Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ദിവസം ആറുനേരം ഭക്ഷണമെങ്കില്‍....
പ്രാതല്‍, ഉച്ചഭക്ഷണം, അത്താഴം ഇതായിരിക്കും പ്രധാനമായും പലരുടേയും ഭക്ഷണശീലം. നാലുമണിക്ക് ചായയോ അല്പമെന്തെങ്കിലും കൊറിച്ചാലോ ആയി.
എന്നാല്‍ മൂന്നുനേരം മാത്രമുള്ള ഇത്തരം ഭക്ഷണശീലം തടി കുട്ടുമെന്നറിയാമോ, പകരം ദിവസം ആറു തവണ ഭക്ഷണം കഴിച്ചു നോക്കൂ, തടി കുറയുന്നത് നിങ്ങള്‍ക്കു തന്നെ അനുഭവിച്ചറിയാം.

ദിവസം ആറുനേരം ഭക്ഷണമെങ്കില്‍....
കൂടുതല്‍ തവണ ഭക്ഷണം കഴിയ്ക്കുമ്പോള്‍ തടി കൂടുകയല്ലേ വേണ്ടതെന്ന സംശയം ന്യായം. എന്നാല്‍ മൂന്നു നേരം കഴിയ്ക്കുന്ന ഭക്ഷണത്തിന്റെ അളവു കുറച്ച് ഇത് ആറു തവണയാക്കാനാണ് പറയുന്നത്.

ദിവസം ആറുനേരം ഭക്ഷണമെങ്കില്‍....
അമിതവണ്ണമുള്ള 95 ശതമാനം പേരും ദിവസവും മൂന്നു തവണ ആഹാരം കഴിയ്ക്കുന്നവരാണെന്ന് തെളിഞ്ഞിട്ടുണ്ട്. മാത്രമല്ല, ഇത് ആരോഗ്യത്തിന് ദോഷം ചെയ്യുകയും ചെയ്യും. ശരീരത്തിന് പോഷകം ലഭിക്കുന്നതില്‍ ഏറെ സമയത്തിന്റെ അന്തരമുണ്ടാകും. ഇത് ശരീരത്തിന്റെ അപചയപ്രക്രിയയെ വിപരീതമായി ബാധിക്കുകയും ചെയ്യും. ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയുന്നതിന് അപചയപ്രക്രിയ ഏറെ പ്രധാനവുമാണ്.

ദിവസം ആറുനേരം ഭക്ഷണമെങ്കില്‍....
ഭക്ഷണത്തിന്റെ ഇടവേള കൂടുന്തോറും വിശപ്പും കൂടും, ഭക്ഷണത്തിന്റെ അളവും കൂടും. ഇതും തടി വര്‍ദ്ധിക്കാനുള്ള ഒരു കാരണമാണ്.

ദിവസം ആറുനേരം ഭക്ഷണമെങ്കില്‍....
രാവിലെ ബ്രേക് ഫാസ്റ്റ് നല്ലപോലെ കഴിയ്ക്കുക. പിന്നീട് പലപ്പോഴായി അഞ്ചുനേരം ഭക്ഷണം കഴിയ്ക്കുകയെന്നതാണ് ആരോഗ്യത്തിന് ഏറെ ഗുണകരം. ഇത് ഹോര്‍മോണ്‍ തോത് നില നിര്‍ത്താനും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ശരിയായ തോതില്‍ നില നിര്‍ത്താനും സഹായകമാണ്.

ദിവസം ആറുനേരം ഭക്ഷണമെങ്കില്‍....
ദിവസം ആറുനേരം ഭക്ഷണം കഴിയ്ക്കുമ്പോള്‍ ഭക്ഷണത്തിന്റെ അളവു കുറയും. കൊഴുപ്പും തടിയും കുറയും.

ദിവസം ആറുനേരം ഭക്ഷണമെങ്കില്‍....
പ്രമേഹം, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍, ഹൈപ്പര്ടെന്ഷന് തുടങ്ങിയ അസുഖങ്ങള്‍ നിയന്ത്രിക്കാന്‍ പല തവണയായി ഭക്ഷണം കഴിയ്ക്കുന്നത് സഹായിക്കും.

ദിവസം ആറുനേരം ഭക്ഷണമെങ്കില്‍....
ഇങ്ങനെ ഭക്ഷണം കഴിയ്ക്കുമ്പോള്‍ അമിനോ ആസിഡുകളടക്കമുള്ള എല്ലാ പോഷകങ്ങളും ശരീരത്തിന് ഇടവേളയില്ലാതെ ലഭിക്കും. ഇത് മസിലുകളുടെ കരുത്തിനും നല്ലതാണ്.

ദിവസം ആറുനേരം ഭക്ഷണമെങ്കില്‍....
ഇങ്ങനെ ഭക്ഷണം കഴിച്ചതു കൊണ്ടായില്ല, കഴിയ്്ക്കുന്നത് ആരോഗ്യകരമായ ഭക്ഷണമാകാനും ശ്രദ്ധിക്കുക തന്നെ വേണം. അല്ലാതെ വറുത്തതും പൊരിച്ചതുമെല്ലാം കഴിയ്ക്കുന്നത് വിപരീതഫലമേ ഉണ്ടാക്കുകയുള്ളൂ.

ദിവസം ആറുനേരം ഭക്ഷണമെങ്കില്‍....
പാല്, മുട്ട, പച്ചക്കറി സാലഡുകള്‍, പഴവര്‍ഗങ്ങള്‍ എന്നിവയെല്ലാം ഇടയ്ക്കിടെയുള്ള ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം.



Click it and Unblock the Notifications
