Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
ചെമ്പരത്തിച്ചായയ്ക്കുമുണ്ട് ചില രഹസ്യങ്ങള്‍
ധാരാളം ഔഷധഗുണങ്ങള്‍ ഉള്ള ഒരു പുഷ്പമാണ് ചെമ്പരത്തി. ചെമ്പരത്തി പൂവില്‍ മാത്രമല്ല ചെമ്പരത്തിയുടെ ഇലയും ഔഷധഗുണമുള്ളതാണെന്ന കാര്യത്തില്‍ സംശയമില്ല. നിരവധി ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ആരോഗ്യപരമായ പല പ്രശ്നങ്ങളേയും ചെമ്പരത്തി തടയുന്നു. നിങ്ങള്‍ക്കെന്തു കൊണ്ട് സ്ട്രെസ്?
ചെമ്പരത്തി ചായയ്ക്കുമുണ്ട് നിരവധി ഔഷധഗുണങ്ങള്‍. എന്നാല്‍ പലപ്പോഴും ചെമ്പരത്തി ചായ നമുക്കിടയില്‍ സ്വീകാര്യനായിരുന്നില്ല. ചെമ്പരത്തി പൂവിന്റെ ഇതളുകള്‍ കൊണ്ടു നിര്‍മ്മിക്കുന്ന ഒരു തരം ഔഷധച്ചായയാണ് ചെമ്പരത്തി ചായ. ജലാംശം നഷ്ടപ്പെടുന്നതിന്റെ വിചിത്ര കാരണങ്ങള്‍
തണുപ്പിച്ചും ചൂടാക്കിയും ഉപയോഗിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. ചെമ്പരത്തി ചായയുടെ ഔഷധഗുണങ്ങള്‍ എന്തൊക്കെയന്ന് നോക്കാം.

കരളിനെ സംരക്ഷിക്കുന്നു
കരളിനെ സംരക്ഷിക്കുന്നതിലും ചെമ്പരത്തി ചായ നല്ലൊരു പങ്ക് വഹിക്കുന്നുണ്ട്. നിരവധി ആന്റി ഓക്സിഡന്റിനാല്‍ സമ്പുഷ്ടമാണ് ചെമ്പരത്തി. അതുകൊണ്ടു നമുക്ക് ആത്മവിശ്വാസത്തോടു കൂടി മറ്റുള്ളവര്‍ക്കും ചെമ്പരത്തി ചായ നിര്‍ദ്ദേശിക്കാം എന്നുള്ളതാണ് സത്യം.

ക്യാന്‍സറിനെ ചെറുക്കുന്നു
ക്യാന്‍സറിനെ ചെറുക്കുന്നതില്‍ ചെമ്പരത്തി ചായയ്ക്കു പ്രത്യേക കഴിവാണ്. ഈ അടുത്ത കാലത്തായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിയിക്കപ്പെട്ടത്. ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാനുള്ള കഴിവ് ചെമ്പരത്തിയ്ക്ക് കൂടുതലാണ്.

ആര്‍ത്തവ വേദന തടുക്കുന്നു
ആര്‍ത്തവ വേദന ഇല്ലാതാക്കാന്‍ ചെമ്പരത്തി ചായയ്ക്ക് കഴിയും. ഇത് ഹോര്‍മോണ്‍ ബാലന്‍സ് പുന:ക്രമീകരിക്കുകയും ചെയ്യുന്നു.

ദഹനത്തിന് നല്ലത്
ദഹനത്തിനെ സഹായിക്കുന്നതില്‍ ചെമ്പരത്തി ചായ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഇത് ദഹനസംബന്ധമായ എല്ലാ പ്രശ്നങ്ങളേയും തടുക്കുന്നു. വിശപ്പുണ്ടാക്കുന്നതിനും വിശപ്പ് നിയന്ത്രിക്കുന്നതിനും ചെമ്പരത്തി ചായയ്ക്ക് കഴിയുന്നു എന്നതാണ് സത്യം.

തടി കുറയ്ക്കുന്നു
തടി കുറയ്ക്കുക എന്നതാണ് ചെമ്പരത്തിയുടെ മറ്റൊരു ദൗത്യം. നമ്മുടെ ശരീരത്തിലെ അമിത കലോറി എരിച്ചു കളയുന്നതില്‍ ചെമ്പരത്തി ചായ സഹായിക്കുന്നു. ഭക്ഷണത്തിനു ശേഷം ചെമ്പരത്തി ചായ കുടിയ്ക്കുന്നത് വളരെ നല്ലതാണ്.

ഏത് കാലാവസ്ഥയിലും ഉപയോഗിക്കാം
ചൂടുകാലമാണെങ്കിലും തണുപ്പു കാലമാണെങ്കിലും ചെമ്പരത്തി ചായ ഒരു പോലെ ഉപയോഗിക്കാം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.



Click it and Unblock the Notifications
