Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
വന്ധ്യത വരുത്തും ചില മരുന്നുകള്
ഇന്നത്തെ ജീവിതശൈലിയും ഭക്ഷണവുമെല്ലാം സ്ത്രീ പുരുഷന്മാരില് വന്ധ്യത വര്ദ്ധിപ്പിയ്ക്കുന്നുണ്ട്. വന്ധ്യതയ്ക്കു പാരമ്പര്യം മുതലുള്ള പല കാരണങ്ങളുമുണ്ട്.
ചില തരം മരുന്നുകളും വന്ധ്യതയക്കു കാരണമാകാറുണ്ട്. വന്ധ്യത വരുത്തുന്ന ഇത്തരം മരുന്നുകളെക്കുറിച്ചു കൂടുതലറിയൂ,

സ്റ്റിറോയ്ഡുകള്
സ്റ്റിറോയ്ഡുകള്, അതായത് അനാബോളിക് സ്റ്റിറോയ്ഡ്, കോര്ട്ടിസോസ്റ്റിറോയ്ഡ് എന്നിവ വന്ധ്യത വരുത്തി വയ്ക്കുന്നതാണ്. പുരുഷന്മാരിലിത് ബീജക്കുറവും ഉദ്ധാരണ പ്രശ്നങ്ങളും വരുത്തി വയ്ക്കും. സ്ത്രീകളില് ആര്ത്തവത്തെ ബാധിയ്ക്കും.

ആന്റിഡിപ്രസന്റുകള്
ആന്റിഡിപ്രസന്റുകള്, അതായത് ഡിപ്രഷന് പരിഹാരമായി കഴിയ്ക്കുന്ന മരുന്നുകള് പലപ്പോഴും വന്ധ്യതയ്ക്കു കാരണമാകാറുണ്ട്. സ്ത്രീ പുരുഷന്മാരില് സെക്സ് താല്പര്യങ്ങള് കുറയ്ക്കാനും ഇത് കാരണമാകുന്നു.

വാതം
വാതം പോലുള്ളവയ്ക്കുപയോഗിയ്ക്കുന്ന പല മരുന്നുകളും വന്ധ്യത വരുത്തി വയ്ക്കുന്നതാണ്.

അപസ്മാരം, ചുഴലി
അപസ്മാരം, ചുഴലി എന്നിവയ്ക്കുപയോഗിയ്ക്കുന്ന വാല്പ്രോയിക് ആസിഡ് പോലുള്ള മരുന്നുകളും വന്ധ്യതാ കാരണമാകാറുണ്ട്. സ്ത്രീകളില് ഇത് ഓവുലേഷനെ ബാധിയ്ക്കും.

കീമോതെറാപ്പി
ക്യാന്സര് ചികിത്സയ്ക്കുള്ള കീമോതെറാപ്പിയ്ക്കുപയോഗിയ്ക്കുന്ന ചിലതരം മരുന്നുകളും പലപ്പോഴും വന്ധ്യതാ പ്രശ്നങ്ങള് വരുത്തി വയ്ക്കാറുണ്ട്.



Click it and Unblock the Notifications
