Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ജനിച്ച മാസം പറയൂ, രോഗസാധ്യത പറയാം!!
ജനിച്ച മാസം നോക്കി രാശിയും ജാതകവും സ്വാഭാവവുമെല്ലാം വിശദീകരിയ്ക്കാറുണ്ട്. എന്നാല്‍ ജനിച്ച മാസപ്രകാരം വരാന്‍ സാധ്യതയുള്ള രോഗങ്ങളെപ്പറ്റിയും അറിയാം.
വെറുതെ പറയുന്നതില്ല, കൊളംബിയ യൂണിവേഴ്സിറ്റിയിലെ സയന്റിസ്റ്റായ ടാറ്റാനെറ്റി 14 വര്‍ഷം നടത്തിയ റിസര്‍ച്ചിനൊടുവിലാണ് ഇത് കണ്ടെത്തിയത്. രോഗികളുടെ ഡാറ്റബേസ് പരിശോധിച്ചാണ് അദ്ദേഹം ഈ കണ്ടുപിടിത്തം നടത്തിയത്.
ജനിച്ച മാസപ്രകാരം നിങ്ങള്‍ക്കു വരാന്‍ സാധ്യതയുള്ള രോഗങ്ങളെക്കുറിച്ചറിയൂ,

ജനുവരി
ജനുവരിയില്‍ ജനിച്ചവര്‍ക്ക് ഹൈപ്പര്‍ടെന്‍ഷനും ഇതുവഴി ഹൃദയരോഗങ്ങള്‍ക്കും സാധ്യയുണ്ട്.

ഫെബ്രുവരി
ഫെബ്രുവരിയെങ്കില് ആര്‍ട്ടിഫിഷ്യല്‍ ഫൈബ്രിലേഷന് എന്നൊരു അവസ്ഥയുണ്ടാകും. ഇത് ഹൃദയപ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കും.

മാര്‍ച്ച്
മാര്ച്ചിലെങ്കില് രക്തധമനികളില്‍ കൊഴുപ്പടിഞ്ഞു കൂടുന്ന ആര്‍ട്ടീരിയോക്ലീറോസിസ് എന്ന അവസ്ഥയ്ക്കു സാധ്യതയേറെ. ഇതും ഹൃദയത്തിനാണ് ദോഷം ചെയ്യുന്നത്.

ഏപ്രില്‍
ഏപ്രിലില്‍ ജനിച്ചവര്‍ക്ക് ആന്‍ജിന അഥവാ നെഞ്ചുവേദനയ്ക്കു സാധ്യത. ഇതും ഹൃദയവുമായി ബന്ധപ്പെട്ടതു തന്നെ.

മെയ്, ജൂണ്‍, ജൂലായ്, ആഗസ്ത്
മെയ്, ജൂണ്‍, ജൂലായ്, ആഗസ്ത് മാസങ്ങളില്‍ ജനിച്ചവര്‍ക്ക് പ്രത്യേക അസുഖങ്ങള്‍ക്കു സാധ്യതയില്ല. സാധാരണ വരുന്ന അസുഖങ്ങള്‍ തന്നെ.

സെപ്റ്റംബര്‍
സെപ്റ്റംബറില്‍ ജനിച്ചവര്‍ക്ക് ആസ്തമയ്ക്കും സാധ്യതയേറെയാണ്.

ഒക്ടോബര്‍
ഒക്ടോബറിലാണ് ജനനമെങ്കില്‍ മാനസികപ്രശ്നങ്ങള്‍ക്ക് സാധ്യത കൂടുതലാണ്.

നവംബര്‍
നവംബറില്‍ ജനിച്ചവര്‍ക്ക് വൈറല്‍ അണുബാധയ്ക്കു സാധ്യതയേറെ.

ഡിസംബര്‍
ഡിസംബറിലാണ് ജനിച്ചതെങ്കില്‍ അക്യൂട്ട് ബ്രോങ്കൈറ്റിസ് സാധ്യതയേറെയാണ്.



Click it and Unblock the Notifications
