Latest Updates
-
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ
മെനോപോസ്, സ്ത്രീകള്‍ അറിയേണ്ടവ..
മെനോപോസ് അഥവാ ആര്‍ത്തവവിരാമം സ്ത്രീ ശരീരത്തില്‍ നടക്കുന്ന സ്വാഭാവിക പ്രക്രിയയാണ്. പ്രായമാറുമ്പോള് സ്ത്രീ ശരീരത്തില്‍ വരുന്ന മാറ്റമെന്നു പറയാം.
മെനോപോസ് സ്ത്രീ ശരീരത്തില്‍ പല മാറ്റങ്ങളും വരുത്തും. ശാരീരികമായി മാത്രമല്ല, ഡിപ്രഷന്, ദേഷ്യം, മൂഡുമാറ്റം പോലുള്ള മാനസികസംബന്ധമായ പ്രശ്നങ്ങളുമുണ്ടായേക്കാം.
മെനോപോസിനെക്കുറിച്ചു സ്ത്രീകള്‍ അറിയേണ്ട ചില കാര്യങ്ങളിതാ,

മെനോപോസ്, സ്ത്രീകള്‍ അറിയേണ്ടവ..
സ്ത്രീ ശരീരം ഈസ്ട്രജന് ഉല്പാദനം നിറുത്തുന്നതാണ് മെനോപോസ് അഥവാ ആര്‍ത്തവവിരാമം. മറ്റു കാരണങ്ങള്‍ കൊണ്ടല്ലാതെ, ഒരു വര്‍ഷം വരെ ആര്‍ത്തവം ഇല്ലാതിരിയ്ക്കുകയാണെങ്കില്‍ ഇതിന് കാരണം മെനോപോസാകാം.

മെനോപോസ്, സ്ത്രീകള്‍ അറിയേണ്ടവ..
സാധാരണ ഗതിയില്‍ 50കളിലാണ് ആര്‍ത്തവവിരാമം നടക്കാറ്. എന്നാല്‍ ചിലരില്‍ ഹോര്‍മോണ്‍ വ്യത്യാസങ്ങളനുസരിച്ച് ഇതിനു മുന്‍പോ പിന്‍പോ ആകാം.

മെനോപോസ്, സ്ത്രീകള്‍ അറിയേണ്ടവ..
പല സ്ത്രീകളിലും മെനോപോസിന് പലതരം ലക്ഷണങ്ങളാകും. തടി കൂടുക, ഹോട്ട് ഫഌഷ് എന്നിവ ചില പൊതുവായ ലക്ഷണങ്ങളാണ്.

മെനോപോസ്, സ്ത്രീകള്‍ അറിയേണ്ടവ..
മെനോപോസില്‍ സ്ത്രീകള്‍ക്ക് എല്ലുതേയ്മാനം പോലുള്ള പ്രശ്നങ്ങള്‍ സാധാരണം. ഈസ്ട്രജന് ഉല്പാദനം നിലയ്ക്കുന്നതാണ് കാരണം. കാല്‍സ്യം ധാരാളമുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുക.

മെനോപോസ്, സ്ത്രീകള്‍ അറിയേണ്ടവ..
ഈസ്ട്രജന് ഹൃദ്രോഗങ്ങളില്‍ നിന്നും സ്ത്രീകള്‍ക്ക് സംരക്ഷണം നല്കുന്ന ഒന്നാണ്. ഇതുകൊണ്ടുതന്നെ മെനോപോസിന് ശേഷം സ്ത്രീകളില്‍ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്ക് സാധ്യതയേറും.

മെനോപോസ്, സ്ത്രീകള്‍ അറിയേണ്ടവ..
മെനോപോസിനു ശേഷം ആരോഗ്യകരമായ ജീവിതശൈലി പിന്തുടരേണ്ടത് വളരെ അത്യാവശ്യം. നല്ല ഭക്ഷണവും വ്യായാമവുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

മെനോപോസ്, സ്ത്രീകള്‍ അറിയേണ്ടവ..
തലവേദന മെനോപോസ് സമയത്തുണ്ടാകുന്ന ഒരു സാധാരണ കാര്യമാണ്. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ തന്നെ കാരണം.



Click it and Unblock the Notifications
