Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
വാലന്റൈന്‍സ് ഡേ മധുരമാക്കാനുള്ള വഴികള്‍
വാലന്‍ന്റൈന്‍സ് ദിനത്തിനായി കാത്തിരിക്കുകയാണ് എല്ലാവരും. പ്രണയം എന്ന വികാരം ജീവിതത്തില്‍ തോന്നാത്തവര്‍ ആരുമുണ്ടാകില്ലെന്നു തന്നെ പറയാം. പ്രണയം മനസ്സില്‍ സൂക്ഷിക്കുന്നവരും ഇനി പ്രണയിക്കാന്‍ പോകുന്നവരും ഒരുങ്ങി കഴിഞ്ഞു വാലന്റൈന്‍സ് ഡേ ആഘോഷിക്കാന്‍. മനസ്സിലെ പ്രണയം എങ്ങനെ മധുരമുള്ളതാക്കി മാറ്റാം എന്നാണോ നിങ്ങളെ ചിന്തിക്കുന്നത്. അതിന് നിങ്ങളെ ചില ഫ്രൂട്ട്സുകള്‍ സഹായിക്കും. പന്ത്രണ്ട് മധുരമാര്‍ന്ന ഫ്രൂട്ട്സുകള്‍ നിങ്ങളുടെ മനസ്സില്‍ പ്രണയം ഉണ്ടാക്കാനും പ്രണയത്തെ മധുരമുള്ളതാക്കാനും സഹായിക്കും.
പ്രണയ ദിനം മധുരമുള്ളതാക്കാന്‍ നിങ്ങള്‍ ഏതൊക്കെ ഭക്ഷണം കഴിക്കണം എന്നു ആദ്യം അറിയണം. രണ്ടാമത്തെ കാര്യം ഏത് ഭക്ഷണമാണ് നിങ്ങള്‍ക്ക് നല്ല വികാരം ഉണ്ടാക്കി തരിക എന്നറിയണം. നിങ്ങളുടെ പ്രണയ ദിനത്തെ നല്ല ദിനമാക്കാന്‍ ചില പഴവര്‍ഗങ്ങള്‍ നിങ്ങളെ സഹായിക്കും. വാലന്റൈന്‍ഡ് ദിനത്തില്‍ നല്ല നിമിഷങ്ങളാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഈ പഴവര്‍ഗങ്ങള്‍ കഴിക്കൂ...

ആവകാഡോ
ഉത്തര ഇന്‍ഡീസിലെ ഒരു പഴമാണ് ആവകാഡോ. നിലവില്‍ ഈ പഴം വിപണിയില്‍ സുലഭമാണ്. ഈ പച്ച നിറത്തിലുള്ള പഴത്തില്‍ ധാരാളം കലോറി നിറഞ്ഞിട്ടുണ്ട്. ഇത് കഴിക്കുന്നത് നിങ്ങളുടെ മനസ്സിനെ തണുപ്പിക്കുകയും ഉന്മേഷമുള്ളതാക്കുകയും ചെയ്യും. കമിതാക്കള്‍ക്ക് വാലന്റൈന്‍സ് ഡേ മധുരമുള്ളതാക്കാം.

പഴം
പ്രണയം സുന്ദരമാക്കാന്‍ കഴിവുള്ള മറ്റൊരു പഴവര്‍ഗമാണ് നേന്ത്രപഴം. ഇതില്‍ ധാരാളം പൊട്ടാസിയം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങള്‍ക്ക് ഊര്‍ജ്ജം തരുന്നു. വൈറ്റമിന്‍ ബി അടങ്ങിയിട്ടുള്ള ഈ ഫലം കഴിക്കുന്നത് നിങ്ങള്‍ക്ക് നല്ല നിമിഷം സമ്മാനിക്കും.

തണ്ണിമത്തന്
പ്രണയജോഡികള്‍ക്ക് കഴിക്കാന്‍ പറ്റിയ മറ്റൊരു നല്ല പഴമാണ് തണ്ണിമത്തങ്ങ. ഇത് നിങ്ങള്‍ കഴിക്കൂ.. വാലൈന്റൈന്സ് ദിനം പ്രണയാര്ദ്രമാക്കൂ.. ഇത് നിങ്ങളുടെ മനസ്സിനെ ശാന്തമാക്കാന്‍ സഹായിക്കും.

