Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
പ്രമേഹം വരുത്തും രോഗങ്ങള്‍!!
പലരും കരുതും, മധുരം കഴിയ്ക്കാന്‍ പാടില്ലെന്നതു മാത്രമാണ് പ്രമേഹം കൊണ്ടുള്ള പ്രശ്നമെന്ന്. എന്നാല്‍ പല ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേയ്ക്കും വഴി വയ്ക്കുന്ന ഒന്നാണിത്. ഇതുകൊണ്ടാണ് സൈലന്റ് കില്ലര്‍ എന്ന പേരില്‍ പ്രമേഹം അറിയപ്പെടുന്നതും.
പ്രമേഹം വരുത്തി വയ്ക്കുന്ന പല ഗുരുരതമായ അസുഖങ്ങളുമുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ,

ഹൃദയാഘാതത്തിനും സ്ട്രോക്കിനും
പ്രമേഹം പലപ്പോഴും ഹൃദയാഘാതത്തിനും സ്ട്രോക്കിനും കാരണമാകും. രക്തത്തിലെ ഗ്ലൂക്കോസ് കൂടുതന്നത് രക്തക്കുഴലുകളില്‍ കൊഴുപ്പടിഞ്ഞു കൂടാന്‍ ഇട വരുത്തും. ഹൃദയത്തിന് ആവശ്യമായ രക്തം ലഭിയ്ക്കാതെ വരും. സൈലന്റ് ഹാര്‍ട്ട് അറ്റാക്കാണ് പലപ്പോഴും പ്രമേഹരോഗികള്ക്കുണ്ടാവുകയെന്നതാണ് കൂടുതല്‍ അപകടം.

നാഡികള്‍ക്ക് ദോഷം
നാഡീവ്യൂഹങ്ങള്‍ക്കുണ്ടാകുന്ന പ്രശ്നമാണ് മറ്റൊരു അപകരം. രക്തപ്രവാഹം കുറയുന്നത് നാഡികള്‍ക്ക് ദോഷം വരുത്തും. ഇത് വേദനയും മരവിപ്പുമെല്ലാം ഉണ്ടാക്കും.

കിഡ്നി
കിഡ്നി പ്രശ്നങ്ങള്‍ക്കും പ്രമേഹം വഴിയൊരുക്കാറുണ്ട്. കിഡ്നിയാണ് ശരീരത്തിലെ ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിയ്ക്കുന്നത്. പ്രമേഹം ഈ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്നു.

മുറിവുകളുണങ്ങാന്‍ കൂടുതല്‍ സമയം
മുറിവുകളുണങ്ങാന്‍ കൂടുതല്‍ സമയം വേണ്ടി വരുന്നതാണ് മറ്റൊരു ദോഷം. ഇത് അണുബാധ പോലുളള പ്രശ്നങ്ങള്‍ക്ക് ഇട വരുത്തുന്നു.

അന്ധത
പ്രമേഹം കണ്ണിലെ റെറ്റിനയിലെ രക്തക്കുഴലുകളുടെ വലിപ്പം വര്‍ദ്ധിയ്ക്കാന്‍ ഇട വരുത്തും. ഇത് കാഴ്ചയശക്തിയ്ക്കു പ്രശ്നങ്ങളുണ്ടാക്കാം. അന്ധത, ഗ്ലൂക്കോമ, തിമിരം എന്നിവ പ്രധാന പ്രശ്നങ്ങളാണ്.

ചര്‍മത്തില്‍
ഡയബെറ്റിസ് ചര്‍മത്തില്‍ ബാക്ടീരിയല്‍, ഫംഗല്‍ ഇന്‍ഫെക്ഷനുകള്‍ക്കും കാരണമാകും.

അല്‍ഷീമേഴ്സ് സാധ്യത
ടൈപ്പ് 2 ഡയബെറ്റിസ് ഉള്ളവര്‍ക്ക് അല്‍ഷീമേഴ്സ് സാധ്യത കൂടുതലാണെന്നും പറയപ്പെടുന്നു.



Click it and Unblock the Notifications
