Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
വിലയില്‍ മാത്രമല്ല ഉള്ളി മുന്പില്...
ഉള്ളിയ്ക്ക് ഈ അടുത്ത കാലത്തുണ്ടായ വിലക്കയറ്റം മലയാളികളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു കളഞ്ഞതാണ്. ഉള്ളി അരിഞ്ഞാല്‍ മാത്രമല്ല കരയുന്നത് ഉള്ളി വില കേട്ടാലും കരയേണ്ട അവസ്ഥയിലായിരുന്നു കേരളം. എന്നാല്‍ ഉള്ളിയുടെ വിലയേക്കാള്‍ ആരോഗ്യത്തിന് വില നല്കുന്ന പച്ചക്കറിയാണ് ഇത്.
മധുരക്കിഴങ്ങെന്ന അത്ഭുതക്കിഴങ്ങ്
ഏത് ഭക്ഷണമുണ്ടാക്കുമ്പോഴും ഉള്ളിയുടെ സാന്നിധ്യം വളരെ വലുതാണ്. നോണ്‍വെജ് ആവട്ടെ വെജ് ആവട്ടെ ഏത് ഭക്ഷണക്കൂട്ടിലും ഉള്ളി ഉണ്ടാവും. പലരും പച്ചയ്ക്കും ഉള്ളി കഴിക്കാറുണ്ട്. ലോകത്തിന്റെ ഏത് കോണില്‍ ചെന്നാലും നമുക്ക് കേള്‍ക്കാം ഉള്ളി മാഹാത്മ്യം.

ചെവിവേദനയ്ക്ക് പരിഹാരം
ഒരു വിധം വേദനകളൊക്കെ നമ്മള് സഹിക്കും. എന്നാല്‍ ചെവിവേദന വന്നാല്‍ പിന്നെ പിടിച്ചു നില്ക്കാന് കഴിയില്ല. എന്നാല്‍ ചെവിവേദനയ്ക്ക് പരിഹാരം കാണുന്നതില്‍ ഉള്ളി മുന്പനാണ്. ഉള്ളി പകുതി മുറിച്ച് മുറിച്ച ഭാഗം ചെവിയുടെ അകത്തേക്ക് ഉള്ള ഭാഗത്ത് വെയ്ക്കുക. ഒരു മണിക്കൂറിനു ശേഷം ചെവിവേദന പമ്പ കടക്കും എന്നതാണ് സത്യം.

പനിയും ജലദോഷവും വരില്ല
പനിയും ജലദോഷവും നമ്മളെ എന്നും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്. ഏത് കാലത്തും വരാമെന്നതും ഇതിന്റെ പ്രത്യേകതയാണ്. ഉള്ളി അരിഞ്ഞ് കാല്‍പ്പാദത്തിനു കീഴെ വച്ചിരുന്നാല്‍ മതി. ഉള്ളിയില്‍ നമ്മളെ കരയിപ്പിക്കുന്ന കെമിക്കല്‍ പനി മാറ്റി നമ്മളെ ഉഷാറാക്കും.

ക്യാന്‍സര്‍ പ്രതിരോധിക്കുന്നു
ക്യാന്‍സറിനെ പ്രതിരോധിക്കുന്നതിന് ഉള്ളി വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഉള്ളി ദിവസവും നമ്മുടെ ഭക്ഷണശീലത്തിന്റെ ഭാഗമാക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

പ്രമേഹത്തെ തടയുന്നു
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിന് ഉള്ളിയില്‍ അടങ്ങിയിട്ടുള്ള ഫഌവനോയ്ഡ് സഹായിക്കുന്നു. ഇത് മധുരത്തോടുള്ള നമ്മുടെ ഇഷ്ടത്തേയും കുറയ്ക്കാന്‍ ഒരു പരിധി വരെ സഹായിക്കുന്നു.

ഹൃദയം സുരക്ഷിതം
ഉള്ളി സ്ഥിരമാക്കുന്നതോടെ നമ്മുടെ ഹൃദയത്തിന്റെ കാര്യത്തില്‍ പിന്നെ ടെന്‍ഷന്‍ വേണ്ട. ഉള്ളി ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ഹൃദയത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

ആസ്ത്മ കുറയ്ക്കുന്നു
ആസ്ത്മ കുറയ്ക്കുന്നതിന് ഉള്ളി സഹായിക്കുന്നു. ശ്വസന പ്രക്രിയയെ എളുപ്പത്തിലാക്കാന്‍ സഹായിക്കുന്ന പല കോശങ്ങളും ഉള്ളിയിലുണ്ട്. ഇത് ആസ്ത്മ രോഗികളില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു.

