For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മരണം ഒരു വിളിപ്പാടകലെ!!!

|

ഓരോ ദിവസം കഴിയുമ്പോഴും നമ്മള്‍ മരണത്തോടടുത്തു കൊണ്ടിരിക്കുകയാണ് എന്നതാണ് സത്യം. എന്നാല്‍ അതിന്റെ വേഗത കൂട്ടാന്‍ നമ്മളും ശ്രമിച്ചു കൊണ്ടിരിക്കുന്നു. അറിഞ്ഞോ അറിയാതെയോ മരണം നമ്മുടെ ഒരു വിളിപ്പാടകലെയാണ് എന്നുള്ളതാണ്. ഡയറ്റ് തകര്‍ക്കും ധാരണകള്‍

നമ്മള്‍ ചെയ്യുന്ന ദൈന്യം ദിന കാര്യങ്ങളില്‍ നിന്നു തന്നെ ആരോഗ്യത്തേയും നമ്മുടെ മാനസിക നിലയേയും തകര്‍ക്കാന്‍ കഴിയും എന്നതാണ് സത്യം. നമ്മുടെ ശരീരത്തില്‍ അലങ്കാരമായി കൊണ്ടു നടക്കുന്ന പല കാര്യങ്ങളും നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായാണ് ബാധിക്കുക. 'ഈ നാക്കിന്റെ ഒരു കാര്യം'

ജീവജാലങ്ങളുടെ നിലനില്‍പ്പിന് ബാക്ടീരിയകളും വേണം എന്നത് സത്യമാണ്. എന്നാല്‍ പലപ്പോഴും അപകടകാരികളായ ബാക്ടീരിയകളാണ് നമ്മുടെ ജീവിതത്തിന്റെ മുക്കാല്‍ ഭാഗവും കയ്യേറിയിരിക്കുന്നത് എന്നതാണ് സത്യം. ഏതൊക്കെ സാഹചര്യങ്ങളിലാണ് നാം ഇത്തരത്തില്‍ ആയുര്‍ദൈര്‍ഘ്യത്തിന് തടസ്സം സൃഷ്ടിക്കുന്നതെന്ന് നോക്കാം.

മോതിരത്തേയും ഭയക്കണം

മോതിരത്തേയും ഭയക്കണം

കാലങ്ങളായി ഒരേ വിരലില്‍ തന്നെയായിരിക്കും മോതിരത്തിന്റെ സ്ഥാനം. വസ്ത്രമലക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും ക്ലീന്‍ ചെയ്യുമ്പോഴും എന്താണെങ്കിലും മോതിരം നമ്മള്‍ ഊരി മാറ്റാറില്ല. ഇത്തരത്തില്‍ ഒരേ വിരലില്‍ തന്നെ മോതിരം ഇടുന്നതും അത് ക്ലീന്‍ ചെയ്യാത്തതും ബാക്ടീരിയയുടെ സംഗമസ്ഥാനമാകാന്‍ കാരണമാകും.

വസ്ത്രമലക്കുന്നതിലും ശ്രദ്ധ

വസ്ത്രമലക്കുന്നതിലും ശ്രദ്ധ

ഇപ്പോള്‍ പലരും വാഷിംഗ് മെഷീനില്‍ ആണ് തുണിയലക്കുന്നത്. എന്നാല്‍ പലപ്പോഴും ഇവിടേയും ഇകോളി ബാക്ടീരിയകള്‍ വരെ വളര്‍ന്നു വരുന്നുണ്ടെന്നാണ് കണ്ടെത്തല്‍.

 പണം

പണം

പണം കൈകാര്യം ചെയ്യുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ പലപ്പോഴും പലരുടേയും കൈമറിഞ്ഞായിരിക്കും ഇത്തരത്തില്‍ പണം നമ്മുടെ കൈകളിലെത്തുന്നത്. നമ്മുടെ ആരോഗ്യത്തെ തകര്‍ക്കാനും ഇത്രയും മതി.

 കീബോര്‍ഡ്

കീബോര്‍ഡ്

ഏറ്റവും അധികം ബാക്ടീരിയകള്‍ ഒളിഞ്ഞിരിക്കുന്ന സ്ഥലമാണ് കീബോര്‍ഡ്. ടോയ്‌ലറ്റ് സീറ്റില്‍ ഉള്ളതിനേക്കാള്‍ ബാക്ടീരിയകളാണ് നമ്മള്‍ സ്ഥിരം ഉപയോഗിക്കുന്ന കീബോര്‍ഡില്‍ ഉള്ളത്.

ഷോപ്പിംഗ് ട്രോളി

ഷോപ്പിംഗ് ട്രോളി

ഷോപ്പിംഗ് ട്രോളിയാണ് ഇത്തരത്തില്‍ ബാക്ടീരിയകളുടെ സംഗമകേന്ദ്രമായ മറ്റൊരു സ്ഥാനം. ഷോപ്പിംഗ് മാളുകളിലും മറ്റും പലരും ഉപയോഗിച്ച് പല കൈമറിഞ്ഞ ട്രോളികളായിരിക്കും ഉണ്ടാവുക. എന്നാല്‍ പലപ്പോഴും വേറെ വഴിയില്ലെന്നതാണ് സത്യം.

മൊബൈല്‍ഫോണ്‍

മൊബൈല്‍ഫോണ്‍

മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ പലപ്പോഴും നമ്മുടെ ഘാതകരായി മാറാറുണ്ട് മൊബൈല്‍ ഫോണുകള്‍. റേഡിയേഷനും അമിത ഫോണ്‍ ഉപയോഗവും എല്ലാത്തിനുമുപരി ഇ-കോളി ബാക്ടീരിയകളും.

 കട്ടിംഗ് ബോര്‍ഡ്

കട്ടിംഗ് ബോര്‍ഡ്

പച്ചക്കറി അരിഞ്ഞിട്ടും അരിയുന്നതിനു മുന്‍പും ഒക്കെ നമ്മള്‍ കഴുകാറുണ്ട്. എന്നാല്‍ പലപ്പോഴും ഇത്തരത്തില്‍ പച്ചക്കറി മുറിക്കുന്ന കട്ടിംഗ് ബോര്‍ഡുകള്‍ എത്ര ബാക്ടീരിയകളെ ഉള്‍ക്കൊള്ളുന്നുണ്ടെന്ന കാര്യം പലര്‍ക്കും അറിയില്ല.

English summary

Dirtiest Daily Objects That Have Dangerous Bacteria

Bacteria are part of living organism that exists. There are good bacteria and dangerous bacteria that cause illness.
Story first published: Friday, October 16, 2015, 11:23 [IST]
X
Desktop Bottom Promotion