For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നേരത്തേ അച്ഛനായാല്‍ മരണം തൊട്ടു പിറകെ

|

നേരത്തേ മരിക്കാന്‍ ആര്‍ക്കും ആഗ്രഹമുണ്ടാവില്ല എന്നാല്‍ നേരത്തേ അച്ഛനാവുകയാണെങ്കില്‍ എല്ലാവര്‍ക്കും സന്തോഷമല്ലേ. പക്ഷേ നേരത്തേ അച്ഛനാവുന്നത് മരണവും നേരത്തേ ആക്കുമെന്നാണ് ആരോഗ്യവിദഗ്ധരുടെ വാദം. ദിവസം ഒരു കിലോ കുറയ്ക്കാം, നാരങ്ങ കൊണ്ട്!

25 വയസ്സിനു മുന്‍പ് നിങ്ങള്‍ക്കു കുഞ്ഞ് ജനിക്കുകയാണെങ്കില്‍ 50 വയസ്സിനുള്ളില്‍ നിങ്ങള്‍ക്ക് മരണവും സംഭവിക്കുമെന്നാണ് ഫിന്‍ലന്‍ഡിലെ പുതിയ പഠനങ്ങള്‍ പറയുന്നത്. ഡി എന്‍ എ ഉപയോഗിച്ച് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ത്യക്കാരുടെ 'ആദ്യ രാത്രി' വിശേഷങ്ങള്‍

1950 മുതല്‍ ജനിച്ചവരിലാണ് മരണം നേരത്തേ എത്തുന്നത്. ഇവരില്‍ ആദ്യ കുഞ്ഞ് ജനിക്കുന്നത് 22 വയസ്സിലാവുന്നതും ഇവരുടെ ആയുസ്സ് കുറയ്ക്കുന്നതായി പറയുന്നു. ഇതിന്റെ കാരണങ്ങള്‍ എന്തെല്ലാം എന്ന് നോക്കാം.

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍

നേരത്തേ അച്ഛനാവുന്നവരില്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ വരാനുള്ള സാധ്യത വളരെ കൂടുതലായിരിക്കും. ചെറുപ്പത്തില്‍ തന്നെ വരുന്ന ഹൃദയാഘാതം പലതും തിരിച്ചറിയപ്പെടാതെ പോകുന്നതും മരണസാധ്യത വര്‍ദ്ധിപ്പിക്കുന്നു.

മദ്യപാനശീലം വില്ലന്‍

മദ്യപാനശീലം വില്ലന്‍

ചെറുപ്പമല്ലേ എന്നു കരുതി മദ്യപിക്കുന്നവര്‍ അതിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഇത് ഇവരുടെ രോഗപ്രതിരോധ ശേഷി നശിപ്പിക്കുകയും ഇതിലൂടെ മരണത്തെ ക്ഷണിച്ചു വരുത്തുകയും ചെയ്യുന്നു.

ജോലി പ്രശ്‌നം

ജോലി പ്രശ്‌നം

നേരത്തേ പിതാവാകുന്നവരില്‍ ഉത്തരവാദിത്വ ബോധം കൂടുകയും ഇത് അമിത ചെയ്യുന്നതിന് കാരണമാവുകയും ചെയ്യും. കുട്ടികളെ നന്നായി വളര്‍ത്താന്‍ താന്‍ കഷ്ടപ്പെട്ടാലേ കാര്യമുള്ളൂ എന്ന ചിന്ത അവരില്‍ കഠിനാധ്വാനം ചെയ്യാനുള്ള ചിന്തയുണ്ടാക്കും.

ജീവിത ചുറ്റുപാട്

ജീവിത ചുറ്റുപാട്

മോശം ചുറ്റുപാടില്‍ കുട്ടികള്‍ വളരണമെന്ന് ഒരു അച്ഛനും അമ്മയും ചിന്തിക്കില്ല. അതുകൊണ്ടു തന്നെ ഇത് നല്ല ചുറ്റുപാടിലേക്ക് ഇവരെ പറിച്ചു നടും. ഇതും പലര്‍ക്കും മാനസിക പ്രശ്‌നമുണ്ടാക്കുകയും ഇതിലൂടെ മരണം വരെ സംഭവിക്കുകയും ചെയ്യും.

പുരുഷനേക്കാള്‍ ആയുസ്സ് സ്ത്രീക്ക്

പുരുഷനേക്കാള്‍ ആയുസ്സ് സ്ത്രീക്ക്

പല കാര്യങ്ങള്‍ കൊണ്ടും പുരുഷന്‍മാരേക്കാള്‍ ആയുസ്സ് സ്ത്രീക്കാണെന്ന്താണ് വാസ്തവം. 25 വയസ്സിനു മുന്‍പ് അച്ഛനാകുന്ന ഒരാളില്‍ കുടുംബത്തിന്റെ ചുമതലയും ഉത്തരവാദിത്വവും കൂടി വരുന്നു.

