Latest Updates
-
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ -
സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യകാലം, ധനനേട്ടവും പുതിയ അവസരങ്ങളും! -
2026 സെപ്റ്റംബർ 27 നക്ഷത്രഫലം: ഉത്രട്ടാതിയും രേവതിയും; ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്!
ശ്വാസകോശാര്‍ബുദം, ചില സത്യങ്ങള്‍
ശ്വാസകോശാര്‍ബുദം നിസ്സാരക്കാരനല്ല എന്ന കാര്യം നമുക്കെല്ലാം അറിയാം. എന്നാല്‍ പലപ്പോഴും ഇതെല്ലാമറിഞ്ഞിട്ടും പുകവലി ഉപേക്ഷിക്കാന്‍ പലരും തയ്യാറാവില്ല. അത്രയേറെ കൂട്ടായിക്കഴിഞ്ഞിരിക്കും പുകവലി എന്ന ദുശ്ശീലത്തോട് നമ്മള്. എന്തായാലും ശ്വാസകോശാര്ബുദത്തെക്കുറിച്ച് പലര്‍ക്കും പിടിയില്ല എന്നതാണ് ഇതിന്റെ മരണനിരക്ക് നമുക്ക് കാണിച്ചു തരുന്നത്. ലംഗ്സ് ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തിരിച്ചറിയൂ
ഇപ്പോള്‍ സര്‍വ്വസാധാരണമാണ് ശ്വാസകോശാര്‍ബുദം. ഇതിന് സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ല. പുകവലി മാത്രമല്ല ഇതിന്റെ കാരണം. അമിതമായ അന്തരീക്ഷ മലിനീകരണവും കാര്‍സിനോജനും എല്ലാം ശ്വാസകോശാര്‍ബുദത്തിന് വഴിവെയ്ക്കുന്നു. ലംഗ്സ് ക്യാന്‍സര്‍ ലക്ഷണങ്ങള്‍ അറിഞ്ഞിരിയ്ക്കൂ
ശ്വാസകോശാര്ബുദത്തെക്കുറിച്ച് പലര്‍ക്കും ധാരണയില്ല. ഇതാണ് രോഗം വര്‍ദ്ധിക്കുന്നതിനും കൃത്യമായ ചികിത്സ എടുക്കാത്തതിനും കാരണവും. എന്തൊക്കെയാണ് ഇത്തരത്തില്‍ ശ്വാസകോശാര്ബുദത്തെക്കുറിച്ചുള്ള ചില വസ്തുതകള്‍ എന്നു നോക്കാം.

പ്രധാന കാരണം പുകവലി
ശ്വാസകോശാര്‍ബുദത്തിന്റെ പ്രധാന കാരണം പുകവലിയാണെന്നത് എല്ലാവര്‍ക്കുമറിയാം. ഏകദേശം 87 ശതമാനം ആളുകള്‍ക്കും പുകവലി മൂലമാണ് ശ്വാസകോശാര്‍ബുദം ബാധിയ്ക്കുന്നത്. എന്നാല്‍ ഇത് നമ്മളുപയോഗിക്കുന്ന സിഗരറ്റിനേയും നമ്മുടെ പ്രായത്തേയും അനുസരിച്ചായിരിക്കും ബാധിയ്ക്കുക എന്നത് മറ്റൊരു വസ്തുത.

പുകവലിക്കാത്തവരേയും വിടില്ല
പുകവലിക്കുന്നവരിലാണ് ശ്വാസകോശാര്‍ബുദം പിടിമുറുക്കുന്നതെങ്കിലും പുകവലിക്കാത്തവരേയും ക്യാന്‍സര്‍ വെറുതെ വിടില്ല. 10 മുതല്‍ 15 ശതമാനം പുകവലിക്കാത്തവരേയും ശ്വാസകോശാര്‍ബുദം പിടികൂടുന്നുണ്ട്.

അര്‍ബുദം രണ്ട് തരം
ശ്വാസകോശാര്‍ബുദം രണ്ട് തരത്തിലാണ് ഉണ്ടാവുക. 90 ശതമാനം ക്യാന്‍സറും നോണ്‍ സ്മാള്‍ സെല്‍ ടൈപ്പ് ക്യാന്‍സര്‍ ആണ്. ഇതില്‍ ക്യാന്‍സര്‍ കോശങ്ങള്‍ പെട്ടെന്ന് മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കില്ല എന്നാല്‍ സ്മാള്‍ സ്മെല് കാര്‍സിനോമ എന്നറിപ്പെടുന്ന ക്യാന്‍സര്‍ പെട്ടെന്ന് ശ്വാസകോശത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു.

ക്യാന്‍സര്‍ മുന്നറിയിപ്പ്
ക്യാന്‍സര്‍ മുന്നറിയിപ്പ് ഒരിക്കലും അവഗണിക്കരുത്. ശ്വാസമെടുക്കാനുള്ള തടസ്സം, അനിയന്ത്രിതമായി ഭാരം കുറയുക, രക്തത്തോടു കൂടിയുള്ള ചുമ തുടങ്ങിയ ലക്ഷണങ്ങള്‍ ഒരിക്കലും അവഗണിക്കാന്‍ പാടില്ല.

സി ടി സ്കാന്‍ ജീവന് രക്ഷിക്കും
ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ സി ടി സ്കാന്‍ നടത്തുക. ഇത് പലപ്പോഴും അപകടകരമായ അവസ്ഥയില്‍ നിന്ന് നമ്മെ രക്ഷപ്പെടുത്തും.

വൈദ്യശാസ്ത്രത്തിന്റെ പുരോഗതി
വൈദ്യശാസ്ത്രം അത്രയേറെ പുരോഗതിയിലാണ് ഇപ്പോഴുള്ളത്. അതുകൊണ്ടു തന്നെ ഒരിക്കലും രോഗനിര്‍ണയം നടന്നു കഴിഞ്ഞാല്‍ ചികിത്സിക്കാന്‍ മടി കാണിക്കരുത്. കീമോ തെറാപ്പിയും റേഡിയേഷനും ഉള്‍പ്പടെയുള്ള വിവിധ ചികിത്സാ രീതികള്‍ പ്രാവര്‍ത്തികമാക്കുക.

ഇനിയും വൈകിയിട്ടില്ല
രോഗം ബാധിച്ചാലും ഇല്ലെങ്കിലും പുകവലിയെന്ന ദു:ശ്ശീലത്തോട് വിട പറയുക. ഇല്ലെങ്കില്‍ ഇത് കാര്യങ്ങള്‍ കൂടുതല്‍ പ്രശ്നത്തിലാക്കുകയേ ഉള്ളൂ.



Click it and Unblock the Notifications
