Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
നല്ല ശീലം, പക്ഷേ നിങ്ങള്‍ക്കു നന്നല്ല....
നല്ല ശീലങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കണമെന്നാണ് പറയുക. ഇത് പൊതുവെ നല്ല ഗുണങ്ങളും നല്‍കും.
എന്നാല്‍ ചില നല്ല ശീലങ്ങള്‍ ഗുണത്തിനു പകരം ചിലപ്പോള്‍ ദോഷമായിരിയ്ക്കും വരുത്തുക. നിങ്ങള്‍ക്കു ദോഷമായിത്തീര്ന്നേക്കാവുന്ന ചില നല്ല ശീലങ്ങളെക്കുറിച്ചറിയൂ,

നല്ല ശീലം, പക്ഷേ നിങ്ങള്‍ക്കു നന്നല്ല....
പല്ല് ബ്രഷ് ചെയ്യുന്നത് പല്ലിന്റെയും മോണയുടേയും ആരോഗ്യത്തിനു ഗുണം ചെയ്യും. എന്നാല്‍ എന്നാല്‍ അസിഡിറ്റിയുള്ള ഭക്ഷണങ്ങള്‍ കഴിച്ചതിനു ശേഷം ഒരു മണിക്കൂറിനു മുന്‍പ് പല്ലു ബ്രഷ് ചെയ്യുന്നത് നല്ലതല്ല. അസിഡിറ്റി കൊണ്ട് ഇനാമല്‍ നനഞ്ഞതും ദുര്ബലവുമായിരിയ്ക്കും. ഈ സമയത്തു ബ്രഷ് ചെയ്യുന്നത് പല്ലിന് ഗുണത്തേക്കാളേറെ ദോഷമാണ് നല്‍കുക.

നല്ല ശീലം, പക്ഷേ നിങ്ങള്‍ക്കു നന്നല്ല....
സോപ്പ് എപ്പോഴും ഉപയോഗിയ്ക്കുന്നവരുണ്ട്. ചര്‍മം വൃത്തിയാക്കുകയെന്നതായിരിയ്ക്കും ഉദ്ദേശ്യം. എന്നാല്‍ ചര്‍മം വല്ലാതെ വരളാന്‍ ഇത് ഇടയാക്കും.

നല്ല ശീലം, പക്ഷേ നിങ്ങള്‍ക്കു നന്നല്ല....
മൂന്നു നേരം ഒരുമിച്ചു ഭക്ഷണം കഴിയ്ക്കുന്നതിനേക്കാള്‍ ആറു തവണ ചെറുതായി ഭക്ഷണം കഴിയ്ക്കുന്നതാണ് നല്ലത്. എന്നാല്‍ ഇത് രാത്രി സമയത്താണെങ്കില്‍ നല്ലതല്ല. കാരണം ഈ സമയത്ത് ദഹന, അപചയപ്രക്രിയകള്‍ പതുക്കെയാകും. ഇത് ദഹനപ്രശ്നങ്ങള്‍ക്കും തടി കുടാനുമെല്ലാം കാരണമാവുകയും ചെയ്യും.

നല്ല ശീലം, പക്ഷേ നിങ്ങള്‍ക്കു നന്നല്ല....
വ്യായാമം നല്ലതാണ്. എന്നാല്‍ മസിലുകള്‍ക്കുള്ള വെയ്റ്റ് ട്രെയിനിംഗ് പോലുള്ള വ്യായാമങ്ങള്‍ ദിവസവും ചെയ്യുന്നത് നല്ലതല്ല. കാരണം മസിലുകള്‍ക്കും ഇടയില്‍ വിശ്രമം വേണം. ഇത് അടുപ്പിച്ചു ചെയ്യുന്നത് മസിലുകള്‍ക്കു മുറിവുകളുണ്ടാകാന്‍ കാരണമാകും.

നല്ല ശീലം, പക്ഷേ നിങ്ങള്‍ക്കു നന്നല്ല....
സപ്ലിമെന്റുകള്‍ മരുന്നുകളുടെ രൂപത്തില്‍ കഴിയ്ക്കുന്നത് പല തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ക്കു കാരണമാകും. ഇത് ഭക്ഷണത്തിലൂടെ ശരീരത്തിനു ലഭ്യമാകുന്നതാണ് ഏറ്റവും നല്ലത്.

നല്ല ശീലം, പക്ഷേ നിങ്ങള്‍ക്കു നന്നല്ല....
ആവശ്യത്തിനുള്ള ഉറക്കം വളരെ പ്രധാനം. എന്നാല്‍ കൂടുതല്‍ ഉറങ്ങുന്നതും നല്ലതല്ല. ഇത് ഉന്മേഷവും ചുറുചുറുക്കുമെല്ലാം കളയും. ചിലര്‍ക്കാവട്ടെ, തലവേദന പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുകയും ചെയ്യും.

നല്ല ശീലം, പക്ഷേ നിങ്ങള്‍ക്കു നന്നല്ല....
ബോട്ടില്‍ വെള്ളം പുറത്തു പോകുമ്പോള്‍ വാങ്ങിച്ചു കുടിയ്ക്കുന്നത് ആരോഗ്യത്തിനു നല്ലതാണെന്നു പറയുന്നു. എന്നാല്‍ ഇത്തരം ബോ്ട്ടില്‍ വെള്ളം അമിതമായി ഉപയോഗിയ്ക്കുന്നതും ആരോഗ്യത്തിനു നല്ലതല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്.

നല്ല ശീലം, പക്ഷേ നിങ്ങള്‍ക്കു നന്നല്ല....
അമിതമായ സൂര്യപ്രകാശം ആരോഗ്യത്തിനു നല്ലതല്ല. എന്നാല്‍ സൂര്യപ്രകാശം തീരെ ഒഴിവാക്കുന്നത് വൈറ്റമിന്‍ ഡി കുറവുണ്ടാക്കും. എല്ലുകള്‍ക്ക് ദോഷം വരുത്തും.

നല്ല ശീലം, പക്ഷേ നിങ്ങള്‍ക്കു നന്നല്ല....
മെഡിറ്റേഷന്‍ ശരീരത്തിനും മനസിലും ഒരുപോലെ ആരോഗ്യകരമാമാണ്. എന്നാല്‍ ഇത് ശരിയായ രീതിയില്‍ ചെയ്യണം. തെറ്റായ രീതിയില്‍ ചെയ്യുന്ന ധ്യാനവും യോഗയുമെല്ലാം ശരീരത്തിന് ദോഷങ്ങള്‍ വരുത്തി വയ്ക്കും.



Click it and Unblock the Notifications
