Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
ആരോഗ്യകരമായ അഞ്ച് ഇന്ത്യന്‍ ചായകള്‍
മലയാളിയുടെ ജീവിതത്തെ മാറ്റിമറിക്കാനുള്ള കഴിവ് ചായയ്ക്കുണ്ട്. ഒരു ദിവസം ആരംഭിക്കുന്നതു തന്നെ ചായയെ മുന്‍നിര്‍ത്തിയാണ്. ചായ കുടി ഒഴിവാക്കിയുള്ള യാതൊരു ഒത്തു തീര്‍പ്പിനും മലയാളിയെന്നല്ല ചായയെ സ്നേഹിക്കുന്ന ആരും തയ്യാറാവില്ല.
ഗ്രാമ്പൂ ടീ കുടിച്ചാല്‍ എന്ത് സംഭവിക്കും
ചായ നമുക്ക് നല്കുന്ന ഉന്മേഷവും ഊര്‍ജ്ജവും മറ്റൊന്നിനും നല്‍കാനാവില്ല എന്നതാണ് ചായയെ നമുക്കിടയില്‍ പ്രിയങ്കരമാക്കിയത്. നിരവധി തരത്തിലുള്ള ചായകളുണ്ട്. എന്നാല്‍ ഇന്നത്തെ ചെറുപ്പക്കാര്‍ വ്യത്യസ്തത ആഗ്രഹിക്കുന്നവരായതിനാല്‍ ചായയും അല്പം വ്യത്യസ്തമാക്കാം.ചര്‍മസംരക്ഷണത്തിന് ചായയും
ചായ വ്യത്യസ്തമാണെങ്കിലും ഗുണത്തില്‍ ഒട്ടും കുറവു വരാതെ ആരോഗ്യത്തിനു മുന്‍തൂക്കം നല്കുന്ന ചായകള്‍ പരീക്ഷിക്കാം. ഇതാ അത്തരത്തില്‍ വ്യത്യസ്തമായ അഞ്ച് ചായകള്‍.

ഏലയ്ക്ക ഇട്ട ചായ
ഏലയ്ക്ക ഒരു ഔഷധമൂല്യം കൂടിയ വസ്തുവാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അപ്പോള്‍ പിന്നെ ആ ചായയുടെ ഗുണവും നമുക്ക് ഊഹിക്കാന്‍ കഴിയും. ദഹനപ്രക്രിയകളെ മെച്ചപ്പെടുത്തുവാനും ഏലയ്ക്ക സഹായിക്കും.

കറുവപ്പട്ട ചായ
സുഗന്ധവ്യഞ്ജനങ്ങളില്‍ പ്രസിദ്ധയാണ് കറുവപ്പട്ട. മാത്രമല്ല കറുവപ്പട്ടയില്‍ ധാരാളം ആന്റി ഓക്സൈഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോളിനെ കുറയ്ക്കുകയും നമ്മുടെ ശരീരത്തെ വിഷമുക്തമാക്കുകയും ചെയ്യുന്നു.

കുങ്കുമം ചേര്‍ത്ത ചായ
കുങ്കുമപ്പൂവിനെക്കുറിച്ച് എല്ലാവരും കേട്ടു കാണും എന്നാല്‍ കുങ്കുമം ചായയില്‍ ചേര്‍ക്കുന്നതിനെക്കുറിച്ച് കേള്‍ക്കാന്‍ വഴിയില്ല. രുചി കുറച്ച് കടുപ്പമാണെങ്കിലും ഹൃദയസംബന്ധിയായ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം നല്‍കും.

ജീരകച്ചായ
ഉറക്കക്കുറവിന് ഉത്തമ പരിഹാരമാണ് ജീരകച്ചായ. മാത്രമല്ല നമ്മുടെ ദേഷ്യത്തെ നിയന്ത്രിക്കുകയും എപ്പോഴും ഊര്ജ്ജസ്വലരായിട്ടിരിക്കാന് സഹായിക്കുകയും ചെയ്യുന്ന ഒന്നാണ് ജീരകച്ചായ.

ജമന്തി ചായ
ജമന്തിപ്പൂവിനെക്കുറിച്ച് നമ്മള് കേട്ടിട്ടുണ്ട്. എന്നാല്‍ ജമന്തിച്ചായ എന്നു പറയുമ്പോള്‍ പലരും നെറ്റി ചുളിക്കാം. പക്ഷേ രാത്രി ഭക്ഷണത്തിനു ശേഷം ജമന്തിച്ചായ കുടിയ്ക്കുന്നത് നമ്മുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുകയും ചര്‍മ്മസംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്‍കുകയും ചെയ്യും.



Click it and Unblock the Notifications
