Latest Updates
-
കഠിനമായ വേനൽച്ചൂട് വരുന്നു; ഈ പാനീയങ്ങൾ കുടിച്ചാൽ തളർച്ച പമ്പ കടക്കും! -
ഉഷ്ണതരംഗം കടുക്കുന്നു; കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ജീവൻ കാക്കാൻ ഈ മുൻകരുതലുകൾ വേണം -
ഉഷ്ണതരംഗം കടുക്കുന്നു; ഗർഭിണികൾ അറിയാതെ പോകരുത് ഈ അപകട സൂചനകൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഇന്ന് ഉച്ചയ്ക്ക് ശേഷം ജീവിതം മാറിമറിയും, ഈ രാശിക്കാർക്ക് വമ്പൻ നേട്ടം -
ശോഭന യോഗം: സാമ്പത്തിക നേട്ടത്തിനായി ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ ക്രമീകരിക്കാം -
2026 ഏപ്രിൽ 21: ഗ്രഹനിലയിൽ വമ്പൻ മാറ്റം, ഈ 5 രാശിക്കാർക്ക് ഇനി ധനയോഗവും കരിയർ നേട്ടവും -
ചൊവ്വാഴ്ചത്തെ നക്ഷത്രഫലം: കരിയറിൽ വൻ കുതിപ്പ്, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം: ഏപ്രിൽ 20-ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം; കരിയറിലും സാമ്പത്തികത്തിലും വമ്പൻ മാറ്റങ്ങൾ -
ഉഷ്ണതരംഗം വരുന്നു! കടുത്ത ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നവരാണോ നിങ്ങൾ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും!
ആരോഗ്യം നന്നാക്കാന്‍ ഉണക്കമുന്തിരി!!
ഉണങ്ങിയ മുന്തിരിയായ ഉണക്കമുന്തിരി ഉണങ്ങിയ പഴങ്ങളില്‍ ഏറ്റവും സ്വാദും മധുരവും ഉള്ളവയാണ്.
ഊര്‍ജ ലഭ്യത ഉയര്‍ത്തുക, വിറ്റാമിനും ധാതുക്കളും ആഗിരണം ചെയ്യുന്നത് മെച്ചപ്പെടുത്തുക,രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുക, ദഹനം മെച്ചപ്പെടുത്തുക, അസ്ഥികള്‍ക്ക് ബലം നല്‍കുക , അണുബാധയെ പ്രതിരോധിക്കുക, ലൈംഗികശേഷി ഉത്തേജിപ്പിക, അര്‍ബുദത്തെ തടയുക എന്നിങ്ങനെ നീളുന്നു ഉണക്കമുന്തരിയുടെ ആരോഗ്യ ഗുണങ്ങള്‍.
ഉണക്കമുന്തിരിയുടെ ആരോഗ്യ ഗുണങ്ങള്‍

ദഹനം മെച്ചപ്പെടുത്തും
എല്ലാദിവസവും കുറച്ച് ഉണക്ക മുന്തിരി കഴിക്കുന്നത് വയറിന് നല്ലതാണ്. ഉണക്കമുന്തിരിയില്‍ അടങ്ങിയ ഫൈബര്‍ വെള്ളത്തിന്റെ സാന്നിദ്ധ്യത്തില്‍ വീര്‍ക്കും. ഇത് വയറിന് അയവ് നല്‍കുകയും മലബന്ധത്തിന് ആശ്വാസം നല്‍കുകയും ചെയ്യും. ഉണക്കമുന്തിരി ദിവസവും കഴിക്കുന്നത് കുടലിന്റെ ചലനം ക്രമമായി നിലനിര്‍ത്തും കൂടാതെ വിഷപദാര്‍ത്ഥങ്ങളും മാലിന്യങ്ങളും നീക്കം ചെയ്യാന്‍ ഫൈബര്‍ സഹായിക്കുകയും ചെയ്യും.

അസിഡിറ്റി കുറയ്ക്കും
ഉണക്കമുന്തരിയില്‍ പൊട്ടാസ്യവും മഗ്നീഷ്യവും ധാരളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ അസിഡിറ്റി കുറയ്ക്കാന്‍ സഹായിക്കുകയും വിഷപദാര്‍ത്ഥങ്ങള്‍ പുറന്തള്ളുകയും ചെയ്യും. സന്ധിവാതം, രക്തവാതം,വൃക്കയിലെ കല്ല് തുടങ്ങിയ രോഗങ്ങള്‍ പ്രതിരോധിക്കും.

