For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പച്ചമാങ്ങ കഴിച്ചാല്‍ 14 ഗുണം

By Sruthi K M
|

പച്ചമാങ്ങ ആരോഗ്യഗുണങ്ങള്‍ അടങ്ങിയ ഒരു മികച്ച പഴമാണ്. വേനക്കാലത്ത് എങ്ങും മാമ്പഴം നിറഞ്ഞുനില്‍ക്കും. നിങ്ങളുടെ ആരോഗ്യസംരക്ഷിക്കാന്‍ മാമ്പഴം കഴിച്ചു തുടങ്ങാം. പഴുത്തമാമ്പഴം കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഗുണങ്ങല്‍ പച്ചമാങ്ങ കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുമെന്നാണ് പറയുന്നത്. തടി കുറയ്ക്കാന്‍ മികച്ച മാര്‍ഗമാണ് പച്ചമാങ്ങ.

<strong>ഉരുളക്കിഴങ്ങ് ജ്യൂസ് കുടിച്ചാല്‍..</strong>ഉരുളക്കിഴങ്ങ് ജ്യൂസ് കുടിച്ചാല്‍..

പ്രമേഹരോഗികള്‍ക്കും പച്ചമാങ്ങ മരുന്നായി ഉപയോഗിക്കാം. എന്നാല്‍ പച്ചമാങ്ങ അമിതമായി കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിന് നല്ലതാവില്ല. ഗുണങ്ങള്‍ കൂടിയതോതില്‍ അടങ്ങിയിരിക്കുന്ന പച്ചമാങ്ങ ആവശ്യത്തിന് കഴിക്കുക. തൊണ്ടവേദന, ദഹനക്കേട്, അതിസാരം,വയറുവേദന തുടങ്ങി പല രോഗങ്ങളും പ്രതിരോധിക്കാന്‍ പച്ചമാമ്പഴത്തിന് കഴിവുണ്ട്.

പച്ചമാങ്ങ കഴിക്കുമ്പോള്‍ അതിലെ പാല്‍ കളഞ്ഞ് വേണം കഴിക്കാന്‍.പച്ചമാങ്ങയില്‍ ഉണ്ടാകുന്ന പാല്‍ ശരീരത്തിന് ദോഷം ചെയ്യും. ശ്രദ്ധയോടെ വേണം പച്ചമാങ്ങ കഴിക്കാന്‍. എന്തൊക്കെ ആരോഗ്യഗുണങ്ങളാണ് പച്ചമാങ്ങ കഴിച്ചാല്‍ ഉണ്ടാകുന്നത് എന്ന് നോക്കാം..

തടി കുറയ്ക്കും

തടി കുറയ്ക്കും

പച്ചമാമ്പഴത്തിന്റെ പ്രധാന ഗുണം തടി കുറയും എന്നതാണ്. ഇത് നിങ്ങളുടെ ശരീരത്തിലെ കലോറി കുറയ്ക്കുന്നു.

അസിഡിറ്റി

അസിഡിറ്റി

നിങ്ങള്‍ക്കുണ്ടാകുന്ന അസിഡിറ്റി, നെഞ്ചെരിച്ചല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ പച്ചമാമ്പഴം കഴിച്ചാല്‍ മതി. ഒരു കഷ്ണം പച്ചമാങ്ങ കഴിച്ചാല്‍ അസിഡിറ്റി ഇല്ലാതാകും എന്നാണ് പറയുന്നത്.

രാവിലെയുള്ള ഓക്കാനം

രാവിലെയുള്ള ഓക്കാനം

ഗര്‍ഭിണികള്‍ക്കും അല്ലാത്തവര്‍ക്കും സാധാരണ ഉണ്ടാകുന്ന രോഗമാണ് രാവിലെയുള്ള ഓക്കാനം. പച്ചമാമ്പഴം കഴിക്കുന്നതിലൂടെ ഇത് പരിഹരിക്കാം.

ശക്തി

ശക്തി

നിങ്ങള്‍ക്കറിയാമോ മാമ്പഴത്തില്‍ ധാരാളം ഊര്‍ജ്ജം അടങ്ങിയിട്ടുണ്ടെന്ന്.. നിങ്ങളുടെ ഭക്ഷണത്തില്‍ പച്ചമാമ്പഴം ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഊര്‍ജ്ജസ്വലനായി ഇരിക്കാന്‍ സാധിക്കും.

