For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്‌ട്രെസ് കുറയ്ക്കാന്‍ ചില വഴികള്‍

|

ഇന്നത്തെ തലമുറയുടെ പ്രധാന പ്രശ്‌നമാണ് സ്‌ട്രെസ്. ജോലിത്തിരക്കും മറ്റു ജിവിത പ്രശ്‌നങ്ങളുമെല്ലാം മറ്റേതു കാലഘട്ടത്തേക്കാളും കൂടുതലായി ബാധിയ്ക്കുന്ന തലമുറയാണിന്നത്തേത്.

സ്‌ട്രെസ് ശരീരസുഖവും മനസുഖവും നശിപ്പിയ്ക്കുമെന്നു മാത്രമല്ല, പല തരത്തിലുള്ള രോഗങ്ങള്‍ക്കു കാരണമാവുകയും ചെയ്യും. ഇതുകൊണ്ടു തന്നെ ഇതില്‍ നിന്നും മോചനം നേടേണ്ടതും അത്യാവശ്യം,

സ്‌ട്രെസ് ഒഴിവാക്കാനുളള ചില വഴികളെക്കുറിച്ചറിയൂ,

എണ്ണുക

എണ്ണുക

സാവധാനത്തില്‍ ശ്വാസമെടുത്ത് എട്ടുവരെ എണ്ണുക. കുറച്ചു സെക്കന്റുകള്‍ ശ്വാസം പിടിച്ചു നിര്‍ത്തുകയ പിന്നീട് പതുക്കെ നിശ്വസിയ്ക്കുക. ഇത് ആവര്‍ത്തിയ്ക്കുക. സ്‌ട്രെസ് ഒഴിവാക്കാനുള്ള നല്ലൊരു വഴിയാണിത്.

സ്‌ട്രെച്ച് വ്യായാമങ്ങള്‍

സ്‌ട്രെച്ച് വ്യായാമങ്ങള്‍

ചിത്രത്തില്‍ കാണുന്ന രീതിയില്‍ സ്‌ട്രെച്ച് വ്യായാമങ്ങള്‍ ചെയ്യുക. ഇത് മസിലുകളെ റിലാക്‌സ് ചെയ്യിക്കുന്നതിനും നാഡികളെ ശാന്തമാക്കുന്നതിനും സഹായിക്കും.

ആരോമാറ്റിക് തെറാപ്പി

ആരോമാറ്റിക് തെറാപ്പി

ആരോമാറ്റിക് തെറാപ്പി സ്‌ട്രെസ് കുറയ്ക്കാന്‍ നല്ലതാണ്. പ്രത്യേകിച്ച് നിങ്ങള്‍ ദേഷ്യപ്പെട്ടിരിയ്ക്കുന്ന സമയത്തെങ്കില്‍. മെഴുകുതിരിയോ സാമ്പ്രാണിയോ ചന്ദനത്തിരിയോ കത്തിച്ചു വയ്ക്കാം.

ഫോണ്‍

ഫോണ്‍

കിടക്കുന്നതിനു മുന്‍പ് ഫോണ്‍ ഓഫാക്കി വയ്ക്കുക. ഇത് നല്ല ഉറക്കത്തിന് തടസം നില്‍ക്കും ഉറക്കം കുറയുന്നതിന് സ്‌ട്രെസിനുള്ള പ്രധാന കാരണമാണ്.

വെളിച്ചം

വെളിച്ചം

വെളിച്ചം ഉറക്കത്തെ ബാധിയ്ക്കും. ഇതുകൊണ്ടു വെളിച്ചമില്ലാത്ത റൂമില്‍ കിടന്നുറങ്ങാന്‍ ശ്രമിയ്ക്കുക. അല്ലെങ്കില്‍ ഐ മാസ്‌ക് പോലുള്ളവ ഉപയോഗിയ്ക്കുക.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

കട്ടന്‍ ചായ അല്ലെങ്കില്‍ ഗ്രീന്‍ ടീ കുടിയ്ക്കുന്നത് നാഡികളെ ശാന്തമാക്കും. ഈ മാര്‍ഗം പരീക്ഷിയ്ക്കാം.

 ശ്രദ്ധ തിരിയ്ക്കുക

ശ്രദ്ധ തിരിയ്ക്കുക

നമുക്കു സ്‌ട്രെസുണ്ടാക്കുന്ന ഘടകത്തില്‍ നിന്നും ശ്രദ്ധ തിരിയ്ക്കുക. ഇത് സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കും.

English summary

Effective Stress Busters For You

In this article we are here to share some tips to feel relaxed when you are stressed and frustrated. Read on to know and control your anger in easy ways.
Story first published: Saturday, December 19, 2015, 13:53 [IST]
X
Desktop Bottom Promotion