പല്ലിന്റെ ആരോഗ്യവും സൗന്ദര്യവും
പലര്‍ക്കും ഉള്ളി വേവിക്കാതെ കഴിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ ഉള്ളി ഇത്തരത്തില്‍ കഴിക്കുന്നതു കൊണ്ട് നമ്മുടെ വായിലുണ്ടാകുന്ന മോശം ബാക്ടീരിയകളെ നശിപ്പിക്കുന്നു. എന്നാല്‍ നമ്മുടെ ശ്വാസത്തിന് ഉള്ളിയുടെ മണം ഉണ്ടാവും എന്നതാണ് പ്രശ്നം.

മൂക്കില്‍ നിന്നുള്ള രക്തപ്രവാഹം
ചിലരില്‍ കണ്ടു വരുന്നതാണ് മൂക്കില്‍ നിന്നുള്ള രക്ത പ്രവാഹം. ഇത് തടയുന്നതിന് ഉള്ളി എടുത്ത് മണപ്പിച്ചാല്‍ മതി.

ഉറക്കപ്രശ്നങ്ങള്‍ക്ക് പരിഹാരം
ഉറക്കത്തില്‍ എഴുന്നേറ്റു നടക്കുക പിച്ചും പേയും പറയുക തുടങ്ങിയ കലാപരിപാടികള്‍ അവസാനിപ്പിക്കാന്‍ എറ്റവും നല്ലതാണ് ഉള്ളി കഴിക്കുന്നത്.

ദഹനപ്രവര്‍ത്തനങ്ങള്‍ക്ക് നല്ലത്
ഉള്ളി ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് ദഹനപ്രവര്‍ത്തനങ്ങളെ ത്വരിത ഗതിയിലാക്കും. രാത്രി ഭക്ഷണത്തിന് തീര്‍ച്ചയായും ഉള്ളി കഴിക്കുന്നത് ദഹനം സുഗമമാക്കുന്നു.

തേനീച്ച കുത്തിയാല്‍
തേനീച്ച കുത്തിയാല്‍ പലരും ഉള്ളി മുറിച്ച തേയ്ക്കുന്നത് പതിവാണ്. എന്നാല്‍ അതിനായി ഉപയോഗിക്കേണ്ടത് ചെറിയ ഉള്ളിയാണ്.

അനാവശ്യ മറുകുകള്‍ കളയാന്‍
ശരീരത്തിലെ അനാവശ്യമായ മറുകിന് പരിഹാരമാണ് ഉള്ളി. ഇത്തരത്തിലുള്ള ചെറിയ മറുകുകള്‍ക്ക് ഉള്ളി മുറിച്ച് തേച്ചാല്‍ മതി.

ആര്‍ത്തവ പ്രശ്നങ്ങള്‍ക്ക് പരിഹാരം
ക്രമമല്ലാത്ത ആര്‍ത്തവത്തിന് പരിഹാരമായി ഉള്ളി ഉപയോഗിക്കാവുന്നതാണ്. ആര്‍ത്തവത്തിന് ഒരാഴ്ച മുന്‍പ് തന്നെ ദിവസവും ഒരു ഉള്ളി വെച്ച് കഴിച്ചാല്‍ മതി.

മുടി കൊഴിച്ചില്‍ പരിഹരിക്കും
മുടി കൊഴിച്ചില്‍ പരിഹരിക്കുന്നതിനും ഉള്ളി നല്ലതാണ്. ഉള്ളി അേരച്ച് ജ്യൂസ് ആക്കി ഇത് തലയില്‍ പുരട്ടി വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയുക. ഇത് മുടി കൊഴിച്ചില്‍ ഇല്ലാതാക്കും.

അമിത വണ്ണം കുറയ്ക്കാന്‍
അമിത വണ്ണം കുറയ്ക്കാന്‍ ഉള്ളി വളരെ നല്ലതാണ്. അത്താഴത്തിനു ശേഷം എന്നും പകുതി ഉള്ളി പച്ചയ്ക്കു കഴിക്കുന്നത് അമിത വണ്ണം കുറയ്ക്കും.



Click it and Unblock the Notifications
