Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
വൈറല്‍ പനി പെട്ടെന്നു മാറാന്‍
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം എപ്പോള്‍ വേണെങ്കിലും വരാവുന്ന ഒന്നാണ് വൈറല്‍ പനി. ഇത് സാധാരണ തനിയെ മാറും, മരുന്നുകള്‍ കഴിയ്ക്കണമെന്നില്ല.
വൈറല്‍ പനി വന്നാല്‍ വല്ലാതെ ക്ഷീണം തോന്നുമെന്നതാണ് ഒരു ദോഷം. ശരീരത്തിന് വൈറസ് ഫീവര്‍ ചെറുത്തു നില്‍ക്കാനുള്ള ശേഷി വരുത്തുകയെന്നതാണ് ഇത് പെട്ടെന്നു മാറാനുള്ള വഴി.
വൈറസ് ഫീവറില്‍ നിന്നും എളുപ്പത്തില്‍ എങ്ങനെ മോചനം നേടാമെന്നു നോക്കൂ,

വെള്ളം
ധാരാളം വെള്ളം കുടിയ്ക്കുക. വൈറല്‍ ഫീവര്‍ അകറ്റാന്‍ ഇത് ഏറെ പ്രധാനമാണ്. ഇത് ക്ഷീണം കുറയ്ക്കും. പനി കാരണം ശരീരത്തില്‍ വന്ന ഡീഹൈഡ്രേഷനില്‍ നിന്നും മോചനം നല്‍കുകയും ചെയ്യും.

മറ്റു രോഗങ്ങള്‍
ശരീരം ദുര്‍ബലമായതിനാല്‍ മറ്റു രോഗങ്ങള്‍ വൈറല്‍ ഫീവര്‍ സമയത്തു വരാന്‍ സാധ്യതയേറെയാണ്. ഇതുകൊണ്ടുതന്നെ ഇതില്‍ നിന്നും രക്ഷ നേടാനുള്ള വഴികള്‍ കണ്ടെത്തുക.

വിശ്രമം
വൈറല്‍ ഫീവര്‍ മാറാന്‍ വിശ്രമം വളരെ പ്രധാനമാണ്. ശരീരത്തിന് ശക്തിയും പ്രതിരോധശേഷിയും വീണ്ടെടുക്കാന്‍ ഇത് അത്യാവശ്യം.

ഭക്ഷണങ്ങള്‍
ശരീരത്തിന് പ്രതിരോധശേഷി കൈവരാന്‍ ഭക്ഷണങ്ങള്‍ അത്യാവശ്യം. പോഷകസമ്പുഷ്ടമായ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.

വൈറ്റമിന്‍
ശരീരത്തിന് പ്രതിരോധശേഷി കൈ വരുത്താനാവശ്യമായ വൈറ്റമിന്‍ സി, ഡി, സിങ്ക് എന്നിവ കഴിയ്ക്കുക. ഇത് വൈറല്‍ പനി എളുപ്പം മാറാന്‍ സഹായിക്കും.

ഹെര്‍ബല്‍ ടീ
ഹെര്‍ബല്‍ ടീ വൈറല്‍ ഫീവര്‍ മാറാനുള്ള ഒരു എളുപ്പ വഴിയാണ്. ഇത് ശരീരത്തിന് പ്രതിരോധശേഷി നല്‍കും.

സ്വയം ചികിത്സ വേണ്ട
പനിയ്ക്ക് തനിയെ മരുന്നു നിശ്ചയിക്കരുത്. മരുന്നാവശ്യമെങ്കില് ഡോക്ടറുടെ നിര്‍ദേശം തേടുക. അല്ലെങ്കില്‍ മറ്റു രോഗങ്ങള്‍ക്ക് ഇത് കാരണമാകും.



Click it and Unblock the Notifications