അത്തിപ്പഴം
ധാരാളം പൊട്ടാസിയം അടങ്ങിയ നാടന്‍ പഴമാണ് അത്തിപ്പഴം. ഇത് കഴിക്കുന്നതിലൂടെ നിങ്ങളുടെ പ്രസരിപ്പ് നിലനിര്‍ത്താന്‍ സഹായിക്കുന്നു. റൊമാന്റിക് മൂഡ് നിങ്ങള്‍ക്ക് സമ്മാനിക്കുന്നു. നിങ്ങളുടെ കണ്ണിന് തണുപ്പേകുകയും ചെയ്യും.

ഞാവല്‍പ്പഴം
പ്രണയ നിമിഷത്തെ മധുരമുള്ളതാക്കാന്‍ ഈ ചുവന്ന സ്ട്രോബറി കഴിക്കൂ.. നിങ്ങളുടെ ശരീരം ചുവന്നു തുടിക്കുന്നതു പോലെ നിങ്ങളുടെ പ്രണയ നിമിഷവും മനോഹരമാകും. കാണാന്‍ ചെറിയ പഴമാണെങ്കിലും ഇത് ശരീരത്തില്‍ എത്തുന്നതു വഴി രക്തം പമ്പ് ചെയ്യുന്നത് സുഖകരമാകും.

മാതളനാരങ്ങ
ധാരാളം ഇരുമ്പ് സത്ത് അടങ്ങിയിരിക്കുന്ന മാതളനാരങ്ങ കഴിക്കുന്നതും നിങ്ങളുടെ പ്രണയത്തിന്റെ ശോഭ കൂട്ടും എന്നാണ് പറയുന്നത്. പ്രണയ നിമിഷത്തില്‍ കമിതാക്കള്‍ തമ്മിലുള്ള പ്രണയത്തിന്റെ വ്യാപ്തി കൂടും.

ചെറിപ്പഴം
ചുവന്ന കുഞ്ഞിക്കുരു പോലെ ഇരിക്കുന്ന ചെറിപ്പഴം മധുരമാര്ന്നതാണ്. നിങ്ങളുടെ ഹൃദയത്തെ നിയന്ത്രിക്കാനും ഊര്‍ജ്ജം താരാനും സഹായിക്കും. ഇത് നിങ്ങളുടെ കാമവാസന വര്‍ദ്ധിപ്പിക്കും.

കൈതച്ചക്ക
വൈറ്റമിന്‍ സി അടങ്ങിയിരിക്കുന്ന കൈതച്ചക്കയും നിങ്ങളുടെ പ്രണയ നിമിഷത്തിന് മാറ്റു കൂട്ടാന്‍ സഹായിക്കും. രാത്രിയിലെ പ്രണയ നിമിഷത്തെ കൂടുതല്‍ മനോഹരമാക്കുമെന്നാണ് പറയുന്നത്.

തയ്ക്കുമ്പളം
തയ്ക്കുമ്പളം എന്ന പഴം നിങ്ങള്‍ കഴിച്ചിട്ടുണ്ടോ. ഇതിന്റെ ജ്യൂസ് നിങ്ങളുടെ ശരീരത്തിന് നല്ലതാണ്. ഇത് നിങ്ങളുടെ രക്തചംക്രമണം നല്ലതാക്കി മാറ്റുന്നു. വാലന്റൈന്‍സ് ദിനത്തില്‍ ലൈംഗിക വികാരമുണര്‍ത്താന്‍ ഇത് നിങ്ങളെ സഹായിക്കും.

മുന്തിരി
പുളിപ്പും മധുരവും ഊറുന്ന കറുത്ത മുന്തിരി കഴിക്കുന്നതും നല്ലതാണ്. മുന്തിരി ജ്യൂസ് നിങ്ങള്‍ക്ക് നല്ല ഊര്‍ജ്ജം സമ്മാനിക്കും.

റാസ്ബെറി
ഒരു യൂറോപ്യന്‍ പഴമാണ് റാസ്ബെറി. ഈ കറുത്ത മുത്ത് കഴിക്കുന്നതിലൂടെ നിങ്ങളുടെ ലൈംഗികതൃഷ്ണ വര്‍ദ്ധിക്കാന്‍ കാരണമാകും.

പീച് പഴം
ഒരു ബദാം വര്‍ഗ പഴമാണ് പീച് പഴം. കമിതാക്കളുടെ കാമചോദനത്തെ വര്‍ദ്ധിപ്പിക്കാന്‍ ഈ പഴം സഹായിക്കുമെന്നാണ് പറയുന്നത്.



Click it and Unblock the Notifications
