For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓറഞ്ച് കഴിക്കാന്‍ മടിക്കല്ലേ പ്ലീസ്...

By Sruthi K M
|

നിങ്ങള്‍ ഭക്ഷണത്തില്‍ ഓറഞ്ച് ഉള്‍പ്പെടുത്താന്‍ എന്തിനാണ് മടിക്കുന്നത്. ഓറഞ്ച് ഇനിയെങ്കിലും കഴിക്കാതിരിക്കരുത്. നല്ല ആരോഗ്യത്തിനും ചര്‍മ്മസംരക്ഷണത്തിനും നിറത്തിനും മുടിയുടെ വളര്‍ച്ചയ്ക്കും ഓറഞ്ച് വളരെയധികം പ്രയോജനകരമാണ്. നിങ്ങളെങ്ങനെ ഇരിക്കുന്നു എന്നുള്ളത് നിങ്ങള്‍ എന്തുകഴിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് എന്ന് കേട്ടിട്ടില്ലേ...

പടവലങ്ങ പോലെ മെലിയാം...

ഓറഞ്ചില്‍ വലിയതോതില്‍ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ആവശ്യമായ എല്ലാ ഓറഞ്ചില്‍ നിന്നും ലഭിക്കും. ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് ചര്‍മത്തെ കാത്തുസൂക്ഷിക്കുമെന്ന് നിങ്ങള്‍ക്കറിയ്യാമല്ലോ.. ഇനിയും ഓറഞ്ചിനെക്കുറിച്ച് പല കാര്യങ്ങളും അറിയാനുണ്ട്.

ബ്ലഡ് സെല്ലുകള്‍

ബ്ലഡ് സെല്ലുകള്‍

ഓറഞ്ചില്‍ വലിയതോതില്‍ വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിനാവശ്യമായ വൈറ്റ് ബ്ലഡ് സെല്ലുകള്‍ ഉത്പാദിപ്പിക്കുന്നതിന് സഹായിക്കും.

പ്രതിരോധശക്തി

പ്രതിരോധശക്തി

എന്നും ഓറഞ്ച് കഴിക്കുന്നതിലൂടെ പ്രതിരോധശക്തി നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കാം.

പല്ലിന്

പല്ലിന്

ഇതിലടങ്ങിയിരിക്കുന്ന കാത്സ്യം പല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.

ഹൃദയാരോഗ്യം

ഹൃദയാരോഗ്യം

ഓറഞ്ച് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയാരോഗ്യത്തിനും നല്ലതാണ്. രക്തക്കുഴലുകളുടെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്ന ഹെസ്‌പെരിഡില്‍ എന്ന ആന്റിയോക്‌സിഡന്റ്‌സ് ഓറഞ്ചില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഗങ്ങളെ തടയാന്‍ സഹായിക്കും.

കിഡ്‌നി സ്‌റ്റോണ്‍

കിഡ്‌നി സ്‌റ്റോണ്‍

ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ കിഡ്‌നിയില്‍ കല്ലുകള്‍ ഉണ്ടാകുന്നത് തടയുകയും ചെയ്യും.

ചര്‍മ്മത്തിന്

ചര്‍മ്മത്തിന്

സൗന്ദര്യസംരക്ഷണത്തില്‍ ഓറഞ്ചിനുള്ള പങ്ക് നമുക്കറിയാം. ചര്‍മ്മം മൃദുവാക്കാനും തിളക്കം നല്‍കാനും സഹായിക്കും.

ചെറുപ്പം നിലനിര്‍ത്താം

ചെറുപ്പം നിലനിര്‍ത്താം

ഓറഞ്ച് കഴിക്കുന്നതിലൂടെ ഓറഞ്ച് പോലെ തിളങ്ങാം. ചെറുപ്പം നിലനിര്‍ത്താനും ഓറഞ്ച് സഹായിക്കും.

ചര്‍മ്മത്തിന്

ചര്‍മ്മത്തിന്

ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് പഴയചര്‍മ്മ കോശങ്ങള്‍ നശിപ്പിച്ച് പുതിയവ നിര്‍മ്മിക്കുന്നതിന് സഹായിക്കും.

അള്‍ട്രാവയലറ്റ് രശ്മിയില്‍ നിന്നും

അള്‍ട്രാവയലറ്റ് രശ്മിയില്‍ നിന്നും

അള്‍ട്രാവയലറ്റ് രശ്മിയില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കാന്‍ സിട്രിക് ആസിഡ് സഹായിക്കും. ഇത് ചര്‍മത്തിലെ കറുത്ത പാടുകള്‍ മായ്ക്കുകയും ചെയ്യും.

ഓറഞ്ച് തൊലി

ഓറഞ്ച് തൊലി

ഓറഞ്ച് തൊലി ഉണക്കി പൊടിച്ച് വിവിധ ഫേസ് മാസ്‌കുകള്‍ നമുക്ക് വീട്ടില്‍ തന്നെ ചെയ്യാനാകും. മുഖക്കുരു തടയുന്നതിനും സെബത്തിന്റെ ഉത്പാദനം കുറയ്ക്കുന്നതിനും ഇവ സഹായിക്കും.

മുടിക്ക്

മുടിക്ക്

ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, ബയോഫ്‌ളേവനോയിഡ് എന്നിവ തലയിലെ രക്തയോട്ടം വര്‍ധിപ്പിക്കുകയും തലമുടി വളര്‍ച്ചയ്ക്ക് സഹായിക്കുകയും ചെയ്യും.

ആരോഗ്യമുള്ള മുടിക്ക്

ആരോഗ്യമുള്ള മുടിക്ക്

ഇതിലടങ്ങിയിരിക്കുന്ന ഫോളിക് ആസിഡ് മുടി കരുത്തോടെ വളരാന്‍ സഹായിക്കും.

താരന്

താരന്

താരനെ പ്രതിരോധിക്കാനും ഓറഞ്ച് സഹായിക്കും. വിറ്റാമിന്‍ ബി-12, ഇ എന്നിവ മുടികൊഴിച്ചിലും മാറ്റിതരും.

കണ്ണിന്

കണ്ണിന്

കണ്ണിന്റെ ആരോഗ്യത്തിനും ഉപകാരപ്രദമാകും. ഇതിലടങ്ങിയിരിക്കുന്ന കരോട്ടിനോയിഡ് കാഴ്ച കുറയുന്നതിനും പ്രായ ആകുമ്പോള്‍ കണ്ണിനുണ്ടാകുന്ന രോഗങ്ങള്‍ മാറ്റാനും സഹായകമാകും.

ക്യാന്‍സര്‍

ക്യാന്‍സര്‍

ഇതിലടങ്ങിയിരിക്കുന്ന ലിമോനിന്‍ എന്ന ഘടകം ക്യാന്‍സറിനെ തടഞ്ഞുനിര്‍ത്തും. പ്രതിരോധശേഷി വര്‍ദ്ധിപ്പിച്ച് ക്യാന്‍സര്‍ കോശങ്ങളോട് പോരാടും.

ബീജത്തിന്

ബീജത്തിന്

ബീജങ്ങളെ ഉത്പാദനക്ഷമതയുള്ളതാക്കി മാറ്റാനും വളര്‍ച്ചയ്ക്കും സഹായിക്കും.

English summary

Nutrients in orange fruit are plentiful and diverse.

Nutrients in orange fruit are plentiful and diverse. Orange is low in calories, contains no saturated fats or cholesterol, but rich in vital anti-oxidants, vitamins etc.
Story first published: Wednesday, May 20, 2015, 13:51 [IST]
X
Desktop Bottom Promotion