപ്പ് വരുത്തുകയും രോഗികള്‍ക്കും ശാന്തിയും സമാധാനവും നല്‍കുകയും ചെയ്യും.
- ഫലപ്രദമായി ചെയ്തു കഴിഞ്ഞാല്‍ , റിഫ്ളെക്സോളജി ലസികാസംവിധാനത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്യും. ശരീരത്തിലെ വിഷാംശങ്ങളും മാലിന്യങ്ങളും നീക്കം ചെയ്യാന്‍ ഇത് സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

