Latest Updates
-
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഒക്ടോബർ 17 രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ഇന്ന് ശുഭസമയം, നഗരങ്ങളിലെ കൃത്യമായ സമയം അറിയാം -
ദുർഗ്ഗാപൂജ ഡേറ്റ് നൈറ്റ്: മെട്രോ സമയം മുതൽ സുരക്ഷ വരെ; ദമ്പതികൾ അറിയേണ്ട പ്രധാന കാര്യങ്ങൾ -
വിജയദശമി 2026: സ്വർണം വാങ്ങാനും വിദ്യാരംഭത്തിനും ഏറ്റവും ഭാഗ്യമുള്ള രാശികൾ ഇവയാണ്, അറിയാം ശുഭമുഹൂർത്തങ്ങൾ -
ഒക്ടോബർ 17 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം നിങ്ങളുടെ രാശിഫലം -
ഇന്നത്തെ രാശിഫലം (ഒക്ടോബർ 17): ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ! -
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക
കുട്ടികളെ ബാധിയ്ക്കുന്ന ചില ക്യാന്സറുകള്
ക്യാന്സര് ഒരു മാരകരോഗം തന്നെയാണ്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില് വരാവുന്ന ഒന്ന്.
ക്യാന്സര് ബാധിയ്ക്കാന് ഇന്ന പ്രായമെന്നില്ല. കുട്ടികളില് പോലും ക്യാന്സര് സാധ്യതകള് ഏറെയാണ്.
കുട്ടികളില് സാധാരണ കണ്ടുവരാറുള്ള ചില ക്യാന്സറുകള് താഴെപ്പറയുന്നവയാണ്.

ലൂക്കീമിയ
ലൂക്കീമിയ അഥവാ രക്താര്ബുദം കുട്ടികളില് സാധാരണ കണ്ടു വരുന്ന ഒരു ക്യാന്സറാണ്. എല്ലുകളിലും സന്ധികളിലും വേദനയാണ് ഇതിന്റെ പ്രധാന ലക്ഷണം.

ബ്രെയിന് ക്യാന്സര്
ബ്രെയിന് ക്യാന്സര് കുട്ടികളെ ബാധിയ്ക്കുന്ന മറ്റൊരു ക്യാന്സറാണ്. തലയില് വളരുന്ന, പ്രത്യേകിച്ച് തലയോടിന്റെ താഴെയുള്ള ഭാഗത്തു വളരുന്ന ട്യൂമറുകളാണ് ക്യാന്സര് കാരണമാകാറ്. ഛര്ദി, മനംപിരട്ടല്, കണ്ണിന്റെ കാഴ്ച മങ്ങുക എന്നിവയാണ് ലക്ഷണങ്ങള്.

നെഫ്രോബ്ലാസ്റ്റോമ
കുട്ടികളുടെ കിഡ്നിയെ ബാധിയ്ക്കുന്ന ഒന്നാണ് നെഫ്രോബ്ലാസ്റ്റോമ. 3-4 വയസുള്ള കുട്ടികളിലാണ് ഇതു കണ്ടുവരാറ്. പനി, വേദന, മനംപിരട്ടല്, വിശപ്പു കുറവ് എന്നിവയാണ് സാധാരണ ലക്ഷണങ്ങള്.

ബോണ് ക്യാന്സര്
ബോണ് ക്യാന്സര് അഥവാ എല്ലുകളെ ബാധിയ്ക്കുന്ന ക്യാന്സര് കുട്ടികളെ ബാധിയ്ക്കുന്ന മറ്റൊന്നാണ്. ഇതില് തന്നെ മെറ്റാസ്റ്റാറ്റിക് ബോണ് ക്യാന്സര് എന്ന ഒന്നുണ്ട്. ഇത് ശരീരത്തിന്റെ മറ്റു ഭാഗങ്ങളില് നിന്നും തുടങ്ങി എ്ല്ലുകളിലേയ്ക്കു പടരുന്നു.

ന്യൂറോബ്ലാസ്റ്റോമ.
ഗര്ഭപാത്രത്തില് വച്ചു കുഞ്ഞിനെ ബാധിയ്ക്കുന്ന ഒന്നാണ് ന്യൂറോബ്ലാസ്റ്റോമ. ഇത് 10 വയസിനു മുകളിലുള്ള കുട്ടികളെ അപൂര്വമായാണ് ബാധിയ്ക്കുക.

ലിംഫോമ
കുട്ടികളുടെ ലിംഫോയ്ഡ് ടിഷ്യൂവിനെയും പ്രതിരോധവ്യവസ്ഥയേയും ബാധിയ്ക്കുന്ന ഒന്നാണ് ലിംഫോമ. ഈ ക്യാന്സര് ബാധിച്ചാല് കുഞ്ഞിന്റെ പ്രതിരോധശേഷി വേ്ണ്ട വിധത്തില് പ്രവര്ത്തിക്കില്ല.

സോളിഡ് ട്യൂമര്
സോളിഡ് ട്യൂമര് എന്ന ഒന്നുണ്ട്. ഇത് കേടായ കോശങ്ങള് ഒരു ട്യൂമറായി ഒരുമിച്ചു രൂപപ്പെടുന്നതാണ്. കിഡ്നി, ബ്രെയിന്, എല്ല്, ലിവര് എന്നീ ഭാഗങ്ങളെ ഇതു ബാധിയ്ക്കും.

ആരോഗ്യകരമായ ഭക്ഷണം
കുട്ടികള്ക്ക് ആരോഗ്യകരമായ ഭക്ഷണം നല്കുകയെന്നതാണ് ഇതില് നിന്നും കുട്ടികളെ കാത്തു രക്ഷിയ്ക്കാനുള്ള വഴി.

ബ്രൊക്കോളി, മഷ്റൂം, വെളുത്തുള്ളി, ക്യാരറ്റ്
ബ്രൊക്കോളി, മഷ്റൂം, വെളുത്തുള്ളി, ക്യാരറ്റ് തുടങ്ങിയ ഭക്ഷണങ്ങള് ക്യാന്സര് തടയാന് നല്ലതാണ്.



Click it and Unblock the Notifications
