For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹോളി ദിനത്തില്‍ കണ്ണു കളയാതിരിക്കാന്‍...

By Sruthi K M
|

ഏവരും കാത്തിരുന്ന ആഘോഷ ദിനം വരവായി. ഹോളി ആഘോഷത്തിന് ഇനി ഒരു ദിനം മാത്രം ബാക്കി. ഈ ആഘോഷ രാവില്‍ പങ്കുചേരാന്‍ കാത്തിരിക്കുകയാണോ നിങ്ങള്‍..? നിറകൂട്ടുകള്‍ കൊണ്ട് വര്‍ണ്ണപ്രപഞ്ചം തീര്‍ക്കാന്‍ നിങ്ങള്‍ തയ്യാറായി നില്‍ക്കുകയാണോ..? എന്നാല്‍ ഇത്തരം ആഘോഷങ്ങളില്‍ എല്ലാം മറന്ന് പങ്കുചേരുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ ശരീര സംരക്ഷണത്തിനെക്കുറിച്ച് ചിന്തിച്ചോ..? ഹോളി ഫെസ്റ്റിവല്‍ ആഘോഷിക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യമാണ് നിങ്ങളുടെ കണ്ണ്.

കെമിക്കല്‍ നിറഞ്ഞ നിറ കൂട്ടുകള്‍ വാരി വിതറുമ്പോള്‍ നിങ്ങള്‍ക്ക് അതില്‍ നിന്നും നിങ്ങളുടെ കണ്ണിനെ സംരക്ഷിക്കേണ്ടേ..? പൊടി കണ്ണില്‍ വീണാല്‍ അത് അപകടമാണ്. സന്തോഷമാര്‍ന്ന ആഘോഷം പിന്നീടുള്ള നിമിഷത്തെ നിറം കെടുത്തും. ഹോളി ഫെസ്റ്റിവല്ലില്‍ നിന്നും നിങ്ങളുടെ കണ്ണിനെ എങ്ങനെ സംരക്ഷിക്കും എന്ന് നോക്കാം. അതിനുള്ള ചില ടിപ്‌സുകളാണ് പറയാന്‍ പോകുന്നത്.

ഇത്തരം മുന്‍കരുതല്‍ എടുത്തു കഴിഞ്ഞാല്‍ പിന്നെ ഒരു പേടിയും നിങ്ങള്‍ക്ക് വേണ്ട. മതി മറന്ന് ആഘോഷത്തില്‍ പങ്കുചേരാം. ഈ വര്‍ഷത്തെ ഹോളി ആഘോഷം എന്നും ഓര്‍ക്കാന്‍ സുഖമുള്ള ഓര്‍മ്മയാകട്ടേ....

കണ്ണ് അടയ്ക്കുക

കണ്ണ് അടയ്ക്കുക

ആദ്യത്തെ സ്‌റ്റെപ്പ് കണ്ണിനെ മറയ്ക്ക എന്നതാണ്. പെട്ടെന്ന് മറ്റൊരെങ്കിലും പുറകില്‍ വന്ന് നിങ്ങളുടെ മുഖത്ത് ചായം പൂശുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ കണ്ണ് അടയ്ക്കുക. അല്ലെങ്കില്‍ നിങ്ങളുടെ കൈ ഉപയോഗിച്ച് കണ്ണിനെ മൂടാം. ഇത് കണ്ണിനെ സംരക്ഷിക്കാനുള്ള സാധാരണ ടിപ്‌സാണ്.

നല്ല ക്രീം കണ്ണിന് ചുറ്റും പുരട്ടുക

നല്ല ക്രീം കണ്ണിന് ചുറ്റും പുരട്ടുക

തണുപ്പേകുന്ന ക്രീമുകള്‍ കണ്ണിന് ചുറ്റും പുരട്ടുക. ഇത് കണ്ണില്‍ ഏതെങ്കിലും നിറം വീണാല്‍ നീക്കം ചെയ്യാന്‍ സാധിക്കും. നിറം കണ്ണില്‍ പറ്റിപിടിക്കാതിരിക്കാന്‍ കവചം ആയി തണുത്ത ക്രീം സഹായിക്കും.

കണ്ണില്‍ ലെന്‍സ് ഉപയോഗിക്കാതിരിക്കുക

കണ്ണില്‍ ലെന്‍സ് ഉപയോഗിക്കാതിരിക്കുക

മറ്റൊരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. കണ്ണിനുള്ളില്‍ ലെന്‍സ് ഉപയോഗിക്കുന്നവര്‍ ഹോളി ആഘോഷത്തില്‍ പങ്കുചേരുമ്പോള്‍ അത് ഒഴിവാക്കുക. ഇത് ലെന്‍സിനും കണ്ണിനും പ്രശ്‌നമാണ്.

