For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വൈറല്‍ പനി പെട്ടെന്നു മാറാന്‍

|

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം എപ്പോള്‍ വേണെങ്കിലും വരാവുന്ന ഒന്നാണ് വൈറല്‍ പനി. ഇത് സാധാരണ തനിയെ മാറും, മരുന്നുകള്‍ കഴിയ്ക്കണമെന്നില്ല.

വൈറല്‍ പനി വന്നാല്‍ വല്ലാതെ ക്ഷീണം തോന്നുമെന്നതാണ് ഒരു ദോഷം. ശരീരത്തിന് വൈറസ് ഫീവര്‍ ചെറുത്തു നില്‍ക്കാനുള്ള ശേഷി വരുത്തുകയെന്നതാണ് ഇത് പെട്ടെന്നു മാറാനുള്ള വഴി.

വൈറസ് ഫീവറില്‍ നിന്നും എളുപ്പത്തില്‍ എങ്ങനെ മോചനം നേടാമെന്നു നോക്കൂ,

വെള്ളം

വെള്ളം

ധാരാളം വെള്ളം കുടിയ്ക്കുക. വൈറല്‍ ഫീവര്‍ അകറ്റാന്‍ ഇത് ഏറെ പ്രധാനമാണ്. ഇത് ക്ഷീണം കുറയ്ക്കും. പനി കാരണം ശരീരത്തില്‍ വന്ന ഡീഹൈഡ്രേഷനില്‍ നിന്നും മോചനം നല്‍കുകയും ചെയ്യും.

മറ്റു രോഗങ്ങള്‍

മറ്റു രോഗങ്ങള്‍

ശരീരം ദുര്‍ബലമായതിനാല്‍ മറ്റു രോഗങ്ങള്‍ വൈറല്‍ ഫീവര്‍ സമയത്തു വരാന്‍ സാധ്യതയേറെയാണ്. ഇതുകൊണ്ടുതന്നെ ഇതില്‍ നിന്നും രക്ഷ നേടാനുള്ള വഴികള്‍ കണ്ടെത്തുക.

വിശ്രമം

വിശ്രമം

വൈറല്‍ ഫീവര്‍ മാറാന്‍ വിശ്രമം വളരെ പ്രധാനമാണ്. ശരീരത്തിന് ശക്തിയും പ്രതിരോധശേഷിയും വീണ്ടെടുക്കാന്‍ ഇത് അത്യാവശ്യം.

ഭക്ഷണങ്ങള്‍

ഭക്ഷണങ്ങള്‍

ശരീരത്തിന് പ്രതിരോധശേഷി കൈവരാന്‍ ഭക്ഷണങ്ങള്‍ അത്യാവശ്യം. പോഷകസമ്പുഷ്ടമായ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.

വൈറ്റമിന്‍

വൈറ്റമിന്‍

ശരീരത്തിന് പ്രതിരോധശേഷി കൈ വരുത്താനാവശ്യമായ വൈറ്റമിന്‍ സി, ഡി, സിങ്ക് എന്നിവ കഴിയ്ക്കുക. ഇത് വൈറല്‍ പനി എളുപ്പം മാറാന്‍ സഹായിക്കും.

ഹെര്‍ബല്‍ ടീ

ഹെര്‍ബല്‍ ടീ

ഹെര്‍ബല്‍ ടീ വൈറല്‍ ഫീവര്‍ മാറാനുള്ള ഒരു എളുപ്പ വഴിയാണ്. ഇത് ശരീരത്തിന് പ്രതിരോധശേഷി നല്‍കും.

സ്വയം ചികിത്സ വേണ്ട

സ്വയം ചികിത്സ വേണ്ട

പനിയ്ക്ക് തനിയെ മരുന്നു നിശ്ചയിക്കരുത്. മരുന്നാവശ്യമെങ്കില്‍ ഡോക്ടറുടെ നിര്‍ദേശം തേടുക. അല്ലെങ്കില്‍ മറ്റു രോഗങ്ങള്‍ക്ക് ഇത് കാരണമാകും.

Read more about: fever health പനി
English summary

Fast Ways To Recover From Viral Fever

Here are the best ways to deal during a viral fever. These are the best ways to get over viral fever. Read to know the fast and easy ways to get rid of vir
Story first published: Monday, November 2, 2015, 16:07 [IST]
X
Desktop Bottom Promotion