Latest Updates
-
ചൂട് കടുക്കുന്നു; വെയിലത്ത് ഇറങ്ങുമ്പോൾ ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കല്ലേ! -
കത്തുന്ന വെയിലിൽ തളരരുത്; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ വീട്ടിലുണ്ടാക്കാം ഈ അത്ഭുത പാനീയം! -
ഡൽഹിയിൽ 44 ഡിഗ്രി ചൂട്; വ്യായാമം ചെയ്യുന്നവർക്ക് എട്ടിന്റെ പണി കിട്ടാതിരിക്കാൻ ഈ മുൻകരുതലുകൾ വേണം! -
ഉഷ്ണതരംഗം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ തെറ്റുകൾ ചെയ്താൽ അപകടം ഉറപ്പ്! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് പരീക്ഷിക്കാവുന്ന ഈ വഴികൾ അറിഞ്ഞോ? -
ഏപ്രിൽ 22 പഞ്ചാംഗം: പുണർതം നക്ഷത്രത്തിന്റെ കരുത്തിൽ ഇന്ന് കൈവെക്കുന്നതെല്ലാം നേട്ടമാകും, രാശിഫലം ഇങ്ങനെ -
ജീവിതം മാറിമറിയാൻ ഇനി മണിക്കൂറുകൾ മാത്രം; 2026-ലെ അപൂർവ്വ രാജയോഗങ്ങൾ ആർക്കൊക്കെ? -
ഏപ്രിൽ 22 രാശിഫലം: പണവും കരിയറും തിളങ്ങും, ഭാഗ്യം തേടിയെത്തുന്ന ആ 4 രാശികൾ ഇവയാണ്! -
2026 ഏപ്രിൽ 22 നക്ഷത്രഫലം: ഗ്രഹനിലയിലെ ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ വഴിത്തിരിവാകുമോ? -
രാശിഫലം: ഗ്രഹനില മാറുന്നു, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം; നിങ്ങളുടെ രാശിഫലം അറിയാം
ദോഷമകറ്റാനും ആരോഗ്യത്തിനും അക്വേറിയം !
സംഘര്‍ഷം നിറഞ്ഞതും, ഉറക്കമില്ലാത്തതും, ഉയര്‍ന്ന രക്തസമ്മര്ദ്ദമുള്ളതുമായ ഒരു ജീവിതമാണോ നിങ്ങള്‍ നയിച്ചുകൊണ്ടിരിക്കുന്നത്. നിങ്ങള്‍ വിശ്വസിച്ചാലുമില്ലെങ്കിലും മത്സ്യങ്ങള്‍ക്ക് ഇക്കാര്യത്തില്‍ നിങ്ങളെ സഹായിക്കാനാവും. ഒരു അക്വേറിയം സംരക്ഷിക്കുന്നത് നിങ്ങള്‍ക്ക് അനുയോജ്യമായ ചികിത്സയായിരിക്കും.
അക്വേറിയത്തിലെ മത്സ്യങ്ങളെ നോക്കിയിരിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു. അവയുടെ നീന്തലും, വര്‍ണ്ണാഭമായ രൂപവും കണ്ണുകള്‍ക്ക് സുഖം പകരും. സമാധാനപൂര്‍ണ്ണമായ അക്വേറിയത്തിലെ അന്തരീക്ഷവും, ആകര്‍ഷകത്വവും മാനസികസംഘര്‍ഷവും രക്തസമ്മര്‍ദ്ദവും കുറയ്ക്കാന്‍ സഹായിക്കും. ആകര്‍ഷകമായ ഒരു അക്വേറിയത്തിലേക്ക് ശ്രദ്ധ പതിപ്പിക്കുന്നത്, അതില്‍ മത്സ്യങ്ങളില്ലെങ്കില് പോലും, മാനസിക സംഘര്‍ഷവും രക്ത സമ്മര്‍ദ്ദവും കുറയ്ക്കും. ടാങ്ക് എത്രത്തോളം ആകര്‍ഷകമാണോ അത്രത്തോളം ആരോഗ്യവും നല്‍കും.
ഒരു അക്വേറിയത്തിന് പോസിറ്റീവായ നിരവധി ഗുണങ്ങളുണ്ട്. പോസിറ്റീവ് എനര്‍ജി ലഭിക്കാന്‍ നിങ്ങള്‍ അക്വേറിയം ശ്രദ്ധയോടെ സ്ഥാപിക്കുകയും സംരക്ഷിക്കുകയും വേണം. ശരിയായ സ്ഥലത്ത് സ്ഥാപിക്കുകയും, സംരക്ഷിക്കുകയും ചെയ്യുക വഴി അക്വേറിയം അക്വേറിയം സന്തുലനത്തിന്റെയും ഐക്യത്തിന്റെയും സമന്വയമായിരിക്കും. വജൈനല്‍ അണുബാധ തടയാം
ജലം ജീവിതത്തിന്റെ ഒഴുക്കിനെയും ജീവജാലങ്ങളുടെ വളര്‍ച്ചയെയും പ്രവര്‍ത്തനങ്ങളെയും പ്രതീകവത്കരിക്കുന്നു. വെള്ളത്തിന്റെ ഇളക്കത്തിന്റെ ശബ്ദം പോസിറ്റീവ് ഏനര്‍ജി വര്‍ദ്ധിപ്പിക്കുകയും ശുഭമായ ഭാവിയും, സമ്പത്തും, സമൃദ്ധിയും നല്‍കുകയും ചെയ്യും.