സണ്‍ ഗ്ലാസുകള്‍ ഉപയോഗിക്കാം

സണ്‍ ഗ്ലാസുകള്‍ ഉപയോഗിക്കാം

മറ്റൊരു പ്രധാന ടിപ്‌സാണ് കണ്ണിന് കണ്ണട ഉപയോഗിക്കുന്നത്. അതും സാധാരണ ഗ്ലാസല്ല, സണ്‍ ഗ്ലാസാണ് ഉചിതം. ഇത് നിങ്ങളുടെ കണ്ണിനെ ഹോളി ആഘോഷത്തില്‍ നിന്നും സംരക്ഷിക്കും

കണ്ണ് തിരുമ്മാതിരിക്കുക

കണ്ണ് തിരുമ്മാതിരിക്കുക

നിറം കൂട്ടുകള്‍ കണ്ണില്‍ വീണാല്‍ തന്നെ കണ്ണ് തിരുമ്മാതിരിക്കുക. കണ്ണ് പെട്ടെന്ന് വെള്ളം ഉപയോഗിച്ച് കഴുകുക.

വെളിച്ചെണ്ണ കൊണ്ട് സംരക്ഷിക്കാം

വെളിച്ചെണ്ണ കൊണ്ട് സംരക്ഷിക്കാം

നിങ്ങള്‍ ഹോളി ആഘോഷത്തിന് പോകും മുന്‍പ് വെളിച്ചെണ്ണ ഉപയോഗിച്ച് കണ്ണിന് ചുറ്റും തടവുക. ഹോളിയില്‍ നിന്നും കണ്ണിനെ സംരക്ഷിക്കാന്‍ മികച്ച മാര്‍ഗമാണിത്.

മുടി കെട്ടി വെക്കുക

മുടി കെട്ടി വെക്കുക

ഹോളി ആഘോഷത്തില്‍ പങ്കു ചേരുമ്പോള്‍ നിങ്ങളുടെ മുടി പിന്നില്‍ കെട്ടിവെക്കുക. ഇത് തലയിലൂടെ ചായങ്ങള്‍ പൂശുമ്പോള്‍ നിങ്ങളുടെ കണ്ണില്‍ വീഴാതെ നിലനിര്‍ത്തും.

റോസ് വാട്ടര്‍ കണ്ണിനെ സംരക്ഷിക്കും

റോസ് വാട്ടര്‍ കണ്ണിനെ സംരക്ഷിക്കും

ആന്റി ബാക്ടീരിയകളെ നീക്കം ചെയ്യാന്‍ റോസ് വാട്ടര്‍ മികച്ച ഉപാധിയാണ്. റോസ് വാട്ടര്‍ ഉപയോഗിച്ച് കണ്ണുകള്‍ കഴുകി കളയാം. നിങ്ങള്‍ക്ക് കണ്ണിനുണ്ടാകുന്ന എല്ലാ അസ്വസ്ഥകളും മാറ്റും.

ആപ്പിള്‍ വിനാഗിരി ഉപയോഗിച്ച്

ആപ്പിള്‍ വിനാഗിരി ഉപയോഗിച്ച്

ആപ്പിള്‍ വിനാഗിരി വെള്ളത്തില്‍ അല്‍പം ഒഴിച്ച് കണ്ണ് കഴുകാം. ഇതും കണ്ണിനുണ്ടാകുന്ന ചൊറിച്ചലും അസ്വസ്ഥകളും മാറ്റി തരും.

കോള്‍ഡ് ബ്രെഡ് മാജിക്

കോള്‍ഡ് ബ്രെഡ് മാജിക്

ഏറ്റവും മികച്ച ടിപ്‌സാണ് കോള്‍ഡ് ബ്രെഡ് മാജിക്. ബ്രെഡ് ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് ഫ്രിഡ്ജില്‍ വെക്കുക. ആഘോഷങ്ങളൊക്കെ കഴിഞ്ഞ് വീട്ടില്‍ എത്തിയാല്‍ ഈ തണുപ്പാര്‍ന്ന ബ്രെഡ് കണ്ണടച്ച് പുറത്ത് കുറച്ചു നേരം വെക്കാം. ഇത് നിങ്ങളുടെ കണ്ണിനുണ്ടാകുന്ന അസ്വസ്ഥകളും അണുബാധകളെയും നീക്കം ചെയ്യും.

English summary

ten eye care tips while playing holi festival

There are a handful of eye care tips for Holi you should keep in mind this year.
X
Desktop Bottom Promotion