Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
പഴച്ചാറിലുണ്ട് ചില അപകടങ്ങള്‍
പലരും വിചാരിക്കുന്നത് ജ്യൂസ് കുടിയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ്. അതുകൊണ്ടു തന്നെ മിക്കവാറും ആളുകള്‍ വെള്ളത്തേക്കാള്‍ കൂടുതല്‍ ജ്യൂസാണ് കുടിയ്ക്കാറ് എന്നതാണ് സത്യം. ഇന്ത്യക്കാര്‍ ഏകദേശം 30 ലിറ്റര്‍ ജ്യൂസ് ആണ് കുടിയ്ക്കുന്നത് ഒരു വര്‍ഷം. ജങ്ക് ഫുഡ് വരുത്തും അപകടങ്ങള്‍!!
ഓരോ ഫ്ളേവറിലുമുള്ള പൊടികള്‍ വാങ്ങി നമ്മള് പഴച്ചാറാക്കി ഉപയോഗിക്കുന്നു. എന്നാല്‍ ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്നത്തെ കുറിച്ച് ആലോചിക്കുന്നു പോലുമില്ല. മാത്രമല്ല പലപ്പോഴും ജ്യൂസ് കടയില്‍ നിന്നും ലഭിക്കുന്ന ജ്യൂസിന് ആരോഗ്യപ്രശ്നം ഉണ്ടാക്കാന്‍ നിമിഷങ്ങള്‍ മതി എന്നുള്ളതാണ് കാര്യം. സ്ത്രീകള്‍ക്ക് ജങ്ക് ഫുഡ് ഒഴിവാക്കാനാവില്ല, കാരണം?
ഫ്രൂട്ട് ജ്യൂസ് എന്ന പേരില്‍ പല കെമിക്കലുകളും ചേര്‍ത്താണ് ഇത്തരത്തിലുള്ള ജ്യൂസ് ഉണ്ടാക്കുന്നത് എന്നതാണ് സത്യം. പഴച്ചാറിന്റെ അനന്തര ഫലങ്ങള്‍ എന്തൊക്കെയാണെന്നും അത് നമ്മുടെ ആരോഗ്യത്തെ എങ്ങനെ അനാരോഗ്യത്തിലേക്ക് നയിക്കുമെന്നും നോക്കാം.

രാസപദാര്‍ത്ഥങ്ങളുടെ കലവറ
പഴങ്ങളുടെ നിറവും മണവും കലര്‍ത്തി ഉണ്ടാക്കുന്ന പല പൊടികളും നിറയെ രാസപദാര്‍ത്ഥങ്ങളാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഓറഞ്ച് ഫ്ളേവര്‍ എന്ന പേരില്‍ നാം വാങ്ങിക്കുന്ന പൊടിയില്‍ ഈഥൈല്‍ ബ്യൂട്ടിറേറ്റ് എന്ന കെമിക്കലാണ് അടങ്ങിയിട്ടുള്ളത്. ഇത് ഓറഞ്ചിന്റെ മണവും നിറവും നല്കുന്നു എന്നതാണ് സത്യം.

പോഷകങ്ങള്‍ വളരെ കുറച്ച്
ശരിയായ ഓറഞ്ച് ജ്യൂസില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. എന്നാല്‍ പലപ്പോഴും നമ്മള് ആര്‍ട്ടിഫിഷ്യല്‍ ആയി ഉണ്ടാക്കുന്ന ജ്യൂസില്‍ ഫ്രക്ടോസ് എന്ന രാസപദാര്‍ത്ഥത്തിന്റെ അളവ് വളരെ കൂടുതലാണ്. മാത്രമല്ല ഫൈബര്‍ കണ്ടന്റ് തീരെ ഇല്ല എന്നുള്ളതുമാണ് സത്യം.

പഞ്ചസാരയുടെ അളവ് വളരെ കൂടുതല്‍
പഞ്ചസാരയുടെ അളവ് ഇത്തരത്തിലുള്ള ജ്യൂസില്‍ കൂടുതലായിരിക്കും. ഇത് നമ്മുടെ ശരീരത്തില്‍ കലോറി വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും എന്നുള്ളതാണ് സത്യം.

പ്രമേഹ സാധ്യത വളരെ കൂടുതല്‍
പ്രമേഹ സാധ്യത വളരെ കൂടുതലാണ് ഇത്തരത്തിലുള്ള പഴച്ചാറില്‍. 18 ശതമാനമാണ് ഇത്തരത്തിലുള്ള ജ്യൂസ് ഉപയോഗിച്ചാല്‍ പ്രമേഹം വര്‍ദ്ധിക്കാനുള്ള സാധ്യത. അമേരിക്കയില്‍ നടത്തിയ പരീക്ഷണങ്ങളില്‍ തെളിയിക്കപ്പെട്ടിട്ടുള്ളതാണ് ഇക്കാര്യം.

സ്ത്രീകളില്‍ സന്ധിവേദനയ്ക്ക കാരണമാകുന്നു
അമിതമായി ഇത്തരത്തിലുള്ള ജ്യൂസ് ഉപയോഗിക്കുന്ന സ്ത്രീകളില്‍ ആര്‍ത്രൈറ്റിസ് പിടികൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. ജ്യൂസും സോഡയുമെല്ലാം ഇതേ അവസ്ഥ തന്നെയാണ് പ്രദാനം ചെയ്യുന്നത്.

പല്ലിന്റെ ആരോഗ്യം തകര്‍ക്കും
പല്ലിന്റെ ആരോഗ്യം തകര്‍ക്കുന്നതില്‍ ഇത്തരത്തിലുള്ള ജ്യൂസ് വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ആര്‍ട്ടിഫിഷ്യല്‍ ഫ്ളേവറുകളും നിരവധി കെമിക്കലുകളും പല്ലിനെ കേടുവരുത്തുന്നതില്‍ മുന്‍പന്തിയിലാണ്.

ഹൃദയാരോഗ്യം പ്രശ്നത്തില്‍
ഹൃദയത്തെ നശിപ്പിക്കുന്നതിനും ഇത്തരം ജ്യൂസുകള്‍ക്കു കഴിയുമെന്നതാണ് മറ്റൊരു കാര്യം. ഹൃദയാരോഗ്യപ്രശ്നങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നതും ഇന്ത്യക്കാരെയാണ് എന്നുള്ളതാണ് മറ്റൊരു വാസ്തവം. അതിന്റെ കാരണത്തില്‍ ഇതും ഉള്‍പ്പെടുത്താമെന്നത് മറ്റൊരു സത്യം.

രോഗപ്രതിരോധ ശേഷി കുറയ്ക്കുന്നു
രോഗപ്രതിരോധ ശേഷി തകര്‍ക്കുന്ന തരത്തിലുള്ള രാസഘടകങ്ങളാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത് എന്നതാണ് മറ്റൊരു വാസ്തവം. കുട്ടികളുടെ ആരോഗ്യത്തെയാണ് ഇത്തരത്തിലുള്ള ജ്യൂസുകള്‍ അധികം ബാധിക്കുക.



Click it and Unblock the Notifications