കണ്ണിന്റെ ആരോഗ്യം
മികച്ച കാഴ്ചശേഷി നിലനിര്‍ത്താന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റായ പോളിഫിനോലിക് ഫൈറ്റോന്യൂട്രിയന്റ്സ് ഉണക്കമുന്തിരിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കാഴ്ചശക്തിയെ ദുര്‍ബലപ്പെടുത്തുകയും അന്ധത, തിമിരം പോലുള്ള നേത്രരോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്ന സ്വതന്ത്ര റാഡിക്കലുകളെ കുറച്ച് കണ്ണുകളെ സംരക്ഷിക്കാന്‍ ഈ ആന്റി ഓക്സിഡന്റുകള്‍ സഹായിക്കും. ഇതിന് പുറമെ കണ്ണുകള്‍ക്ക് ഗുണകരമാകുന്ന വിറ്റാമിന്‍ എ, ബീറ്റ കരോട്ടീന്‍, എ-കരോറ്റിനോയിഡ് തുടങ്ങിയവയും ഉണക്കമുന്തിരിയില്‍ അടങ്ങിയിട്ടുണ്ട്.

വായ , ദന്ത സംരക്ഷണം
പല്ലുകളെ തേയ്മാനം, പോടുകള്‍, വിള്ളല്‍എന്നിവയില്‍ നിന്നും സംരക്ഷിക്കുന്നതിന് വളരെ അത്യാവശ്യമായ ഫൈറ്റോകെമിക്കല്‍സില്‍ ഒന്നായ ഒലിയനോലിക് ആസിഡ് ഉണക്കമുന്തിരിയില്‍ അടങ്ങിയിട്ടുണ്ട്. വായില്‍ ബാക്ടീരിയ വളരുന്നത് തടഞ്ഞ് പല്ലുകള്‍ നന്നായിരിക്കാന്‍ ഉണക്കമുന്തരി സഹായിക്കും. ഇതില്‍ ധാരാളം കാത്സ്യം അടങ്ങിയിട്ടുള്ളതിനാല്‍ പല്ലുകളുടെ തേയ്മാനവും പൊട്ടലും തടയും.ഉണക്കമുന്തിരിയില്‍ അടങ്ങിയിട്ടുള്ള ബോറോണ്‍ വായില്‍ അണുക്കള്‍ വളരുന്നത് തടയും.

ശരീര ഭാരം കൂട്ടും
ശരീരഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഉണക്കമുന്തിരി മികച്ചതാണ്. ഉണക്കമുന്തരിയില്‍ ഗ്ലൂക്കോസിന് പുറമെ ഫ്രക്ടോസും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഊര്‍ജം നല്‍കുന്നതിന് പുറമെ ചീത്ത കൊളസ്ട്രോള്‍ അടിഞ്ഞ് കൂടാതെ തന്നെ ശരീര ഭാരം കൂട്ടാനും സഹായിക്കും.

എല്ലുകളുടെ ബലം
ഉണക്കമുന്തരിയില്‍ ധാരാളം കാത്സ്യം അടങ്ങിയിട്ടുള്ളതിനാല്‍ ഇവ എല്ലുകള്‍ക്ക് മികച്ചതാണ്. സന്ധിവാതങ്ങളില്‍ നിന്നും ഇവ നിങ്ങളെ അകറ്റി നിര്‍ത്തും.

ഊര്‍ജ്ജം നല്‍കും
നിങ്ങള്‍ ഒരു കായിക താരമോ ബോഡിബില്ഡറോ ആണെങ്കില്‍ മികച്ചൊരു ഊര്‍ജസ്രോതസും അതുപോലെ ശരീരഭാരം നിലനിര്‍ത്താന്‍ സഹായിക്കുന്നതുമായ ഭക്ഷണമാണ് ആവശ്യം . ഇതിന് ഉണക്ക മുന്തിരി സഹായിക്കും. കാരണം ഇവയില്‍ പഞ്ചസാര പ്രത്യേകിച്ച ഫ്രക്ടോസും ഗ്ലൂക്കോസും അടങ്ങിയിട്ടുണ്ട്. ഇവ ആവശ്യമായ വിറ്റാമിനുകളും പ്രോട്ടീനും മറ്റ് പോഷകങ്ങളും ആഗീരണം ചെയ്യാന്‍ ശരീരത്തെ സഹായിക്കും. കൂടാതെ രോഗപ്രതിരോധ സംവിധാനത്തെ ശക്തമാക്കുകയും ചെയ്യും.

വൃക്കയ്ക്കും കരളിനും
പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങള്‍ വൃക്കയില്‍ കല്ല് ഉണ്ടാകുന്നതും വീണ്ടും വരുന്നതും തടയും . ഉണക്കമുന്തിരിയില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടള്ളതിനാല്‍ ഇവ കഴിക്കുന്നത് വൃക്കയില്‍ കല്ല് വരുന്നത് തടയും. വൃക്കയില്‍ കല്ലുള്ളവരോട്് ഉണക്കമുന്തിരി കഴിക്കാന്‍ നിര്‍ദ്ദേശിക്കുന്നതിന്റെ കാരണം ഇതാണ്.

അനീമിയക്ക് പരിഹാരം
ഉണക്കമുന്തരിയില്‍ മികച്ച അളവില്‍ ഇരുമ്പും ബി കോംപ്ലക്സ് വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. അതിനാല്‍ അനീമിയക്ക് പരിഹാരം നല്‍കും. ഉണക്ക മുന്തിരിയില്‍ അടങ്ങിയിട്ടുള്ള ചെമ്പ് ചുവന്ന രക്താണുക്കള്‍ ഉണ്ടാകാന്‍ സഹായിക്കും.

