For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാത്രി ഭക്ഷണം വിഷമാകുന്ന സമയം

|

അത്താഴം അത്തിപ്പഴത്തോളം എന്ന ചൊല്ല് നമുക്കെല്ലാം അറിയാം. എന്നാല്‍ പലപ്പോഴും ഇത് പ്രാവര്‍ത്തികമാക്കാന്‍ നമ്മള്‍ ശ്രമിക്കും, പക്ഷേ അത്താഴം കഴിക്കുന്ന സമയം മാത്രം അല്‍പമൊന്ന് ശ്രദ്ധിക്കണം. ഇന്നത്തെ ജീവിത ശൈലിയില്‍ നമ്മള്‍ പിന്തുടരുന്ന ഭക്ഷണ രീതി പലപ്പോഴും അനാരോഗ്യത്തിന്റെ കൂടാരമാണ്.

അത്താഴം കഴിക്കേണ്ട സമയം എന്താണെന്ന് പലര്‍ക്കും അറിയില്ല. ഇന്നാകട്ടെ എത്ര വൈകി കഴിയ്ക്കാമോ അത്രയും വൈകിയായിരിക്കും പലപ്പോഴും നമ്മള്‍ അത്താഴം കഴിയ്ക്കുന്നതും. ഇത് അനാരോഗ്യത്തെ ക്ഷണിച്ചു വരുത്തുന്നതിനു തുല്യമാണ് എന്നതാണ് സത്യം. രാത്രി എട്ട് മണിയ്ക്കു മുന്‍പ് അത്താഴം നിര്‍ബന്ധമായും കഴിച്ചിരിക്കണം. ഗ്രില്‍ഡ് ചിക്കനാണോ ഇഷ്ടം, എങ്കില്‍ കാര്യം പോക്കാ

ഏത് സമയത്ത് അത്താഴം കഴിയ്ക്കുന്നതാണ് ആരോഗ്യത്തിന് ഏറ്റവും നല്ലതെന്ന് നമുക്ക് നോക്കാം. ഈ സമയത്തല്ലാതെ കഴിയ്ക്കുന്നത് പലപ്പോഴും അറിഞ്ഞു കൊണ്ട് വിഷം കഴിക്കുന്നതിനു തുല്യമാണ്. അത്താഴം സമയത്തിന് കഴിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നോക്കാം. ആയുസ്സിന്റെ കണക്കു തിരുത്തുന്നവ

 ആയുര്‍വ്വേദ വിധിപ്രകാരം

ആയുര്‍വ്വേദ വിധിപ്രകാരം

ആയുര്‍വ്വേദ വിധിപ്രകാരം എട്ട് മണിയ്‌ക്കെങ്കിലും അത്താഴം കഴിക്കേണ്ടത് അത്യാവശ്യമാണ്. ഇത് നല്ല ദഹനത്തിനും ഉറക്കത്തിനും സഹായിക്കുമെന്നാണ് ആയുര്‍വ്വേദം നിഷ്‌കര്‍ഷിക്കുന്നത്.

 വൈകിയാലുള്ള ബുദ്ധിമുട്ട്

വൈകിയാലുള്ള ബുദ്ധിമുട്ട്

അത്താഴം കഴിയ്‌ക്കേണ്ട സമയത്ത് കഴിച്ചില്ലെങ്കില്‍ അത് പലപ്പോഴും വയറിനുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. ശരിക്കു ദഹിക്കാത്ത ഭക്ഷണം ശരീരത്തിന് നല്‍കുന്ന വിഷമാണ്. സൂര്യോദയത്തിനു ശേഷം ഭക്ഷണം ദഹിപ്പിക്കാനുള്ള നമ്മുടെ കഴിവ് കുറഞ്ഞു പോകും എന്നതാണ് സത്യം. അതുകൊണ്ടു തന്നെ അത്താഴം നേരത്തെ കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

നല്ല ഉറക്കം

നല്ല ഉറക്കം

വൈകി അത്താഴം കഴിയ്ക്കുന്നത് നമ്മുടെ ഉറക്കത്തെ സാരമായിത്തന്നെ ബാധിയ്ക്കും. ഇതിന് പ്രധാന കാരണം ദഹനപ്രശ്‌നം തന്നെയാണ്.

അമിതവണ്ണം ഒഴിവാക്കാം

അമിതവണ്ണം ഒഴിവാക്കാം

അത്താഴം നേരത്തേ കഴിച്ചാല്‍ അമിതവണ്ണമെന്ന വിപത്തില്‍ നിന്നും രക്ഷപ്പെടാം. ഇത് നമ്മുടെ മെറ്റബോളിസത്തെ വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ഉറക്കം എന്നത് ഏറ്റവും കഠിനമേറിയ ഒരു വ്യായാമമാണ്. അതുകൊണ്ടു തന്നെ ഭക്ഷണം നേരത്തേ കഴിച്ചാല്‍ ഉറക്കത്തിലൂടെ ദഹനം സുഗമമായി നടക്കുകയും ചെയ്യും.

 ശ്രദ്ധയും ഊര്‍ജ്ജവും വര്‍ദ്ധിപ്പിക്കുന്നു

ശ്രദ്ധയും ഊര്‍ജ്ജവും വര്‍ദ്ധിപ്പിക്കുന്നു

സമയത്തിന് ഭക്ഷണം കഴിച്ചാല്‍ അത് നമ്മുടെ ശ്രദ്ധയേയും ഊര്‍ജ്ജത്തേയും വര്‍ദ്ധിപ്പിക്കുന്നു. ഇത് ശരീരത്തിലെ ടോക്‌സിനുകളെ പുറന്തള്ളാന്‍ സഹായിക്കുന്നു. അതുകൊണ്ടു തന്നെ ശരീരത്തിന് എപ്പോഴും ഊര്‍ജ്ജത്തോടെ ഇരിക്കാന്‍ സഹായിക്കുന്നു.

 മാനസിക നിലയെ ഉയര്‍ത്തുന്നു

മാനസിക നിലയെ ഉയര്‍ത്തുന്നു

ശാരീരികോര്‍ജ്ജം മാത്രമല്ല മാനസികോര്‍ജ്ജവും അത്താഴം നേരത്തേ കഴിയ്ക്കുന്നതിലൂടെ ഉണ്ടാകുന്നു. നല്ല ഉറക്കം ലഭിയ്ക്കുന്നതിലൂടെ മാനസികാരോഗ്യവും ഉണ്ടാവുന്നു.

ആത്മീയ ഗുണങ്ങള്‍

ആത്മീയ ഗുണങ്ങള്‍

അത്താഴം നേരത്തേ കഴിക്കുന്നതിലൂടെ ആത്മീയമായും ചില ഗുണങ്ങളുണ്ട്. ഇത് നമ്മുടെ ധ്യാനത്തിന്റെ ഊര്‍ജ്ജത്തെ നേരിട്ട് നമ്മളിലെത്തിക്കുന്നു. ഇതിലൂടെ നമ്മുടെ മനസ്സിനെ ഉണര്‍വ്വോടെ സംരക്ഷിക്കാന്‍ സാധിയ്ക്കുന്നു.

English summary

Having Your Dinner Before 8 PM Has Tremendous Benefits

Owing to today's lifestyle it has become normal to take late night dinners. Even those who have no compulsion to delay their meal do not eat at the right time.
Story first published: Monday, December 21, 2015, 16:06 [IST]
X
Desktop Bottom Promotion