Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ശ്രദ്ധിക്കൂ ഈ ഹൃദയാഘാത ലക്ഷണങ്ങള്‍
ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്നത് ഹൃദയാഘാതം മൂലമാണ്. എന്നാല്‍ അതിനു കാരണമാകട്ടെ ഇപ്പോഴത്തെ ജീവിത ശൈലിയും. അനാരോഗ്യത്തിലേക്ക് നയിക്കുന്ന ഇത്തരത്തിലുള്ള ജീവിതശൈലിയാണ് പലപ്പോഴും നമുക്ക് വില്ലനാകുന്നത്. വെള്ളം മരുന്നാക്കാം, എങ്ങനെയെന്നറിയൂ
പ്രായമായവരെയായിരുന്നു പണ്ട് ഹൃദയാഘാതം പിടികൂടിയിരുന്നത്. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ അത് ചെറുപ്പക്കാരേയും പിടിമുറുക്കിയിട്ടുണ്ട്. ലോകാരോഗ്യസംഘടനയുടെ കണക്ക് പ്രകാരം ഒന്നേ മുക്കാല്‍ കോടി ജനങ്ങളാണ് ഹൃദയാഘാതം മൂലം മരിക്കുന്നത്. ഇവരുടെ ഈ മാറ്റം അവിശ്വസനീയം!!
ഹൃദയാഘാതത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയാല്‍ ഉടനേ തന്നെ ചികിത്സ തേടുക. എന്നാല്‍ പലര്‍ക്കും ഹൃദയാഘാത ലക്ഷണങ്ങള്‍ എന്തെന്നു തന്നെ അറിയില്ല. എന്നാല്‍ ഇനി പറയുന്ന ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അത് ശ്രദ്ധിക്കുക.

നെഞ്ചിലുള്ള അസ്വസ്ഥതകള്‍
നെഞ്ചില്‍ ഇടയ്ക്കിടയ്ക്ക് വേദനയും അസ്വസ്ഥതയും അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് പലപ്പോഴും ഹൃദയാഘാത ലക്ഷണങ്ങളിലൊന്നായിരിക്കും. ഹൃദയ ധമനികളില്‍ കൊഴുപ്പ് അടിഞ്ഞു കൂടിയുണ്ടാകുന്ന തടസ്സമാണ് ഇത്തരത്തില്‍ പ്രശ്നം സൃഷ്ടിക്കുന്നത്.

വയറുവേദന
കാര്‍ഡിയാക് അറസ്റ്റ് ഉണ്ടാവുന്നതിനു മുന്‍പ് ശക്തമായ ഛര്‍ദ്ദിയും വയറുവേദനയും ഉണ്ടാവും. പലപ്പോഴും ദഹനപ്രശ്നമെന്ന കാരണത്താല്‍ ചികിത്സിക്കാതിരിക്കുന്നവരാണ് നമ്മളില്‍ പലരും.

വിയര്‍പ്പ് കൂടുതല്‍
വിയര്‍പ്പ് കൂടുതലാവുന്നതാണ് മറ്റൊരു ലക്ഷണം. ജോലി എടുക്കാതിരിക്കുന്ന അവസ്ഥയിലും വിയര്‍പ്പ് തുടരുകയാണെങ്കില്‍ അത് സൂക്ഷിക്കേണ്ടതാണ്.

വിട്ടു മാറാത്ത ചുമ
നാളുകളായി തുടരുന്ന ചുമ മാറുന്നില്ലെങ്കില്‍ അത് പലപ്പോഴും ഹൃദയാഘാതസൂചനയായി കണക്കാക്കാം. എന്നാല്‍ പലപ്പോഴും എല്ലാ ചുമയും ഹൃദയാഘാത സാധ്യതയായി തള്ളിക്കളയാന്‍ പറ്റില്ല.

അസാധാരണമായ കൈവേദന
പലപ്പോഴും നെഞ്ച് മുതല്‍ തോളുവരെ നീളുന്ന കൈവേദന ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണങ്ങളില്‍ പെടുന്ന ഒന്നാണ്. ഇത് ആരംഭത്തില്‍ അവഗണിക്കുകയാണെങ്കില്‍ അതുണ്ടാക്കുന്ന പ്രത്യാഘാതം വളരെ വലുതായിരിക്കും.

പിന്കഴുത്തില് വേദന
പുരുഷന്മാരേക്കാള് കൂടുതലായി സ്ത്രീകളിലാണ് ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ കാണുന്നത്. എന്നാല്‍ ഇത്തരം വേദനകള്‍ പലപ്പോഴും അവഗണിക്കുകയാണ് പതിവ്.

ഹൃദയസ്പന്ദനം കൃത്യമല്ലാതെയാകുക
ഹൃദയസ്പന്ദനം കൃത്യമല്ലാതെയാവുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു ലക്ഷണം. എന്നാല്‍ ഉത്കണ്ഠാകുലമായ സമയങ്ങളില്‍ ഹൃദയസ്പന്ദന നിരക്ക് കൃത്യമല്ലാതാകുന്നതും സാധാരണമാണ്.

ശ്വാസതടസ്സം
ഹൃദയത്തിന് കൃത്യമായി രക്തമെത്തിക്കാനും പമ്പ് ചെയ്യാനും കഴിയാതെ വരുമ്പോഴാണ് ശ്വാസതടസ്സം ഉണ്ടാവുന്നത്. ഇത് ഹൃദയത്തിന് തടസ്സം സൃഷ്ടിക്കുന്നു.

തലകറക്കവും തളര്‍ച്ചയും
ചില ദിവസങ്ങളില്‍ കൂടുതലായി തളര്‍ച്ചയും തലകറക്കവും അനുഭവപ്പെടുന്നത് പലപ്പോഴും ഹൃദയാഘാത ലക്ഷണമായിരിക്കാം.



Click it and Unblock the Notifications
