Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
കഴുത്ത് വേദനയോ? സ്പോണ്ടിലൈറ്റിസാവാം !
ഏറെ സമയം തുടര്‍ച്ചയായി കംപ്യൂട്ടറിന് മുന്നിലിരിക്കുന്നത് നടുവ് വേദന, ശരീരഭാരം വര്‍ദ്ധിക്കല്‍, ഉയര്‍ന്ന കൊളസ്ട്രോള്‍, ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കുള്ള വര്‍ദ്ധിച്ച സാധ്യത, ആലസ്യം തുടങ്ങി പല പ്രശ്നങ്ങള്‍ക്കും കാരണമാകുന്നതാണെന്ന് എല്ലാവര്ക്കും തന്നെ അറിയാവുന്നതാണ്. എന്നാല്‍ ഇത് വഴി പെട്ടന്നുണ്ടാകുന്ന ഒരു പ്രശ്നം നട്ടെല്ലില്‍ നിന്ന് വേദന കഴുത്തിലേക്കും, നടുവിലേക്കും, തോളുകളിലേക്കും മറ്റും വ്യാപിക്കുന്നതാണ്. ഇത് ഈ ഭാഗങ്ങളില്‍ കടുത്ത വേദനക്കിടയാക്കും. ഇതിനെയാണ് സ്പോണ്ടിലൈറ്റിസ് എന്ന് പറയുന്നത്. സന്ധിവേദനയും ഇതിനൊപ്പമുണ്ടാകും. 20-30 പ്രായത്തിലുള്ള കംപ്യൂട്ടര്‍ പ്രൊഫഷണലുകള്‍ക്ക് ഇന്ന് ഈ രോഗമുണ്ടാകുന്നത് സാധാരണമാണ്.
സ്പോണ്ടിലൈറ്റിസ് സുഷുമ്ന നാഡിയെ ബാധിക്കുകയും ഇതിന്റെ ആഘാതം കൈകള്‍, തോളുകള്‍, അരക്കെട്ട് എന്നിവിടങ്ങളില്‍ പ്രത്യക്ഷമാവുകയും ചെയ്യും. ഇത് കൂനിനും ഇടയാക്കുന്നതാണ്. സമയത്ത് ചികിത്സ നേടിയില്ലെങ്കില്‍ സ്പോണ്ടിലൈറ്റിസ് വളരെ പ്രശ്നങ്ങളുണ്ടാക്കും.
ചെറുപ്പമെങ്കിലും മുടി കൊഴിയുന്നുവോ??
സ്പോണ്ടിലൈറ്റിസുണ്ടാകുന്നതിനുള്ള കാരണം അജ്ഞാതമാണെങ്കിലും ചിലര്‍ ഇതിനെ ജനിതക ഘടകങ്ങളുമായി ബന്ധപ്പെടുത്തുന്നു. സ്പോണ്ടിലൈറ്റിസുള്ളവരില് എച്ച്എല്‍എ-ബി27 ജീനുണ്ടാവും. ഇതാണ് രോഗകാരണമാകുന്നത്.
നിങ്ങള്‍ക്ക് സ്പോണ്ടിലൈറ്റിസുണ്ടോ എന്ന് തിരിച്ചറിയാനുള്ള ചില വഴികളാണ് ഇവിടെ പറയുന്നത്.

മുറുക്കവും വീക്കവും
സ്പോണ്ടിലൈറ്റിസിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ എന്നത് പൊതുവായുള്ള നടുവ് വേദന അല്ലെങ്കില്‍ കഴുത്ത് വേദനയാണ്. എന്നാല്‍ സന്ധികളിലനുഭവപ്പെടുന്ന മുറുക്കവും വീക്കവും വഴി സ്പോണ്ടിലൈറ്റിസിനെ തിരിച്ചറിയാനാവും. സെക്കന്‍ഡുകള്‍ക്കകം വേദന ശരീരമാകെ വ്യാപിക്കും.

തലചുറ്റല്‍
തലചുറ്റല്‍ സ്പോണ്ടിലൈറ്റിസിന്റെ മറ്റൊരു ലക്ഷണമാണ്. ഇരുപ്പിന്റെ രീതിയില്‍ ചെറിയൊരു മാറ്റം വരുത്തിയാല്‍ പോലും എഴുതാനോ, ശ്രദ്ധിക്കാനോ സാധിക്കാതെ വരുകയും തല ചുറ്റലുണ്ടാവുകയും ചെയ്യും.

നടപ്പിലെ മാറ്റം
പഴക്കം ചെന്ന സ്പോണ്ടിലൈറ്റിസ് അസ്ഥികളുടെ ഘടനയില്‍ മാറ്റം വരുത്തുകയും ഒരാള്‍ നടക്കുന്ന രീതിക്ക് വരെ മാറ്റമുണ്ടാക്കുകയും ചെയ്യും.

