Latest Updates
-
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്
താടിയുടെ ആരോഗ്യ ഗുണങ്ങള്‍
നിങ്ങള്‍ മുഖത്ത് താടി വളര്‍ത്താന്‍ ഇഷ്ടപ്പെടുന്നവരാണോ? എങ്കില്‍ താടിയുടെ ആരോഗ്യ ഗുണങ്ങള്‍ കൂടി അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
മുഖത്ത് നിന്നും റേസര്‍ അകറ്റി നിര്‍ത്തുന്നതിന്റെ ചില ഗുണങ്ങള്‍ ഇതാ

ഷേവിങ് റാഷ് കുറയും
ഷേവിങ്ങ് മൂലം ഉണ്ടാകുന്ന പ്രധാന പ്രശ്നമാണ് ചര്‍മ്മത്തിലെ ചുവന്ന തിണര്‍ത്ത പാടുകള്‍ അഥവ റാഷസ് . ഫോലികുലൈറ്റിസ് ബാര്‍ബെ എന്നാണ് ഇത് അറിയപ്പെടുന്നത്. ചര്‍മ്മത്തെ ബാധിക്കുന്ന ഒരു ബാക്ടീരിയ ആയ സ്റ്റാഫിലോകോക്കസ് ഓറിയസ് കാരണം ഉണ്ടാകുന്ന ഇതിന് ഇടയ്ക്കിടെ ചൊറിച്ചിലും അനുഭവപ്പെടും. ഷേവ് ചെയ്യുന്നവരെയും ഷേവ് ചെയ്യാത്തവരെയും ഇത് ബാധിക്കാം. എന്നാല്‍ ഇത് ഇടയ്ക്കിടെ വരുന്നത് ബാക്ടീരിയ ബാധിച്ചിട്ടുള്ള ഷേവിങ് റേസര്‍ എല്ലാ ദിവസവും ഉപയോഗിക്കുന്നതിലൂടെയാണ്. ഈ ബാക്ടീരിയകള്‍ മൂക്കിനകത്ത് ഹാനികരമാകാതെ ജീവിക്കുന്നവയാണ്.

അലര്‍ജി തടയും
പൊടി, പൂമ്പൊടി എന്നിവയ്ക്കെല്ലാം അലര്‍ജി ഉള്ളവരാണ് നിങ്ങളെങ്കില്‍ കട്ടിത്താടിയും മീശയും സഹായകരമാകും . പൊടികള്‍ മൂക്കിനകത്തേയ്ക്കും ശ്വാസനാളത്തിലേക്കും പ്രവേശിക്കാതെ തടസ്സം സൃഷ്ടിക്കാന്‍ ഒരു പരിധി വരെ ഇവയ്്ക്ക് കഴിയും. മുഖത്തെ രോമത്തില്‍ പെട്ടു പോകുന്ന ചെറിയ അളവിലുള്ള പൂമ്പൊടിയും പൊടികളും യഥാര്‍ത്ഥത്തില്‍ അലര്‍ജി കുറയ്ക്കാന്‍ പ്രതിരോധ സംവിധാനത്തെ സഹായിക്കും.

ചര്‍മ്മാര്‍ബുദ സാധ്യത കുറയ്ക്കും
മുഖത്തെ രോമങ്ങള്‍ സൂര്യനില്‍ നിന്നുള്ള അള്‍ട്രാ വയലറ്റ് രശ്മികളെ പ്രതിരോധിക്കാന്‍ എത്ര ഫലപ്രദമാണന്ന് കണ്ടെത്താന്‍ ഓസ്ട്രേലിയയിലെ സതേണ്‍ ക്യൂന്‍സ് ലാന്‍ഡ് യൂണിവേഴ്സിറ്റി അടുത്തിടെ ഒരു പഠനം നടത്തിയിരുന്നു. ജേര്‍ണല്‍ ഓഫ് റേഡിയേഷന് പ്രൊട്ടക്ഷന്‍ ഡൊസിമെട്രയില് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത് , വിവിധ നീളത്തില്‍ താടിയുള്ളവരെയും പൂര്‍ണമായും താടിയില്ലാത്തവരെയുമാണ് ഗവേഷകര്‍ പഠനത്തിനായി ഉപയോഗിച്ചു എന്നാണ്.പഠനത്തിനായി ഇരു കൂട്ടരെയും സൂര്യപ്രകാശത്തിന് താഴെ ഇരുത്തി. അള്‍ട്രാവയലറ്റ് രശ്മികള്‍ക്കെതിരെ 90 മുതല്‍ 95 ശതമാനം വരെ സംരക്ഷണം നല്കി ചര്‍മ്മാര്‍ബുദം തടയാന്‍ താടി രോമങ്ങള്‍ക്ക് അവയുടെ നീളവും രീതിയും അനുസരിച്ച് സാധിക്കുമെന്നാണ് പഠനത്തിലൂടെ തെളിഞ്ഞത്.

