Latest Updates
-
ദുർഗ്ഗാപൂജ ഡേറ്റ് നൈറ്റ്: മെട്രോ സമയം മുതൽ സുരക്ഷ വരെ; ദമ്പതികൾ അറിയേണ്ട പ്രധാന കാര്യങ്ങൾ -
വിജയദശമി 2026: സ്വർണം വാങ്ങാനും വിദ്യാരംഭത്തിനും ഏറ്റവും ഭാഗ്യമുള്ള രാശികൾ ഇവയാണ്, അറിയാം ശുഭമുഹൂർത്തങ്ങൾ -
ഒക്ടോബർ 17 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം നിങ്ങളുടെ രാശിഫലം -
ഇന്നത്തെ രാശിഫലം (ഒക്ടോബർ 17): ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ! -
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും!
സര്ജറിയില്ലാതെ സ്തനവലുപ്പം കൂട്ടാം
നിങ്ങളുടെ സ്തന വലുപ്പം കുറവാണെന്ന് തോന്നുന്നുണ്ടോ? സര്ജറി കൂടാതെ സ്തനത്തിന്റെ വലുപ്പം വര്ദ്ധിപ്പിക്കാന് സഹായിക്കുന്ന ചില മാര്ഗ്ഗങ്ങള് പരിചയപ്പെടുക.
ഇവ നിങ്ങളുടെ ദൈനംദിന ജീവിതത്തില് പിന്തുടര്ന്നാല് മതി, ഫലം ലഭിക്കും.

ഭക്ഷണക്രമം
ചണവിത്ത്, പെരുംജീരകം, ഉലുവ എന്നിവ ആഹാരത്തില് ഉള്പ്പെടുത്തുക. ചീരയും സോയാബീനും വളരെ ഫലപ്രദമാണ്.

മസാജ്
ദിവസം രണ്ട് തവണയെങ്കിലും സ്തനങ്ങള് മസാജ് ചെയ്യുന്നത് രക്തയോട്ടം വര്ദ്ധിപ്പിക്കാന് സഹായിക്കും. ഇത് ഹോര്മോണുകളുടെ പ്രവാഹത്തിനും സ്തനങ്ങളുടെ വലുപ്പം വര്ദ്ധിക്കാനും ഫലപ്രദമാണ്. കോഡ് ലിവര് ഓയില്, കടുകെണ്ണ എന്നിവ മസാജ് ചെയ്യാനായി ഉപയോഗിക്കാം.

വ്യായാമം
ശരിയായ വ്യായാമത്തിനായി ഒരു പരിശീലകനെ സമീപിക്കുക. വ്യായാമങ്ങള് സ്തനങ്ങള്ക്ക് വലുപ്പവും ദൃഡതയും നേടാന് സഹായിക്കും. നെഞ്ചിലെ പേശികളില് ഊന്നല് നല്കുന്ന ചില യോഗ മുറകള് ഉണ്ട്. അവയും ചെയ്യാവുന്നവയാണ്.

ശരിയായ രൂപത്തിലുള്ള ബ്രാ
പാഡ് ഉള്ള അല്ലെങ്കില് പുഷ് അപ് ഉള്ള, അനുയോജ്യമായ തരത്തിലുള്ള ബ്രാ ധരിക്കുന്നത് സ്തനങ്ങള്ക്ക് വലുപ്പവും ആകൃതിയും നല്കാന് സഹായിക്കുന്ന വിധത്തില് സമ്മര്ദ്ദം നല്കുന്നത് വഴി കൂടുതല് വലുപ്പം നേടാന് സഹായിക്കും.

ശരിയായ വസ്ത്രം
നെഞ്ചിന്റെ ഭാഗത്ത് ഫ്രില്ലുകളും റഫിള്സുമുള്ള ടോപ്പുകളും ഷര്ട്ടുകളും ധരിക്കുന്നത് ചെറിയ സ്തനങ്ങളും വലുതാണെന്ന് തോന്നാന് സഹായിക്കും. വലിയ കഴുത്തുള്ള ടോപ്പുകളും, വരയുള്ള ഡിസൈനുകളും വലുപ്പം കൂടുതല് തോന്നാന് സഹായിക്കുന്നവയാണ്. തെളിഞ്ഞ നിറമുള്ള ടോപ്പുകള് നെഞ്ചിന്റെ ഭാഗം എടുത്ത് കാണിക്കാന് സഹായിക്കും

മെയ്ക്കപ്പ്
വൈകുന്നേരം പുറത്തേക്ക് പോകുമ്പോള് സ്തനങ്ങള്ക്കിടയിലെ വിടവ് പുറത്ത് കാണുന്ന തരത്തിലുള്ള വസ്ത്രമാണ് ധരിക്കുന്നതെങ്കില് മെയ്ക്കപ്പ് ഉപയോഗിച്ച് സ്തനത്തിന്റെ വടിവുകള് ആകര്ഷകമാക്കുക. ഇരുണ്ട ഷെയ്ഡ് സ്തനങ്ങള് വലുതായി തോന്നാന് സഹായിക്കും.



Click it and Unblock the Notifications
