Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
കണ്ണുവേദന - അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
ശരീരത്തിലെ ഏറ്റവും പ്രധാന അവയവങ്ങളിലൊന്നാണ് കണ്ണ്. കണ്ണിന് സംഭവിക്കുന്ന ചെറിയ തകരാറുകള്‍ പോലും വലിയ പ്രശ്നങ്ങള്‍ക്കിടയാക്കും. പലരും കണ്ണിന്റെ കാര്യത്തില്‍ വലിയ ശ്രദ്ധ പുലര്‍ത്താറില്ല. അതുകൊണ്ട് തന്നെ ഭാവിയില്‍ കാഴ്ച നഷ്ടമുള്പ്പടെയുള്ള ഗുരുതരമായ പ്രശ്നങ്ങള്‍ നേരിടേണ്ടിയും വരും.
കണ്ണിനുള്ളില്‍ വേദനയോ മറ്റെന്തെങ്കിലും അസ്വസ്ഥതകളോ ഉണ്ടായാല്‍ അത് അവഗണിക്കരുത്. കണ്ണിന് വേദനയുണ്ടാകാനിടയാക്കുന്ന ചില സാധാരണമായ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. കണ്ണ് വളരെ പ്രധാനപ്പെട്ട അവയവമായതിനാല്‍ അതിനുണ്ടാകുന്ന വേദനയ്ക്ക് പിന്നിലെ കാരണം അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.
കണ്ണിനുണ്ടാകുന്ന വേദനയെ ഒപ്താല്മാല്ജിയ എന്ന് വിളിക്കുന്നു. ഇത് രണ്ട് തരമുണ്ട്.

ഒക്യുലര്‍ പെയിന്‍
കണ്ണിന്റെ പ്രതലത്തിലാണ് ഇത് അനുഭവപ്പെടുക. ഇത് എരിച്ചില്‍, ചൊറിച്ചില്‍ തുടങ്ങിയവയിലേക്കും നയിക്കും. കണ്ണിന് പരുക്കേല്ക്കുമ്പോളാണ് സാധാരണ ഇത് ഉണ്ടാവുക. ഐ ഡ്രോപ്സ് ഉപയോഗിച്ച് ഇത് വേഗത്തില്‍ ഭേദമാക്കാനാവും.

ഓര്‍ബിറ്റല്‍ പെയിന്‍
വിറയല്‍, കുത്തല് പോലുള്ള വേദനകള്‍ ഇതിലുണ്ടാകും. ഇത്തരം സാഹചര്യത്തില്‍ ചില ഗുരുതരമായ കാരണങ്ങള്‍ പിന്നിലുണ്ടാവാമെന്നതിനാല് ഉടന്‍ തന്നെ ഡോക്ടറെ കാണണം.

അന്യവസ്തുക്കള്‍
വളരെ സാധാരണമായ ഈ വേദന കണ്ണില്‍ പൊടിയും അഴുക്കും കടക്കുമ്പോള്‍ സംഭവിക്കും. ഇത് അസ്വസ്ഥതകള്‍ക്കും, ചുവപ്പ് നിറത്തിനും, കണ്ണില്‍ നിന്ന് വെള്ളം വരാനും കാരണമാകും.

പരുക്ക്
കണ്ണില്‍ വേദനയുണ്ടാകുന്നതിന് പിന്നിലെ ഒരു പ്രധാന കാരണമാണ് പരുക്ക്. രാസവസ്തുക്കള്‍ വീഴുക, പൊള്ളല്‍ എന്നിവ കടുത്ത വേദനയുണ്ടാക്കും. അതുപോലെ ബ്ലീച്ച്, സൂര്യപ്രകാശം പോലുള്ള അമിതമായ വെളിച്ചം എന്നിവ സ്ഥിരമായി ഏല്‍ക്കുന്നതും പരുക്കുണ്ടാക്കും.

കണ്‍കുരു
സീബത്തിന്റെ ഗ്രന്ഥികള്‍ തടസ്സപ്പെടുന്നത് മൂലം ഉണ്ടാകുന്ന കുരുവാണിത്. കണ്പോളയുടെ ഉള്ളില്‍ അരികിലായാണ് ഇത് ഉണ്ടാവുക. ഇത് ഗുരുതരമായ ഒന്നല്ല. ഏതാനും ദിവസത്തിനകം തീവ്രത കുറയും. ഈ സമയത്ത് കണ്ണിന് വളരെ അസ്വസ്ഥതയും വേദനയും അനുഭവപ്പെടും. കുരുവില്‍ ഇടക്കിടെ തൊടാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്.

കോണ്ടാക്ട് ലെന്‍സ്
കോണ്ടാക്ട് ലെന്‍സ് പതിവായി ധരിക്കുന്നുണ്ടെങ്കില്‍ കണ്ണില്‍ വേദന അനുഭവപ്പെടാനിടയാകും. കൃത്യമായ ഇടവേളകളില്‍ ലെന്‍സ് വൃത്തിയാക്കാതിരിക്കുന്നത് പ്രശ്നം കൂടുതല്‍ വഷളാക്കും. ഇത് വേദനയ്ക്കും, ചിലപ്പോള്‍ അണുബാധയ്ക്കും കാരണമാകാം. കാലാവധി കഴിഞ്ഞ പഴയ ലെന്‍സുകള്‍ ധരിക്കുന്നതും വേദനയ്ക്കിടയാക്കും.

ഗ്ലൂക്കോമ
കണ്ണില്‍ അമിതമായ സമ്മര്ദ്ധത്തിനിടയാക്കുന്ന അവസ്ഥയാണ് ഗ്ലൂക്കോമ. ഇത് കണ്ണിലെ ഞരമ്പിന് തകരാറിനും കഠിനമായ വേദനയ്ക്കുമിടയാക്കും. സമയത്ത് പരിഹരിക്കാതിരുന്നാല്‍ ഇത് കാഴ്ച നഷ്ടപ്പെടാന്‍ വരെ ഇടയാക്കും.

വിശ്രമം
കണ്ണില്‍ വേദനയോ അസ്വസ്ഥതയോ അനുഭവപ്പെടുമ്പോള്‍ അവയ്ക്ക് സമ്മര്ദ്ധമുണ്ടാക്കാതെ വിശ്രമിക്കുക. ടെലിവിഷന്‍ കാണുക, കംപ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ എന്നിവ ഉപയോഗിക്കുക എന്നിവ ഒഴിവാക്കുക. ഇവ പ്രശ്നം കൂടുതല്‍ വഷളാക്കുന്നവയാണ്.

വാട്ടര്‍ തെറാപ്പി
തണുത്ത വെള്ളം കണ്ണിലേക്ക് ചിതറിച്ച് നന്നായി കഴുകുന്നത് അവയെ വൃത്തിയാക്കുകയും ആശ്വാസം നല്‍കുകയും ചെയ്യും.

കണ്ണ് പരിശോധിപ്പിക്കുക
ഈ കാര്യങ്ങള്‍ ചെയ്തിട്ടും വേദനയ്ക്ക് ശമനം ലഭിക്കുന്നില്ലെങ്കില്‍ ഒരു ഡോക്ടറെ കണ്ട് കണ്ണ് പരിശോധിപ്പിക്കുക. സ്വയം ചികിത്സ ഒഴിവാക്കുക.



Click it and Unblock the Notifications
