For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഴക്കാലത്തൊഴിവാക്കേണ്ട പ്രിയഭക്ഷണങ്ങള്‍

|

മഴ പെയ്യുമ്പോള്‍ വിശപ്പും കൂടും. സ്വാഭാവികമാണ്. പ്രത്യേകിച്ചു വറുത്തതും പൊരിച്ചതുമെല്ലാം കഴിയ്ക്കാനാണ് കൂടുതല്‍ തോന്നുക.

കാര്യമിതൊക്കെയാണെങ്കിലും മഴക്കാലം അസുഖങ്ങള്‍ വരാന്‍ സാധ്യതയുള്ളൊരു സമയമാണ്. പ്രത്യേകിച്ചു ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും. ആപ്പിളിന്റെ ആരോഗ്യവശങ്ങള്‍

ഇതുകൊണ്ടുതന്നെ മഴക്കാലത്ത് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുമുണ്ട്. നമുക്കു പ്രിയമുള്ളവയെങ്കിലും ആരോഗ്യത്തിന് നല്ലതല്ലാത്തവ. മഴക്കാലത്ത് എളുപ്പം അസുഖങ്ങള്‍ കൊണ്ടുവരുന്നവ.

ബജി, പക്കോഡ

ബജി, പക്കോഡ

വറുത്ത ബജിയും പക്കോഡയുമെല്ലാം മഴക്കാലത്തു കഴിയ്ക്കാന്‍ രുചിയേറും. എന്നാല്‍ മഴയും തണുപ്പുമെല്ലാം ദഹനപ്രക്രിയ സാവധാനത്തിലാക്കുന്നു. ഇതുകൊണ്ടുതന്നെ ഇവ ഒഴിവാക്കുന്നതാണു നല്ലത്.

ചാട്ട്

ചാട്ട്

മഴക്കാലത്തു കഴിയ്ക്കാന്‍ രുചിയേറുന്ന മറ്റൊരു ഭക്ഷണമാണ് ചാട്ട്. ഇവ കടകളില്‍ നിന്നും വാങ്ങിക്കഴിയ്ക്കുന്നതു കുഴപ്പമില്ല. എന്നാല്‍ വഴിവക്കുകളില്‍ നിന്നും കഴിയ്ക്കുന്നത് അത്ര നല്ലതാകില്ല. കാരണം ഈച്ചകളും മറ്റും വന്നിരിയ്ക്കാനും വെള്ളത്തില്‍ നിന്നുള്ള മലിനീകരണത്തിനുമെല്ലാം ഈ സമയത്തു സാധ്യതയേറെയാണ്. ഇവയില്‍ ധാരാളം മസാലകള്‍ ചേര്‍ക്കുന്നതു കൊണ്ടും ഇവ മഴക്കാലത്തു കഴിയ്ക്കാവുന്ന ഭക്ഷണമാണെന്നു പറയാനാവില്ല.

സമോസ

സമോസ

സമോസയാണ് മഴക്കാലത്തു കൊതിപ്പിയ്ക്കുന്നതും എന്നാല്‍ ഒഴിവാക്കേണ്ടതുമായ മറ്റൊരു ഭക്ഷണം. ഇവയും ദഹനത്തിനു ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ്. ഇവ പതിവാക്കുന്നവര്‍ക്ക് അസിഡിറ്റി, പ്രമേഹം, അമിതവണ്ണം തുടങ്ങിയവയ്ക്കുളള സാധ്യത അധികമാണ്.

ഇന്‍ഡോ-ചൈനീസ് ഭക്ഷണങ്ങള്‍

ഇന്‍ഡോ-ചൈനീസ് ഭക്ഷണങ്ങള്‍

ഇന്‍ഡോ-ചൈനീസ് ഭക്ഷണങ്ങള്‍ കൂടുതല്‍ കൂട്ടുകളുള്ളവയാണ്. ഇവ മഴക്കാലത്തു കഴിയ്ക്കാന്‍ രുചിയേറുമെങ്കിലും ദഹിയ്ക്കാന്‍ ബുദ്ധിമുട്ടുള്ളവയാണ്. എണ്ണയും അജിനോമോട്ടോ പോലുള്ള ഘടകങ്ങളും ചൈനീസ് രൂചികളില്‍ കൂടുതലാണ്.

ഇലക്കറികള്‍

ഇലക്കറികള്‍

ഇലക്കറികള്‍ ആരോഗ്യത്തിനു ഗുണകരമാണ്. എന്നാല്‍ മഴക്കാലത്ത് ഇവ നല്ലപോലെ വൃത്തിയാക്കി ഉപയോഗിച്ചില്ലെങ്കില്‍ അസുഖങ്ങള്‍ വരാന്‍ സാധ്യയേറെയാണ്.

ഫ്രഷ് ജ്യൂസുകള്‍

ഫ്രഷ് ജ്യൂസുകള്‍

ഫ്രഷ് ജ്യൂസുകള്‍ ആരോഗ്യത്തിനു ഗുണകരമാണെങ്കിലും മഴക്കാലത്തു ഫ്രഷ് ജ്യൂസുകള്‍ കുടിയ്ക്കുന്നത് നല്ല പഴവര്‍ഗങ്ങളുടേതാണെന്നുറപ്പു വരുത്തി വേണം ചെയ്യാന്‍. അല്ലാത്ത പക്ഷം വയറിന് അസുഖങ്ങള്‍ വരാന്‍ സാധ്യതയേറെയാണ്.

മീന്‍, ഇറച്ചി

മീന്‍, ഇറച്ചി

മീനും ഇറച്ചിയുമെല്ലാം മഴക്കാലത്തുപയോഗിയ്ക്കുമ്പോള്‍ പഴകിയതാകരുതെന്ന് ഉറപ്പു വരുത്തണം.

English summary

Favourite Foods To Avoid This Monsoon

According to experts, it is said that these foods which are famous in the rainy season bring on several diseases. Take a look at the foods to avoid.
Story first published: Thursday, June 11, 2015, 11:50 [IST]
X
Desktop Bottom Promotion