ധാര്‍മ്മിക ബോധം കൂടുന്നതും കാരണം

ധാര്‍മ്മിക ബോധം കൂടുന്നതും കാരണം

താന്‍ അച്ഛനായി അതിനാല്‍ പക്വത വേണം പതിവു പോലെ തുള്ളിച്ചാടി നടക്കാനൊന്നും പാടില്ല എന്ന ചിന്താഗതി സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളും കുറവല്ല. ഇത് പലരിലും ഉള്‍വലിഞ്ഞ മനസ്സിന് കാരണമാകും.

വ്യായാമത്തിന്റെ അഭാവം

വ്യായാമത്തിന്റെ അഭാവം

പലരും മക്കളെ ശ്രദ്ധിക്കുന്നതിനിടയില്‍ വ്യയാമം ചെയ്യാനോ ഒന്നിനും തയ്യാറാവില്ല. തങ്ങളുടെ ജീവിതത്തിലേക്ക് വന്ന അതിഥിയെ സല്‍ക്കരിക്കാനുള്ള തിരക്കിലായിരിക്കും ഇവര്‍ എന്നതാണ് സത്യം.

 ഭക്ഷണത്തില്‍ വേണ്ടത്ര ശ്രദ്ധയില്ലായ്മ

ഭക്ഷണത്തില്‍ വേണ്ടത്ര ശ്രദ്ധയില്ലായ്മ

ഭക്ഷണകാര്യത്തിലും ഈ ന്യൂജന്‍ അച്ഛന്‍മാര്‍ പുറകിലായിരിക്കും. ഇതിലൂടെ പോഷകങ്ങളുടെ കുറവ് ഇവരെ നിത്യരോഗിയാക്കുകയും അത് അവസാനം മരണത്തില്‍ കലാശിക്കുകയും ചെയ്യും.

 വിവാഹപ്രായവും വില്ലന്‍

വിവാഹപ്രായവും വില്ലന്‍

പെണ്‍കുട്ടികള്‍ക്ക് പതിനെട്ട് തികഞ്ഞാല്‍ വിവാഹം എന്നാല്‍ ആണ്‍കുട്ടികള്‍ക്ക് 22നു മുന്‍പേ വിവാഹം എന്ന സംബ്രദായമാണ് ഇവരെ മരണത്തിലേക്ക് അടുപ്പിക്കുന്നത്.

ജീനുകളിലുണ്ടാകുന്ന മാറ്റം

ജീനുകളിലുണ്ടാകുന്ന മാറ്റം

അച്ഛനായതിനു ശേഷം ജീനുകളിലുണ്ടാകുന്ന മാറ്റമാണ് പലരുടേയും മരണത്തിലെ പ്രധാന വില്ലന്‍. ഓരോ 20 പേരിലും ഒരാള്‍ വീതം ഈ കാരണം കൊണ്ടു തന്നെ മരിക്കുന്നുണ്ട്.

 പെണ്‍കുഞ്ഞാണെങ്കില്‍ ലാളന കടുതല്‍

പെണ്‍കുഞ്ഞാണെങ്കില്‍ ലാളന കടുതല്‍

ജനിക്കുന്നത് പെണ്‍കുഞ്ഞാണെങ്കില്‍ അച്ഛനോട് അടുപ്പം കൂടുതലായിരിക്കും. കുഞ്ഞിനെ ലാളിക്കുന്നതിനുള്ള സമയത്തിനിടെ സ്വന്തം കാര്യം പോലും മറന്നു പോവുന്നതും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു കാരണമാകും.

മാനസിക സമ്മര്‍ദ്ദം പ്രധാന കാരണം

മാനസിക സമ്മര്‍ദ്ദം പ്രധാന കാരണം

അച്ഛനായി ഇന് ഉത്തരവാദിത്വങ്ങള്‍ കൂടി സാമ്പത്തികം ശരിയാക്കണം, മക്കളുടെ ഭാവി ഇതിനെക്കുറിച്ചോര്‍ത്തുള്ള ആധി നമ്മുടെ മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും നമ്മളെ നിത്യ രോഗിയാക്കുകയും ചെയ്യും. ഇതും മരണത്തിലേക്ക് നമ്മളെ പെട്ടെന്ന് എത്തിക്കും.

English summary

Fatherhood Before 25 Raises Risk Of Early Death

The younger men are when they become fathers, the more likely they are to die by their 40s or 50s according to a large study out of Finland.
Story first published: Friday, August 14, 2015, 17:23 [IST]
X
Desktop Bottom Promotion