ചുളിവുകള്‍ കുറയ്ക്കും
ഷേവ് ചെയ്താല്‍ പ്രായം കുറഞ്ഞതായി തോന്നുമെന്ന് പറയാറുണ്ട്. എന്നാല്‍ ചര്‍മ്മത്തില്‍ പ്രായം കൂടുന്നതിന്റെ ലക്ഷണങ്ങള്‍ വരുന്നത് കുറയ്ക്കാന്‍ താടി സഹായിക്കുമെന്നാണ് ത്വക്രോഗ വിദഗ്ധനായ ഡോ. ആദം ഫ്രൈഡ്മാന് പറയുന്നു. ചര്‍മ്മത്തിന്റെ നിറം മങ്ങുന്നതിനും നശിക്കുന്നതിനും പ്രധാന കാരണം സൂര്യപ്രകാശം ഏല്ക്കുന്നതാണ്. അതിനാല്‍ മുഖ ചര്‍മ്മം താടി രോമങ്ങളാല്‍ ആവരണം ചെയ്യപ്പെട്ടാല്‍ ഇത്തരത്തിലുള്ള ലക്ഷണങ്ങളില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കാന്‍ കഴിയും. മുഖ ചര്‍മ്മത്തിലുണ്ടാകുന്ന ചുളിവുകളും മറുകുകളും ഇത്തരത്തില്‍ കുറയ്ക്കാന്‍ കഴിയും.

മുഖക്കുരു
ചര്മ്മാേപരിതലത്തോട് ചേര്‍ന്നുള്ള രോമ കൂപങ്ങള്‍ അടയുമ്പോഴാണ് മുഖക്കുരു ഉണ്ടാകുന്നത്. വെളുത്ത പാടുകളും കറുത്ത പാടുകളുമായി പിന്നീട് ഇവ മാറും. ഷേവ് ചെയ്യുന്നതോടെ സാഹചര്യം കൂടുതല്‍ വഷളാകും. ഏത് തരത്തിലുള്ള ഷേവിങ് ആണെങ്കിലും മുഖക്കുരുവിന്റെ പാടുകള്‍ മുഖത്ത് അവശേഷിക്കുകയും തെളിഞ്ഞ് കാണപ്പെടുകയും ചെയ്യും.
മുഖക്കുരു ആത്മവിശ്വാസം കുറയ്ക്കാന്‍ കാരണമാകും. പ്രത്യേകിച്ച് മുഖം നിറയെ ഇവ പാടുകള്‍ അവശേഷിപ്പിക്കുകയാണെങ്കില്‍. ഇത്തരം സാഹചര്യങ്ങളില്‍ താടി ആത്മവിശ്വാസം ഉയര്‍ത്തുകയും സ്വന്തം രൂപം നല്ലതാണന്ന തോന്നല്‍ ഉണ്ടാകാന്‍ സഹായിക്കുകയും ചെയ്യും.

ആസ്മ കുറയ്ക്കും
യുകെയിലെ 5.4 ദശലക്ഷം ആളുകളെ ബാധിക്കുന്ന ഒന്നാണിത്. എന്നാല്‍ അവിടെ ഒരു വിശ്വാസമുണ്ട് മുഖത്തെ താടി രോമങ്ങള്‍ അസ്വസ്ഥത ഉണ്ടാക്കുന്ന പൊടികളില്‍ നിന്നും ചെറു ജീവികളില്‍ നിന്നും സംരക്ഷണം നല്‍കും എന്ന്. ശ്വാസകോശത്തിന് മുമ്പിലെ ശക്തമായ പ്രതിരോധമായാണ് മീശയെ കണക്കാക്കുന്നത്. പൊടിയും മറ്റും മൂക്ക് വഴി ശ്വാസകോശത്തിലെത്തുന്നത് ഇവ തടയും.



Click it and Unblock the Notifications
