Latest Updates
-
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം
ബ്ലാക് കോഫി, വിത്തൗട്ട്....
കാപ്പി, ചായ ശീലങ്ങള്‍ മിക്കവാറും പേര്‍ക്കുണ്ട്. ഇത് നല്ലതല്ലെന്നു പറയുമെങ്കിലും മിതമായ തോതില്‍, ആരോഗ്യകരമായ രീതിയില്‍ ഇവ കഴിയ്ക്കുന്നതു കൊണ്ടു ദോഷമില്ലെന്നു പറയാം.
ചായയെങ്കിലും കാപ്പിയെങ്കിലും പാല് ചേര്‍ക്കാതെ കുടിയ്ക്കുന്നതാണ് ആരോഗ്യത്തിനു ഗുണം ചെയ്യുക. പാല് മാത്രമല്ല, പഞ്ചസാരയും.
പ്രമേഹം പോലുള്ള രോഗങ്ങള്‍ തടയാന്‍ ഏറെ ഗുണപ്രദം പഞ്ചസാര ചേര്‍ക്കാതെ ഇത് കുടിയ്ക്കുന്നതാണ്.
കട്ടന്‍ കാപ്പിയുടെ കാര്യം തന്നെയെടുക്കാം. പഞ്ചസാര ചേര്‍ക്കാതെ കട്ടന്‍ കാപ്പി കുടിച്ചാല്‍ പലതരത്തിലുള്ള ആരോഗ്യഗുണങ്ങളുമുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

ഓര്‍മശക്തി
കട്ടന്‍ കാപ്പി മധുരം ചേര്‍ക്കാതെ കുടിയ്ക്കുന്നത് ഓര്‍മശക്തി വര്‍ദ്ധിപ്പിയ്ക്കും. നാഡികളെ ആരോഗ്യകരമായി സംരക്ഷിയ്ക്കും. പ്രായമാകുമ്പോഴുണ്ടാകാവുന്ന ഡിമെന്‍ഷ്യ പോലുള്ള പ്രശ്നങ്ങള്‍ തടയാന്‍ സഹായിക്കും.

ബുദ്ധി
മിതമായ തോതില്‍ കഫീന്‍ ശരീരത്തിലെത്തുന്നത് ഊര്‍ജം വര്‍ദ്ധിയ്ക്കാനും നല്ല മൂഡിനുമെല്ലാം സഹായിക്കും. ഇത് നിങ്ങളുടെ ബുദ്ധിയും വര്‍ദ്ധിപ്പിയ്ക്കും.

ടോക്സിനുകള്‍
പഞ്ചസാര ചേര്‍ക്കാത്ത കാപ്പി ശരീരത്തിലെ ടോക്സിനുകള്‍ പുറന്തള്ളാന്‍ സഹായകമാണ്. കഫീന്‍ ഡൈയൂറെറ്റിക് ആണ്. ഇത് മൂത്രശങ്കയുണ്ടാക്കും. ശരീരത്തിലെ ടോക്സിനുകള്‍ മൂത്രം വഴി പുറന്തള്ളപ്പെടും.

അപചയപ്രക്രിയ
മധുരം ചേര്‍ക്കാത്ത കട്ടന്‍ കാപ്പി അപചയപ്രക്രിയ 50 ശതമാനം വര്‍ദ്ധിപ്പിയ്ക്കും. ഇത് തടി കുറയ്ക്കാന്‍ ഏറെ സഹായകമാണ്.

ഹൃദയാരോഗ്യത്തിന്
മധുരം ചേര്‍ക്കാത്ത കാപ്പി ഹൃദയാരോഗ്യത്തിന് ഏറെ നല്ലതാണ്. രക്തധമനികള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ തീര്‍ക്കാന്‍ ഇത് സഹായിക്കും.

ആന്റിഓക്സിഡന്റുകള്‍
മധുരം ചേരാത്ത കഫീന്‍ ആന്റിഓക്സിഡന്റുകള്‍ വര്‍ദ്ധിപ്പിയ്ക്കും. ഇതില്‍ വൈറ്റമിന്‍ ബി2, ബി3, ബി5, മാംഗനീസ്, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

ടൈപ്പ് 2 ഡയബെറ്റിസ്
ടൈപ്പ് 2 ഡയബെറ്റിസ് സാധ്യത കുറയ്ക്കാന്‍ മധുരമില്ലാത്ത കട്ടന്‍ചായ സഹായകമാണ്.

ക്യാന്‍സര്‍
കോളോറെക്ടല്‍, ലിവര്‍ ക്യാന്‍സര്‍ സാധ്യതകള്‍ തടയാന്‍ ഇത്തരത്തിലുള്ള കട്ടന്‍ കാപ്പി ഏറെ നല്ലതാണെന്നു തെളിഞ്ഞിട്ടുണ്ട്.

പാര്‍ക്കിന്‍സണ്‍സ്
ശരീരത്തിലെ ഡോപാമൈന്‍ തോത് വര്‍ദ്ധിപ്പിയ്ക്കാന്‍ മധുരമില്ലാത്ത കാപ്പിയ്ക്കു കഴിയും. ഇത് പ്രായമേറുന്തോറും ഉണ്ടാകാവുന്ന പാര്‍ക്കിന്‍സണ്‍സ് പോലുള്ള രോഗം തടയാന്‍ സഹായിക്കും.

ഡിപ്രഷന്
നല്ല മൂഡു നല്‍കാനും ഡിപ്രഷന് പോലുളള പ്രശ്നങ്ങള്‍ ഒഴിവാക്കാനും മധുരം ചേര്‍ക്കാത്ത കട്ടന്‍ കാപ്പി നല്ലതാണ്.



Click it and Unblock the Notifications