കരളിന്റെ ആരോഗ്യത്തിന്

കരളിന്റെ ആരോഗ്യത്തിന്

പച്ചമാമ്പഴം കരളിനെ സംരക്ഷിക്കും. കരളിനുണ്ടാകുന്ന രോഗങ്ങള്‍ ഇല്ലാതാക്കാന്‍ കഴിവുണ്ട്. ഒരു കഷ്ണം മാമ്പഴം ബാക്ടീരിയകളെ കൊന്ന് വയര്‍ വൃത്തിയാക്കിവെക്കും എന്നാണ് പറയുന്നത്.

വിയര്‍പ്പുകുരു ഇല്ലാതാക്കും

വിയര്‍പ്പുകുരു ഇല്ലാതാക്കും

ചൂട് കൂടുമ്പോള്‍ ഉണ്ടാകുന്ന കുരുക്കള്‍ ഇല്ലാതാക്കാന്‍ പച്ചമാമ്പഴത്തിന് സാധിക്കും. സൂര്യപ്രകാശം ഏറ്റ് ചര്‍മത്തിലുണ്ടാകുന്ന മറ്റ് പ്രശ്‌നങ്ങളും ഇല്ലാതാക്കും.

രക്തത്തിന്

രക്തത്തിന്

രക്തക്കുറവ് പരിഹരിക്കാന്‍ പച്ചമാമ്പഴം സഹായിക്കുമെന്നാണ് പറയുന്നത്. വൈറ്റമിന്‍ സി ധാരാളം ഇതില്‍ അടങ്ങിയിട്ടുണ്ട്. രക്തക്കുഴലുകളുടെ ഇലാസ്തികത വര്‍ദ്ധിപ്പിക്കുകയും പുതിയ രക്ത കോശങ്ങള്‍ ഉത്പാദിപ്പിക്കുകയും ചെയ്യും.

മലബന്ധം

മലബന്ധം

മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതായി കിട്ടാന്‍ പച്ചമാമ്പഴം കഴിച്ചാല്‍ മതി. പച്ചമാങ്ങ കഷ്ണങ്ങളാക്കി മുറിച്ച് അതില്‍ ഉപ്പും തേനും ചേര്‍ത്ത് കഴിക്കുക.

അമിതമായ വിയര്‍പ്പ്

അമിതമായ വിയര്‍പ്പ്

പച്ചമാമ്പഴ ജ്യൂസ് കഴിച്ചാല്‍ ചൂടില്‍ ഉണ്ടാകുന്ന അമിതമായ വിയര്‍പ്പ് കുറഞ്ഞു കിട്ടും.

പ്രമേഹത്തിന്

പ്രമേഹത്തിന്

പച്ചമാമ്പഴം ശരീരത്തിലെ പഞ്ചസാരയുടെ അളവ് വെട്ടിക്കുറയ്ക്കാന്‍ സഹായിക്കുന്നു.

മിനറല്‍സിന്റെ അഭാവം

മിനറല്‍സിന്റെ അഭാവം

ശരീരത്തില്‍ മിനറല്‍സിന്റെ അഭാവം ഇല്ലാതാക്കാന്‍ പച്ചമാമ്പഴം ഉപകാരപ്രദമാകും. ഇതില്‍ ധാരാളം അയേണ്‍, സോഡിയം ക്ലോറൈഡ് എന്നിവ അടങ്ങിയിട്ടുണ്ട്. പച്ചമാമ്പഴം കഴിക്കുന്നതിലൂടെ ശരീരത്തിന് ധാരാളം മിനറല്‍സ് ലഭിക്കുന്നു.

പല്ലിന്

പല്ലിന്

പല്ലിന്റെ ആരോഗ്യം നിലനിര്‍ത്താനും പച്ചമാമ്പഴം കഴിക്കാം. മോണയിലുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളും മാറ്റിതരും. മോണയില്‍ നിന്നുണ്ടാകുന്ന രക്തം, ദുര്‍ഗന്ധം, പല്ല് പൊടിഞ്ഞു പോകുന്നത് എന്നീ പ്രശ്‌നങ്ങളൊക്കെ ഇല്ലാതാക്കാം.

പ്രതിരോധശേഷി

പ്രതിരോധശേഷി

പച്ചമാമ്പഴം കഴിക്കുന്നതിലൂടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാം.

വൈറ്റമിന്‍ സി

വൈറ്റമിന്‍ സി

വൈറ്റമിന്‍ സിയുടെ അഭാവം മൂലം ഉണ്ടാകുന്ന സ്‌കേര്‍വി രോഗത്തിന് പരിഹാരമാര്‍ഗമാണിത്.

English summary

some health benefits of green mango

raw green mangoes are good for diabetics. raw mangoes will only cause throat irritation, indigestion, dysentery and abdominal colic.
X
Desktop Bottom Promotion