Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
ആരോഗ്യം നശിപ്പിക്കാന്‍ ഇത്രയും മതി
ഇപ്പോഴത്തെ ശരാശരി മനുഷ്യന്റെ ഭക്ഷണരീതി എന്നു പറയുന്നത് നിര്വ്വചനങ്ങള്ക്കപ്പുറത്തേക്കാണ്. അതുകൊണ്ടു തന്നെ ഒരിക്കലും അതിനെ ആരോഗ്യകരമായ ഭക്ഷണക്രമം എന്നു പറയാനാവില്ല. എല്ലാം പെട്ടെന്നായിരിക്കും. ഭക്ഷണം ഉണ്ടാക്കുന്നതും വിളമ്പുന്നതും കഴിക്കുന്നതും എല്ലാം. ഫാസ്റ്റ് ഫുഡിനു പിന്നിലെ ചതിക്കുഴികള്‍
എന്നാല്‍ ആരോഗ്യകരമായ ഡയറ്റ് പിന്തുടരുന്നവര്‍ക്ക് ഒരിക്കലും ഇത്തരത്തിലുള്ള ഒരു ഭക്ഷണരീതി പിന്തുടരാന് സാധിക്കില്ല എന്നതാണ് വാസ്തവം. എന്നാല്‍ ഇവരുടെ ഡയറ്റിംഗ് രീതി നശിപ്പിക്കന്‍ ചില ഭക്ഷണരീതികള്‍ക്കു കഴിയും. ഫാസ്റ്റ് ഫുഡ് ഹെല്‍ത്തിയാക്കാം
ചില ഫാസ്റ്റ്ഫുഡ് രീതികള്‍ നമ്മുടെ ആരോഗ്യത്തെ പെട്ടെന്ന് തകര്‍ക്കും. നാം എത്രയൊക്കെ ഒരുമിച്ചു ചേര്‍ത്താലും ഇത് പലപ്പോഴും അനാരോഗ്യത്തിലേക്ക് മാത്രമേ എത്തിക്കൂ എന്നതാണ് സത്യം.

ബുദ്ധിയെ നിയന്ത്രിക്കണം
ആദ്യം നമ്മള് ചെയ്യേണ്ടതും ഇതാണ് എന്നാല്‍ പലപ്പോഴും ഫാസ്റ്റ്ഫുഡിന്റെ പിറകേ പോകുന്ന നമ്മള് അതിന്റെ പുറകിലുള്ള ചതിയെക്കുറിച്ച് മനസ്സിലാക്കുന്നില്ല എന്നതാണ് സത്യം. അതുകൊണ്ടു തന്നെ ആരോഗ്യസംരക്ഷണത്തെക്കുറിച്ച് നാം ഓരോരുത്തരും ബോധവാന്മാരായിരിക്കണം എന്നുള്ളതാണ്.

ബാക്ടീരിയകളുടെ സംഗമ കേന്ദ്രം
പല പ്രമുഖ ബ്രാന്‍ഡുകളുടെ ഭക്ഷണത്തിലും ധാരാളം അപകടങ്ങള്‍ ഒളിഞ്ഞു കിടക്കുന്നുണ്ടെന്ന് ഓരോ ദിവസങ്ങളിലും തെളിഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. എന്നാല്‍ പലപ്പോഴും ഇതെല്ലാം മറന്നാണ് ഫാസ്റ്റ്ഫുഡിനു പിറകേ ഉള്ള നമ്മുടെ ഓട്ടം.

മധുരം കൂട്ടും സിറപ്പ്
മധുരം കൂട്ടാനും ഇപ്പോള്‍ ധാരാളം സിറപ്പ് ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ പലപ്പോഴും ഇതുണ്ടാക്കുന്ന ആപത്ത് പ്രവചനാതീതമാണ് എന്നു തന്നെ പറയാം.

ചീഞ്ഞ മുട്ടകള്‍
ചീഞ്ഞ മുട്ടകളാണ് ഏറ്റവും വലിയ വിഷം. ഫാസ്റ്റ്ഫുഡിലെ പ്രഭാതഭക്ഷണങ്ങളിലെ പ്രമുഖ കൂട്ടാണ് മുട്ട. എന്നാല്‍ മുട്ടയില്‍ നിന്നുണ്ടാകുന്ന പല പ്രശ്നങ്ങളും പിന്നീട് ഒരിക്കലും പരിഹരിക്കാന്‍ പറ്റാത്തതാണ് എന്ന കാര്യത്തില്‍ സംശയമില്ല.