സംഘര്‍ഷങ്ങള്‍
വളര്‍ത്തുമൃഗങ്ങള്‍ സ്വീകാര്യതയും, സുരക്ഷിതത്വവും, സന്തോഷവും നല്കി ഒരു കൂട്ട് നല്‍കുക മാത്രമല്ല, അനുദിന ജീവിതത്തിലെ സംഘര്‍ഷങ്ങള്‍ ഇറക്കിവെയ്ക്കാനും സഹായിക്കും.

ഉറക്കുറവ്
ഉറക്കുറവ് അനുഭവപ്പെടുന്ന ആളാണ് നിങ്ങളെങ്കില്‍ അക്വേറിയം വീട്ടില്‍ സ്ഥാപിക്കുന്നത് വഴി ഈ പ്രശ്നം പരിഹരിക്കാനാവും.

ഹൃദയാഘാത സാധ്യത
വളര്‍ത്ത് മൃഗങ്ങളുള്ളവര്ക്ക് ഹൃദയാഘാത സാധ്യത കുറയുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. ഉപ്പ് വെള്ളമോ, ശുദ്ധജലമോ ഉപയോഗിച്ചുള്ള അക്വേറിയമായാലും അതിലെ മത്സ്യങ്ങളെ കണ്ടിരിക്കുന്നത് തിരക്കുകള്‍ക്കിടയില്‍ മാനസിക സമ്മര്‍ദ്ദവും രക്തസമ്മര്‍ദ്ദവും കുറയ്ക്കാന്‍ സഹായിക്കും. അക്വേറിയത്തിലെ മത്സ്യങ്ങളെ നിരീക്ഷിക്കുന്നത് ശാന്തത ലഭിക്കാനും, ഉത്കണ്ഠയും രക്തസമ്മര്‍ദ്ദവും കുറയ്ക്കാന്‍ സഹായിക്കുമെന്ന് നിരവധി പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.

ശാന്തത
അനുദിനജീവിതത്തിലെ സംഘര്‍ഷങ്ങളാണ് പല രോഗങ്ങള്‍ക്കും കാരണമാകുന്നത്. ഹൃദയാഘാതം, ഉറക്കത്തിന്റെ പ്രശ്നങ്ങള്‍, അള്‍സര്‍ എന്നിവയൊക്കെ ഇതില്‍ പെടുന്നു. മത്സ്യം നീന്തുന്നത് നോക്കിയിരിക്കുമ്പോള്‍ അവയുടെ ശാന്തവും, പ്രസന്നവുമായ പ്രകൃതിയില്‍ നാം വശീകരിക്കപ്പെടും. കുറച്ച് സമയത്തേക്ക് തിരക്ക് പിടിച്ച ജീവിതത്തിലെ സംഘര്‍ഷങ്ങളില്‍ നിന്ന് നമുക്ക് മോചനം ലഭിക്കും.

മുതിര്‍ന്നവരില്‍
മത്സ്യങ്ങള്‍ നിറഞ്ഞ അക്വേറിയം കാണുന്ന മുതിര്‍ന്നവരില്‍ രക്തസമ്മര്‍ദ്ധത്തില്‍ കുറവുണ്ടായതായി കണ്ടു. അക്വേറിയം ഭക്ഷണമുറിയില്‍ സ്ഥാപിച്ചത് വഴി അവര്‍ കൂടുതല്‍ ഭക്ഷണം കഴിക്കുകയും അതുവഴി സപ്ലിമെന്റുകളുടെ ഉപയോഗം കുറയ്ക്കാനുമായി. അക്വേറിയത്തിന്റെ കാഴ്ച അവരുടെ സമ്മര്‍ദ്ദം കുറയ്ക്കുകയും സന്തോഷം നല്‍കുകയും ചെയ്തു.

