Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
നിങ്ങള്‍ക്ക് രക്തസഞ്ചാരം കുറവോ?
ശരീരത്തില്‍ ഒരേ സമയം അനേകം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഏകോപനമാണ് ആരോഗ്യമുള്ള ജീവിതത്തിന് അടിസ്ഥാനം.
ഇത്തരം പല പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ് ശരീരത്തില്‍ നടക്കുന്ന രക്തസഞ്ചാരം. രക്തസഞ്ചാരം ശരിയായി നടന്നില്ലെങ്കില്‍ ലിവര്‍, കിഡ്നി, ഹൃദയം, തലച്ചോര്‍ തുടങ്ങിയ പല അവയവങ്ങളുടേയും പ്രവര്‍ത്തനം തകരാറിലാകാന്‍ സാധ്യതയേറെയാണ.്
ശരീരത്തിലെ രക്തസഞ്ചാരം കുറയുന്നുവെങ്കില്‍ ചില ലക്ഷണങ്ങളിലൂടെ ഇത് തിരിച്ചറിയാം. ആര്‍ത്തവക്രമക്കേടിന് ചില കാരണങ്ങള്‍
ഇവയെന്തൊക്കെയെന്നു നോക്കൂ,

നിങ്ങള്‍ക്ക് രക്തസഞ്ചാരം കുറവോ?
ശരീരത്തിലെ താപനില ശരിയായി നില നിര്‍ത്താന്‍ രക്തസഞ്ചാരം അത്യാവശ്യം. കാലുകളും കൈകളുമെല്ലാം തണുത്തിരിയ്ക്കുന്നതായി എപ്പോഴും അനുഭവപ്പെടുന്നുവെങ്കില്‍ രക്തസഞ്ചാരം കുറയുന്നതാകും കാരണം.

നിങ്ങള്‍ക്ക് രക്തസഞ്ചാരം കുറവോ?
കൈകളിലും കാലുകളിലും നീരുണ്ടാകും. ഒഡീമ എന്നാണ് ഇത് അറിയപ്പെടുന്നത്. രക്തസഞ്ചാരം കുറയുന്നതു മൂലം ഫഌയിഡ് അടിഞ്ഞു കൂടുന്നതാണ് കാരണം.

നിങ്ങള്‍ക്ക് രക്തസഞ്ചാരം കുറവോ?
രക്തസഞ്ചാരം കുറയുന്നത് ശരീരത്തില്‍ ഓക്സിജന്‍ കുറയാന്‍ കാരണമാകും. ക്ഷീണം, ശ്വാസം കിട്ടാത്തതു പോലുള്ള തോന്നല്‍, മസിലുകള്‍ക്ക് വേദന എന്നിവ ലക്ഷണങ്ങളാണ്.

നിങ്ങള്‍ക്ക് രക്തസഞ്ചാരം കുറവോ?
പുരുഷന്മാരില് ഉദ്ധാരണക്കുറവ് പോലുളള പ്രശ്നങ്ങളും രക്തസഞ്ചാരം കുറയുന്നതു കാരണം കണ്ടുവരാറുണ്ട്.

നിങ്ങള്‍ക്ക് രക്തസഞ്ചാരം കുറവോ?
ഗ്യാസ്ട്രോഇന്‍ഡസ്റ്റൈനല്‍ ട്രാക്റ്റില്‍ വേണ്ട രീതിയില്‍ രക്തമെത്താത്തതു കാരണം ദഹനസംബന്ധമായ പ്രശ്നങ്ങളും അനുഭവപ്പെടും.

നിങ്ങള്‍ക്ക് രക്തസഞ്ചാരം കുറവോ?
തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിയ്ക്കുന്നതു കൊണ്ടുതന്നെ ഓര്‍മക്കുറവ്, ഏകാഗ്രതക്കുറവ് തുടങ്ങിയവയെല്ലാം അനുഭവപ്പെടും.

നിങ്ങള്‍ക്ക് രക്തസഞ്ചാരം കുറവോ?
രക്തക്കുറവ് ആന്റിബോഡി ഉല്പാദനത്തെയും പ്രവര്‍ത്തനത്തെയും ബാധിയ്ക്കുന്നതു കൊണ്ടു തന്നെ പ്രതിരോധശേഷി കുറയും. അസുഖങ്ങള്‍ വര്‍ദ്ധിയ്ക്കും.

നിങ്ങള്‍ക്ക് രക്തസഞ്ചാരം കുറവോ?
രക്തപ്രവാഹം കുറയുന്നതു കാരണം വിശപ്പു കുറയും. വിശക്കുന്നുവെന്ന സന്ദേശം ലിവറില്‍ നിന്നും തലച്ചോറില്‍ എത്താത്തതാണു കാരണം.

നിങ്ങള്‍ക്ക് രക്തസഞ്ചാരം കുറവോ?
ചര്‍മകോശങ്ങള്‍ക്ക് വേണ്ട വിധത്തില്‍ ഓക്സിജന്‍ ലഭിയ്ക്കാത്തതു കാരണം ചര്‍മത്തിന്റെ നിറം പര്‍പ്പിള്‍, നീല തുടങ്ങിയ നിറങ്ങളിലാകും.

നിങ്ങള്‍ക്ക് രക്തസഞ്ചാരം കുറവോ?
മുടി കൊഴിയുക, ബലമില്ലാത്ത നഖം എന്നിവ രക്തസഞ്ചാരം കുറയുന്നതിന്റെ മറ്റു ചില ലക്ഷണങ്ങളാണ്. ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിയ്ക്കാത്തതാണ് കാരണം.

നിങ്ങള്‍ക്ക് രക്തസഞ്ചാരം കുറവോ?
വെരിക്കോസ് വെയിന്‍ കാലിലേയ്ക്കുള്ള രക്തസഞ്ചാരം കുറയുന്നതിന്റെ ഒരു ലക്ഷണമാണ്.

നിങ്ങള്‍ക്ക് രക്തസഞ്ചാരം കുറവോ?
കാലില്‍ വ്രണങ്ങളും പഴുപ്പുകളുമെല്ലാം രക്തസഞ്ചാരം കുറയുന്നതു കൊണ്ടുമുണ്ടാകും. ചര്‍മത്തില്‍ വരണ്ട ചുവന്ന വരകളുമുണ്ടാകും.



Click it and Unblock the Notifications