അര്‍ബുദത്തെ പ്രതിരോധിക്കും
ഉണക്കമുന്തിരിയില്‍ അടങ്ങിയിട്ടുള്ള കാറ്റെചിന്‍ എന്ന ആന്റി ഓക്സിഡന്റ് അര്‍ബുദ വളര്‍ച്ചയ്ക്കും കുടലിലെ അര്‍ബുദത്തിനും കാരണമാകുന്ന സ്വതന്ത്ര റാഡിക്കലുകളുടെ പ്രവര്‍ത്തനം തടയും.

അണുബാധ തടയും
ഉണക്കമുന്തിരിയില്‍ അടങ്ങിയിട്ടുള്ള പോളിഫിനോളിക് ഫൈറ്റോന്യൂട്രയെന്റ് പ്രതിജ്വലനകാരിയായ ആന്റി ഓക്സിഡന്റാണ്്. ബാക്ടീരിയകളെ പ്രതിരോധിക്കാനുള്ള ശേഷി ഇവയ്ക്കുണ്ട് അതിനാല്‍ പനിവരാനുള്ള സാധ്യത കുറയ്ക്കുകയും ബാക്ടീരിയകളെ നശിപ്പിക്കുകയും ചെയ്യും. ദിവസവും ഏതാനം ഉണക്കമുന്തിരികള്‍ കഴിക്കുന്നത് പനിയും മറ്റ് അണുബാധകളും വരുന്നത് തടയും.

ലൈംഗിക ശേഷി ഉയര്‍ത്തും
ഉണക്കമുന്തിരി കഴിക്കുന്നത് ലൈംഗിക ജീവിതത്തിനും മികച്ചതാണ്. ഉണക്കമുന്തിരിയില്‍ ആര്‍ജിനിന്‍ എന്ന അമിനോആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ലൈംഗിക തൃഷ്ണ ഉയര്‍ത്തുകയും ഉത്തേജനം നല്‍കുകയും ചെയ്യും. ഇവ ഉദ്ധാരണക്കുറവ് പരിഹരിക്കാന്‍ സഹായിക്കും. ഉണക്കമുന്തിരി അധികമായി നല്കുന്ന ഊര്‍ജ്ജം ലൈംഗിക ജീവിതത്തിന് ഗുണകരമാകും. നവ വധൂവരന്മാര്ക്ക് ഉണക്കമുന്തിരിയും കുങ്കുമപ്പൂവും ഇട്ട് ചൂട് പാല് നല്കുന്ന രീതി ഇന്ത്യയില്‍ കാലങ്ങളായി ഉണ്ടെന്ന് ഓര്‍ക്കുക. ഉണക്കമുന്തിരിയുടെ മൂല്യം കാലങ്ങള്‍ക്ക് മുമ്പേ തിരിച്ചറിഞ്ഞിരുന്നതിന്റെ തെളിവാണിത്.

കൊളസ്ട്രോള്‍ കുറയ്ക്കും
കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ ഉണക്കമുന്തിരി മികച്ചതാണന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതിന് കാരണം ഇവയില്‍ ലയിക്കുന്ന ഫൈബര്‍ അടങ്ങിയിട്ടുണ്ട് എന്നതാണ്. സാന്ദ്രത കുറഞ്ഞ ലിപോപ്രോട്ടീന്റെ അളവ് കുറയ്ക്കാന്‍ ഇവ സഹായിക്കും. ഉണക്കമുന്തിരിയില്‍ അടങ്ങിയിട്ടുള്ള പോളിഫിനോള്‍ ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.

ഹൃദയത്തെ സംരക്ഷിക്കും
പതിവായി ഉണക്ക മുന്തിരി കഴിക്കുന്നത് ഹൃദ്രോഗത്തെ പ്രതിരോധിക്കാന്‍ സഹായിക്കുമെന്ന് ഗവേഷണങ്ങള്‍ പറയുന്നു. ഉണക്കമുന്തിരി കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുകയും അതുവഴി ഹൃദയധമനീ രോഗങ്ങള്‍ വരുന്നത് തടയുകയും ചെയ്യും. കൊളസ്ട്രോളിന്റെയും ട്രൈഗ്ലിസറൈഡിന്റെയും അളവ് കുറയ്ക്കുന്നത് ഹൃദയത്തിന്റെ മൊത്തം ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും അതുവഴി ഹൃദയാഘാതം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ഹൃദയത്തെ ബാധിക്കുന്ന രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കും.

മുന്നറിയിപ്പ് :
പഞ്ചസാരയുടെ അളവ് കൂടുതലായതിനാല്‍ പ്രമേഹ രോഗികളോട് ഉണക്ക മുന്തിരി കഴിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറില്ല. പ്രമേഹ രോഗമുളളവര്‍ ഉണക്കമുന്തിരി കഴിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാന്‍ കാരണമാകും ഇത്. ആരോഗ്യത്തിന് ഗുണകരമാവില്ല.



Click it and Unblock the Notifications











