Latest Updates
-
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം
സൗഹൃദത്തിന്റെ ആരോഗ്യ ഗുണങ്ങള്‍
നിങ്ങളെ ചിരിപ്പിക്കാനോ, തളരുമ്പോള്‍ താങ്ങാനോ, ഷോപ്പിംഗിന് കൂടെ കൂട്ടാനോ മാത്രമല്ല സുഹൃത്തുക്കള്‍. സുഹൃത്തുക്കളുണ്ടായാല്‍ ചില ആരോഗ്യഗുണങ്ങളുമുണ്ട്. വളരെ ചുരുക്കം ആളുകള്‍ക്കേ സൗഹൃദങ്ങളില്ലാതെ മുന്നോട്ട് പോകാനാകൂ.
സുഹൃത്തുക്കള്‍ പല വിധത്തില്‍ ജീവിതത്തെ പുഷ്ടിപ്പെടുത്തും. എന്നാല്‍ ആരോഗ്യത്തിന് അവര്‍ എത്രത്തോളം ഉപകാരപ്പെടും എന്ന് ഇതുവരെ നിങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല. അടുത്ത തവണ സുഹൃത്തുക്കള്‍ നിങ്ങളെ ചിരിപ്പിക്കുകയോ, കരയിക്കുകയോ ചെയ്യുമ്പോള്‍ സൗഹൃദങ്ങള്‍ കൊണ്ടുള്ള ആരോഗ്യഗുണങ്ങളെ പറ്റി ഓര്‍മ്മിക്കുകയും അവരോട് നന്ദിയുള്ളവരായിരിക്കുകയും ചെയ്യുക.

കൂടുതല്‍ ആരോഗ്യകരമായ ജീവിതം
ആരോഗ്യകരമായ ഒരു ജീവിതശൈലിക്ക് പ്രേരണയാകും എന്നതാണ് സുഹൃത്തുക്കളെ കൊണ്ടുള്ള പ്രധാന ഗുണം. നമ്മുടെ സൗഹൃദങ്ങള്‍ നമ്മളെ ഏറെ സ്വാധീനിക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഉദാഹരണമായി, മെലിഞ്ഞവരും ചുറുചുറുക്കുള്ളവരുമായി സഹകരിക്കുന്നുവെങ്കില്‍ നമ്മളും അതുപോലെയാകാനുള്ള സാധ്യതയുണ്ട്.

ആയുസ്സ്
സൗഹൃദം ആരോഗ്യകരമായ ജീവിതശൈലിയെ പ്രോത്സാഹിപ്പിക്കുമെന്നതിനാല്‍ നമ്മള് മറ്റുള്ളവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നത് വഴി ആയുസ്സ് വര്‍ദ്ധിക്കും എന്നതില്‍ അതിശയമില്ല. ഏത് സുഹൃത്തുക്കളാണ് നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുക എന്നത് സംബന്ധിച്ച ഒരു സിദ്ധാന്തപ്രകാരം അമിതമായ മദ്യപാനം, പുകവലി തുടങ്ങി മറ്റുള്ളവരുമായുള്ള ആരോഗ്യകരമല്ലാത്ത ബന്ധം വരെയുള്ള അനാരോഗ്യകരമായ പെരുമാറ്റങ്ങളെ നിരുത്സാഹപ്പെടുത്തുന്നവര്‍ ഉപകാരപ്പെടും എന്ന് കാണാനാവും.

ചിരി
ചിരിയാണ് ഏറ്റവും നല്ല ഔഷധം എന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടോ? അത് ശരിയാണ്. നമ്മള് സുഹൃത്തുക്കള്‍ക്കൊപ്പം ആയിരിക്കുമ്പോള്‍ ചിരിക്കാനുള്ള സാധ്യത ഏറെയാണ്. സുഹൃത്തുക്കളുണ്ടായിരിക്കുന്നതിന്റെ ഒരു ഗുണം ചിരി ഒരു വ്യായാമമായിത്തീരും എന്നതാണ്. ചിരിക്കുമ്പോള്‍ നമ്മള് പേശികള്‍ ഉപയോഗിക്കുകയും, വേഗത്തില്‍ ശ്വസിക്കുകയും, നെഞ്ചിടിപ്പ് വര്‍ദ്ധിക്കുകയും ചെയ്യും.കൂടാതെ ചിരി രക്തത്തിലെ ആന്റിബോഡികള്‍ വര്‍ദ്ധിപ്പിക്കുകയും അത് രോഗബാധയെ ചെറുക്കുന്നതിന് സഹായിക്കുകയും ചെയ്യും.

സമ്മര്‍ദ്ധം കുറയ്ക്കുന്നു
സുഹൃത്തുക്കളുണ്ടായിരുന്നാലുള്ള, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്, ഒരു പ്രധാന ഗുണമാണ് സമ്മര്‍ദ്ധമുണ്ടാക്കുന്ന ഹോര്‍മോണ്‍ കുറയുന്നു എന്നത്. സമ്മര്‍ദ്ധം അനുഭവിക്കുന്ന സ്ത്രീകളില്‍ ഓക്സിടോസിന്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കപ്പെടും. ഇത് ജീവിതത്തിലെ ഒരു പ്രധാന സംഭവുമായി ബന്ധപ്പെട്ടോ അല്ലെങ്കില്‍ വിവാഹമോചനം, കുട്ടിയുടെ ജനനം, കുടുംബപ്രശ്നങ്ങള്‍ തുടങ്ങിയ തുടര്‍ന്ന് പോകുന്ന സമ്മര്‍ദ്ധങ്ങള്‍ വഴിയോ ആകാം. ഈ ഹോര്‍മോണ്‍ സ്ത്രീകളെ തങ്ങളുടെ പ്രശ്നങ്ങള്‍ തുറന്ന് പറയാന്‍ പ്രേരിപ്പിക്കും. കൗതുകകരമായ വസ്തുത, ഈ തുറന്ന് പറച്ചില് വഴി ശരീരം കൂടുതല്‍ ഓക്സിടോസിന്‍ പുറത്ത് വിടുകയും റിലാക്സ് ചെയ്ത അനുഭവം ലഭിക്കുകയും ചെയ്യും എന്നതാണ്.

അസുഖങ്ങള്‍
അസുഖങ്ങള്‍ കുറയ്ക്കാനും സൗഹൃദം സഹായിക്കും. സ്ത്രീകളില്്ക്യാന്സര് പോലുള്ള രോഗങ്ങള്‍ തടയാന്‍ സൗഹൃദങ്ങള്‍ സഹായിക്കുമെന്നു റിസര്‍ച്ചുകള്‍ തെളിയിച്ചിട്ടുണ്ട്.

സൗഹൃദം നല്‍കും ആരോഗ്യഗുണങ്ങള്‍
സൗഹൃദങ്ങള്‍ക്ക് ഹൃദയത്തെ സംരക്ഷിയ്ക്കാനും കഴിയും. സുഹൃത്തുക്കള്‍ ഹാര്‍ട്ട് അറ്റാക്ക് വരാനുള്ള സാധ്യത അന്‍പതു ശതമാനം കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ബിപി, കുടവയര്‍, പ്രമേഹം എന്നിവ കുറയ്ക്കാന്‍ സുഹൃത്തുക്കള്‍ സഹായിക്കുമത്രെ.



Click it and Unblock the Notifications