For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പഴങ്ങള്‍ക്ക് വ്യത്യസ്ത നിറങ്ങള്‍ എന്തിനാണ്

By Sruthi K M
|

ഓരോ പഴത്തിനും പച്ചക്കറിക്കും പ്രകൃതി എന്തിനാണ് ഓരോ നിറം നല്‍കിയിരിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ..? ഫ്രൂട്ട് സാലഡൊക്കെ ഉണ്ടാക്കുമ്പോള്‍ സംഗതി കുറച്ച് കളര്‍ഫുള്‍ ആവട്ടെ എന്നു കരുതിയാണോ, ഒരിക്കലുമല്ല. ഓരോ നിറത്തിന്റെയും പിന്നില്‍ ഓരോ രഹസ്യമുണ്ട്. അതറിഞ്ഞാല്‍ ആരോഗ്യപരിപാലനം എളുപ്പമാകും.

പ്രമേഹരോഗികള്‍ക്ക് കഴിക്കാന്‍ 25 ഫ്രൂട്‌സ്..

ശരീരത്തിന് ഫൈറ്റോ ന്യൂട്രിയന്റ്‌സ് ആവശ്യമാണ്. അത് ലഭിക്കാതിരിക്കുമ്പോഴാണ് പല രോഗങ്ങളും അസ്വസ്ഥതകളും പിടപ്പെടുന്നത്. അസുഖം പറഞ്ഞ് ഡോക്ടറുടെ അടുത്തുചെന്നാലും പറയുന്നത് ഫൈറ്റോ ന്യൂട്രിയന്റ്‌സ് ശരീരത്തിന് കിട്ടുന്നില്ല എന്നു തന്നെയാണ്.

മരുന്നുകളെ ആശ്രയിക്കാതെ ഈ പ്രശ്‌നം പരിഹരിക്കാന്‍ പ്രകൃതി ഓരോ നിറത്തിനു പിന്നിലും ഒളിപ്പിച്ചുവച്ചിരിക്കുന്നതെന്തെന്നു മനസ്സിലാക്കുകയാണ്.. ജീവിതം വര്‍ണാഭമാക്കാം..

ഫൈറ്റോ ന്യൂട്രിയന്റ്‌സ്

ഫൈറ്റോ ന്യൂട്രിയന്റ്‌സ്

വിറ്റാമിനുകളും, ആന്റിയോക്‌സിഡന്റ്‌സും പോഷകങ്ങളും നിറഞ്ഞ ഭക്ഷണങ്ങള്‍. ഫൈബര്‍ അടങ്ങിയതും നാരുകള്‍ അടങ്ങിയതുമായ ഭക്ഷണങ്ങളിലൂടെയാണ് ഫൈറ്റോ ന്യൂട്രിയന്റ്‌സ് ലഭ്യമാക്കാന്‍ കഴിയുക.

ഓറഞ്ചും മഞ്ഞയും

ഓറഞ്ചും മഞ്ഞയും

വാഴപ്പഴം,ഓറഞ്ച്, മാമ്പഴം,പപ്പായ,കൈതച്ചക്ക,നാരങ്ങ എന്നിവ ഈ നിറത്തില്‍ പഴങ്ങല്‍ നിരവധിയാണ്. ശരീരത്തിന്റെ സംരക്ഷണം, ചര്‍മ്മത്തിലെ ഈര്‍പ്പ സംരക്ഷണം, കണ്ണിന്റെ കാഴ്ച ശക്തി, ഹൃദയത്തിന്റെ ആരോഗ്യം, പ്രതിരോധശക്തി വര്‍ധിപ്പിക്കുക എന്നിവയാണ് ഈ നിരത്തിന്റെ മാന്ത്രിക സിദ്ധികള്‍.

പച്ച

പച്ച

പച്ച എന്നു പറയുമ്പോല്‍ പച്ചക്കറികളാണ്. പച്ചക്കറികള്‍ ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തൂ എന്നാണ് ഏത് രോഗത്തിനും പറയുന്നത്. ചീര, മുരിങ്ങയില, പയര്‍വര്‍ഗങ്ങള്‍, പേരയ്ക്ക എന്നിങ്ങനെ പച്ച നിറത്തില്‍ ഭക്ഷ്യവിഭവങ്ങള്‍ ഒട്ടേറെയുണ്ട്. ഓരോന്നും ഒന്നിനൊന്ന് മികച്ചതാണ്. എല്ല്,പല്ല്,കണ്ണ്, ശ്വാസകോശം തുടങ്ങി എല്ലാ അവയവങ്ങളുടെയും വളര്‍ച്ചയ്ക്കും ആവശ്യമായ പോഷകങ്ങള്‍ ഈ വര്‍ണത്തിലുണ്ട്.

പര്‍പ്പിള്‍

പര്‍പ്പിള്‍

മുന്തിരിങ്ങയാണ് ഈ നിറത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ബ്ലൂബെറി, പ്ലം, കത്തിരിക്ക,വഴുതനങ്ങ എന്നിങ്ങനെ പര്‍പ്പിള്‍ നിറത്തില്‍ ഒട്ടേറെ ഭക്ഷ്യവസ്തുക്കളുണ്ട്. തലച്ചോറ്, ഹൃദയം,അസ്ഥിവ്യൂഹം എന്നിവയുടെ ആരോഗ്യസംരക്ഷണത്തിനാണ് ഈ വര്‍ണം ഉപയോഗപ്പെടുന്നത്.

വെള്ള നിറം

വെള്ള നിറം

മുള്ളങ്കി, വെള്ളരിക്ക, ഉരുളക്കിഴങ്ങ്, വെളുത്തുള്ളി,പേരയ്ക്ക,പടവലങ്ങ എന്നിങ്ങനെ വെളുത്തുതുടുത്തിരിക്കുന്നവ ഒട്ടേറെയുണ്ട്. ഹൃദയ ധമനികളെയാണ് പ്രധാനമായും ഇവ പരിപാലിക്കുന്നത്. എന്‍സൈമുകളുടെ പ്രവര്‍ത്തനം, അസ്ഥിവ്യൂഹഘടന എന്നിവയുടെ സംരക്ഷണത്തിനും വെളുപ്പ് സഹായിക്കും.

ചുവപ്പ്

ചുവപ്പ്

ആപ്പിള്‍, തക്കാളി, സ്‌ട്രോബെറി എന്നിവയാണ് മുന്നിട്ടുനില്‍ക്കുന്നവ. ഡിഎന്‍എ പ്രതിരോധ കലകള്‍, പ്രോസ്‌ട്രേറ്റ് എന്നിവയുടെ സംരക്ഷണത്തിനാണ് ചുവപ്പ് സഹായകമാവുക.

English summary

Different colors typically mean foods have different vitamins and minerals.

Is your daily diet starting to look a little bland and boring? Then maybe it’s time to add a little color to your plate. Not only do bright colors make food more fun to eat, but healthy fruits and vegetables in vivid colors have another huge benefit.
Story first published: Tuesday, May 12, 2015, 11:00 [IST]
X
Desktop Bottom Promotion