രോഗശമനം
നിരവധി ഡോക്ടര്‍മാരുടെ മുറികളില്‍ അക്വേറിയങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാവും. ഇവയെ നോക്കിയിരുന്ന് പിന്നീട് ഡോക്ടറെ കാണാന്‍ ചെല്ലുമ്പോള്‍ നിങ്ങള്‍ക്ക് അല്പം മാനസികാശ്വാസം ലഭിച്ചിരിക്കും.ഗവേഷകര്‍ ഹിപ്നോസിസും അക്വേറിയം നോക്കിയിരിക്കുന്നതും നല്കുന്ന ഫലങ്ങള്‍ താരതമ്യം ചെയ്യുകയും അക്വേറിയം നോക്കിയിരിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതായി കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഒരു മത്സ്യത്തിന്റെ വീഡിയോ കാണുന്നത് പോലും രോഗശമനം നല്കാന് സഹായിക്കുന്നതാണ്.

കുട്ടികളെ സഹായിക്കാന്‍
വൈകാരിക പ്രശ്നങ്ങളുള്ള കുട്ടികളെ സഹായിക്കാന്‍ ഡോള്ഫിനുകള്ക്കാവും എന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടോ? ചില പഠനങ്ങള്‍ നടത്തിയതനുസരിച്ച് അക്വേറിയത്തിലെ മത്സ്യങ്ങളെ നോക്കിയിരിക്കുന്നത് ശ്രദ്ധക്കുറവ്/ഹൈപ്പര്‍ ആക്ടിവിറ്റി, എഡിഎച്ച്ഡി തുടങ്ങിയ പ്രശ്നങ്ങളുള്ള കുട്ടികളെ ശാന്തരാക്കാന്‍ സഹായിക്കും എന്ന് കണ്ടെത്തിയിട്ടുണ്ട്.

അല്‍ഷീമേഴ്സ്
അല്‍ഷിമേഴ്സുള്ള പ്രായം ചെന്നവര്‍ക്ക് അക്വേറിയം കാണുന്നത് ഗുണകരമാകുന്നുവെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിയിട്ടുണ്ട്. ഭക്ഷണമുറിയില്‍ അക്വേറിയം സ്ഥാപിച്ചപ്പോള്‍ ഇവര്‍ കഴിക്കുന്ന ആഹാരത്തിന്റെ അളവ് കൂടുകയും അത് സപ്ലിമെന്റുകളുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്തു. കൂടാതെ ശാരീരികമായ പെരുമാറ്റങ്ങളിലും ഒരു ഒതുക്കം വന്നതായി കാണാന്‍ സാധിച്ചു.

കുട്ടികളുടെ പഠനം
കുട്ടികളെ സംബന്ധിച്ച് പഠനത്തിന് ഏറെ ഉപകാരപ്രദമാണ് അക്വേറിയം. പ്രത്യേകിച്ച് തുടക്കം മുതല്‍ അവരെ ഉള്‍പ്പെടുത്തിയാല്‍. അക്വേറിയം സംരക്ഷിക്കുന്നതിനെ സംബന്ധിച്ച് ഒരു ഗവഷണം നടത്താനും അവരുടെ കണ്ടെത്തല്‍ രേഖപ്പെടുത്തി വെയ്ക്കാനും ആവശ്യപ്പെടുക. ഏതിനം മീനിനെയാണ് അവരിഷ്ടപ്പെടുന്നത് എന്നും എഴുതുക. ക്രമീകരണങ്ങള്‍ പ്രധാനപ്പെട്ട കാര്യമായതിനാല്‍ അവര്‍ ശരിയായ വളര്‍ത്ത് രീതികളുടെ പ്രാധാന്യം മനസിലാക്കും. മത്സ്യങ്ങള്‍ക്ക് തീറ്റകൊടുക്കലും, സംരക്ഷിക്കലും വഴി അച്ചടക്കത്തിന്റെ പാഠങ്ങളും അവര്‍ പഠിക്കും. കുട്ടികളില്‍ ശ്രദ്ധയും ഏകാഗ്രതയും ഇത് വര്‍ദ്ധിപ്പിയ്ക്കും

അക്വേറിയം
വരണ്ട അന്തരീക്ഷമുള്ള ഒരു മുറിയിലാണ് അക്വേറിയം സ്ഥാപിക്കുന്നതെങ്കില്‍ മുറിയിലെ അന്തരീക്ഷത്തിലേക്ക് ജലാംശം പ്രസരിപ്പിക്കുക വഴി ഊര്‍ജ്ജത്തിന്റെ സന്തുലിതാവസ്ഥ നിയന്ത്രിക്കാന്‍ സാധിക്കും. അക്വേറിയത്തിലേക്ക് ജലമെത്തിക്കുന്നത് നിഷ്ക്രിയമായ ഊര്‍ജ്ജത്തെ സജീവമാക്കും.



Click it and Unblock the Notifications