മരവിപ്പ്
സ്പോണ്ടിലൈറ്റിസിന്റെ ഒരു പ്രധാന ലക്ഷണമാണ് സന്ധികളിലും, കഴുത്തിലും, തോളിലും അനുഭവപ്പെടുന്ന മരവിപ്പ്. ഇത് മറ്റ് ശരീരവേദനകളില്‍ നിന്ന് സ്പോണ്ടിലൈറ്റിസിനെ തിരിച്ചറിയാന്‍ സഹായിക്കും.

അസ്ഥി സംയോജനം
അസ്ഥികള്‍ അസ്വഭാവികമായി ഒരുമിച്ച് ചേരുന്ന അവസ്ഥയുണ്ടാകാം. അടിസ്ഥാനപരമായി ഇവ അമിത വളര്‍ച്ചയുള്ള അസ്ഥികളാണ്. ഇതാണ് അസ്ഥിസംയോജനം അഥവാ ബോണ്‍ ഫ്യൂഷന്‍ എന്നറിയപ്പെടുന്നത്. നെഞ്ച് വികസിപ്പിക്കല്‍, ശരീരം വളയ്ക്കുക തുടങ്ങി അനുദിന ജീവിതത്തിലെ പല കാര്യങ്ങളെയും ഇത് ബാധിക്കും.

ചലന ഞരമ്പ്
അസ്ഥികളുമായി ബന്ധപ്പെട്ട ചലന ഞരമ്പുകളിലെ വേദനയാണ് ടെന്ഡോന്റിസ് എന്നറിയപ്പെടുന്നത്. ഉപ്പൂറ്റിയില്‍ വേദന അനുഭവപ്പെടുകയും ഉപ്പൂറ്റിക്ക് പിന്നിലെ ഞരമ്പിന് വീക്കമുണ്ടാവുകയും ചെയ്യും.

മറ്റ് ലക്ഷണങ്ങള്‍
കണ്ണിലെ ചുവപ്പ് നിറം, ആലസ്യം, വിശപ്പില്ലായ്മ, പെട്ടന്നുണ്ടാകുന്ന പനി എന്നിവ സ്പോണ്ടിലൈറ്റിസിന്റെ മറ്റ് ചില ലക്ഷണങ്ങളാണ്.

സ്പോണ്ടിലൈറ്റിസ
ഒരിക്കല്‍ രോഗം തിരിച്ചറിഞ്ഞാല്‍ തുടര്‍ന്ന് ചെയ്യേണ്ടത് ഡോക്ടറെ സമീപിച്ച് അസ്ഥി സംയോജനവും വേദനയും സംബന്ധിച്ച് പരിശോധന നടത്തുകയാണ്. നടുവിന്റെയും ഇടുപ്പിന്റെയും എക്സ്-റേയും, ശ്വസിക്കുന്ന സമയത്ത് നെഞ്ചിന്റെ അളവെടുക്കുന്നതും വഴി രോഗ നിര്‍ണ്ണയം സാധ്യമാകും.
ഏത് പ്രായത്തിലുമുള്ള സ്ത്രീ പുരുഷന്മാര്ക്ക് സ്പോണ്ടിലറ്റിസ് വരാം. കൂടാതെ പാരമ്പര്യവും ഇതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. കൗമാരപ്രായത്തിന് ശേഷവും, വളരെ ചെറുപ്പത്തിലും സ്പോണ്ടിലൈറ്റിസിന്റെ ലക്ഷണങ്ങള്‍ കാണപ്പെടാം.
സ്പോണ്ടിലൈറ്റിസ് നിയന്ത്രിക്കാനുള്ള എളുപ്പവഴി സ്റ്റീറോയ്ഡ് അടങ്ങാത്ത ഇബുപ്രൂഫന്‍ പോലുള്ള ആന്റി ഇന്‍ഫ്ലമേറ്ററി ഡ്രഗുകള്‍(എന്‍എസ്എഐഡി) ഉപയോഗിക്കുകയാണ്.

സ്പോണ്ടിലൈറ്റിസിനുള്ള ചികിത്സകള്‍
ഫിസിക്കല്‍ ഒക്യുപേഷണല്‍ തെറാപ്പികള്‍, വ്യായാമം, മരുന്ന്, സര്‍ജറി, യോഗ എന്നിവ സ്പോണ്ടിലൈറ്റിസിന് പ്രതിവിധികളാണ്.
സ്പോണ്ടിലൈറ്റിസ് മാറാന്‍ യോഗ പ്രയോജനപ്പെടുത്താം. സൂര്യ നമസ്കാരം, മത്സ്യാസനം, ഭുജംഗാസനം, ബാലശയനാസനം, മാര്‍ജ്ജാരാസനം, അര്‍ദ്ധ നൗകാസനം എന്നിവ ഇക്കാര്യത്തില്‍ സഹായകരമാണ്.



Click it and Unblock the Notifications