ബ്രഡിനെയും വിശ്വസിക്കണ്ട
ഫാസ്റ്റ്ഫുഡിലെ ഏറ്റവും വലിയ അപകടക്കെണിയാണ് ബ്രഡ് എന്നത്. പൂപ്പല്‍ പിടിച്ച ബ്രഡും മറ്റും പല അവസരങ്ങളിലും ഭക്ഷണത്തിനുപയോഗിക്കുന്നു എന്നതാണ് മറ്റൊരു സത്യം. ഫാസ്റ്റ്ഫുഡിനടിമകളായ നമ്മള് പക്ഷേ ഇത്തരത്തിലുള്ള പല കാര്യങ്ങളും ശ്രദ്ധിക്കുന്നില്ല എന്നതാണ് സത്യം.

പാലും പാലുല്‍പ്പന്നങ്ങളും
പാലും പാലുല്‍പ്പന്നങ്ങളും ശരീരത്തിന് അത്യാവശ്യമായിട്ടുള്ള ഘടകങ്ങള്‍ തന്നെയാണ്. എന്നാല്‍ പലപ്പോഴും ഇതിനെയും ദുരുപയോഗം ചെയ്യുന്നത് ഫാസ്റ്റ് ഫുഡിലാണ്. എന്നാല്‍ പലപ്പോഴും ഇതിനേയും നമ്മള് കണ്ണടച്ച് വിശ്വസിക്കുന്നു എന്നതാണ് സത്യം.

ബീച്ച്ഫുഡ്
ബീച്ചില്‍ പോവാനും കാറ്റ് കൊള്ളാനും കടപ്പുറത്തിനരുന്ന ഭക്ഷണം കഴിക്കാനും എല്ലാവര്ക്കും ഇഷ്ടമാണ്. എന്നാല്‍ പലപ്പോഴും ഇങ്ങനെ ലഭിക്കുന്ന ഭക്ഷണത്തിന്റെ അപകട വശങ്ങളും നമ്മള് തിരിച്ചറിയണം എന്നുള്ളതാണ്.

ഷേക്കിനുമുണ്ടൊരു കഥ
ഷേക്കിനുമുണ്ട് ഇതുപോലെ അനാരോഗ്യത്തിന്റെ മറ്റൊരു കഥ. രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയ പല വസ്തുക്കളും ഷേക്കിനു മേമ്പോടിയായി ചേരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.

ബര്‍ഗറിലെ അധാര്‍മ്മികത
ബര്‍ഗറിലെ അധാര്‍മ്മികതയാണ് മറ്റൊരു കാര്യം. എങ്ങനെയെന്നാല്‍ എക്സ്പയറി ഡേറ്റ് കഴിഞ്ഞ പല ഭക്ഷണങ്ങളും ബര്‍ഗറിന്റെ സ്വാദ് കൂട്ടാന്‍ ഉപയോഗിക്കുന്നു എന്നതാണ് സത്യം.

വറുത്തതും പൊരിച്ചതും എന്നന്നേക്കും
വറുത്തതും പൊരിച്ചതുമായ എല്ലാ ഭക്ഷണങ്ങളും ഒഴിവാക്കുക എന്നതാണ് മറ്റൊരു കാര്യം. എന്നാല്‍ ഇത്തരത്തിലുള്ള ഫാസ്റ്റ്ഫുഡ് ഭക്ഷണത്തിന് ഒരു വര്‍ഷം വരെ കേടു കൂടാതിരിക്കാനാവും എന്നതാണ് മറ്റൊരു സത്യം. ഇതായിരിക്കും നമ്മള് ചിലപ്പോള്‍ കഴിക്കുന്നതെന്നത് മറ്റൊരു സത്യം.

മധുരമുള്ള പാനീയങ്ങള്‍
മധുരമുള്ള പാനീയങ്ങള്‍ നിരവധി ഉണ്ട്. ഇതില്‍ തന്നെ എനര്‍ജി ഡ്രിങ്ക്സും സോഫ്റ്റ്ഡ്രിങ്ക്സും തുടങ്ങി നിരവധി വ്യത്യസ്തതകളും. എന്നാല്‍ പലപ്പോഴും ഇവയില്‍ ചേര്‍ക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ ആരോഗ്യത്തിലേക്കല്ല അനാരോഗ്യത്തിലേക്കാണ് നമ്മളെ കൊണ്ടു ചെന്നെത്തിക്കുക എന്നതാണ് സത്യം.



Click it and Unblock the Notifications
