Latest Updates
-
9 കിലോ കുറച്ച് കുനാൽ കെമ്മു; വാട്ടർ ഫാസ്റ്റിംഗ് ശരിക്കും സുരക്ഷിതമാണോ? അറിയേണ്ടതെല്ലാം -
സലൂണിൽ പോകുമ്പോൾ ഈ അശ്രദ്ധ വേണ്ട, ഹെപ്പറ്റൈറ്റിസ് വരാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഗോവയിലെ മഴക്കാല യാത്ര: ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഗുരു ആദിത്യ യോഗം: ഈ ബുധനാഴ്ച ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സമയം എങ്ങനെ പ്രയോജനപ്പെടുത്താം? -
ജൂലൈ 26: ഇന്ദ്രയോഗവും സർവാർത്ഥ സിദ്ധി യോഗവും; ഈ ശുഭമുഹൂർത്തത്തിൽ പുതിയ കാര്യങ്ങൾ തുടങ്ങാം! -
2026 ജൂലൈ 26: കരിയറിലും സാമ്പത്തിക നേട്ടത്തിലും തിളങ്ങാൻ ഈ 5 രാശിക്കാർക്ക് ഭാഗ്യം! -
ജൂലൈ 26 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനിറങ്ങളും അറിയാം -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഭാഗ്യദിനം, ഗ്രഹനിലയും മുഹൂർത്തവും അറിയാം -
ഡെങ്കിപ്പനി ഭീഷണി: കൊതുക് നശീകരണ ക്രീമുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
മഴക്കാല യാത്രകളിൽ ചർമ്മം നശിക്കുമോ? 600 രൂപയിൽ താഴെ ഈ കിറ്റ് കരുതിയാൽ രക്ഷപ്പെടാം!
മസ്തിഷ്കാഘാത ലക്ഷണങ്ങള്‍ തിരിച്ചറിയാം !
യുഎസിലെ നാല് പ്രധാന മരണ കാരണങ്ങളില്‍ നാലാമത്തേതാണ് മസ്തിഷ്കാഘാതം. ഓരോ നാല് മിനുട്ടിലും ഒരാള്‍ മസ്തിഷ്കാഘാതം മൂലം മരിക്കുന്നുണ്ട്. തലച്ചോറിലെ ഒരു ഭാഗത്തേക്കുള്ള രക്തപ്രവാഹം നിലച്ച് ജീവന് ഭീഷണിയാകുന്ന അവസ്ഥയാണിത്.
രക്തസ്രാവം അല്ലെങ്കില്‍ കട്ടപിടിക്കല്‍ വഴി രക്തപ്രവാഹം കുറയുന്ന അവസ്ഥയുണ്ടാകാം. തലച്ചോറിലെ കോശങ്ങള്‍ക്ക് സ്ഥിരമായ നാശമുണ്ടാകാതിരിക്കാന്‍ സമയത്തിന് തന്നെ ചികിത്സ ലഭിക്കേണ്ടത് ആവശ്യമാണ്. ആശുപത്രിയില്‍ പോകണമോ വേണ്ടയോ എന്നാലോചിച്ച് ഇത്തരം സാഹചര്യത്തില്‍ നേരം കളയരുത്. മസ്തിഷ്കാഘാതത്തിന്റെ ലക്ഷണങ്ങള്‍ മുന്‍ കൂട്ടിയറിഞ്ഞ് സമയത്ത് തന്നെ ആവശ്യമായ നടപടിയെടുക്കാന്‍ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ആഘാതമുണ്ടായി ആദ്യ മൂന്ന് നാല് മണിക്കൂറുകള്‍ക്കുള്ളില്‍ ചെയ്യാവുന്ന ചികിത്സകളുണ്ട്. രക്തം കട്ടപിടിച്ചത് ഒഴിവാക്കാനുള്ള മരുന്നും ഇതില്‍ പെടുന്നു. ഇക്കാരണത്താലാണ് വേഗത്തിലുള്ള ചികിത്സ പ്രധാനപ്പെട്ടതാകുന്നത്.
മസ്തിഷ്കാഘാതം : വസ്തുതകള്‍ - മസ്തിഷ്കാഘാതത്തെ 'സെറിബ്രോവാസ്കുലാര്‍ ആക്സിഡന്റ്' എന്ന് വിളിക്കുന്നു. ഇത് ഞരമ്പ് സംബന്ധമായ ഗുരുതരമായ തകരാറാണ്. ഇത് രക്തം കട്ടപിടിക്കുന്നത്(ഐസ്കെമിക്) അല്ലെങ്കില്‍ രക്തസ്രാവം(ഹെമോറാജിക്) മൂലമാവാം. തലച്ചോറിന്റെ ഒരു ഭാഗത്തേക്കുള്ള രക്ത പ്രവാഹം തടസ്സപ്പെടുകയും ഓക്സിജന്‍ ലഭ്യമാകുന്നത് കുറയുകയും ചെയ്യും. ഇത് തലച്ചോറിലെ കോശങ്ങളുടെ അന്ത്യം/തകരാറിന് കാരണമാകുന്ന ഐസ്കെമിക് കാസ്കേഡിന് കാരണമാകും. ഇത് സെറിബ്രല്‍ സ്ട്രോക്ക് ഉണ്ടാക്കും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, പുകവലി, ഹൃദയസംബന്ധമായ രോഗങ്ങള്‍ എന്നിവ ഇതിന് കാരണമാകുന്നവയാണ്.

കാഴ്ച സംബന്ധമായ പ്രശ്നങ്ങള്‍
മസ്തിഷ്കാഘാതം ഇരട്ട കാഴ്ച, മങ്ങല്‍ അല്ലെങ്കില്‍ ഒരു കണ്ണിന്റെ പൂര്‍ണ്ണമായ കാഴ്ച ശക്തി നഷ്ടപ്പെടല്‍ എന്നിവയുണ്ടാക്കാം. മസ്തിഷ്കാഘാതം കാഴ്ച സംബന്ധമായ പ്രശ്നങ്ങള്ക്കിടയാക്കുമെന്നത് പകുതിയിലേറെ ആളുകള്‍ക്കും അറിവില്ലാത്തതാണ്.

സംസാരിക്കാനുള്ള ബുദ്ധിമുട്ട്
ചെറിയ മസ്തിഷ്കാഘാതമായാലും ആശയവിനിമയത്തില്‍ പ്രയാസങ്ങള്‍ ഉണ്ടാക്കിയേക്കാം. ആശയം പ്രകടിപ്പിക്കാനും സംസാരം മനസിലാക്കാനും പ്രയാസം തോന്നാം. ഒരു വാചകം സാധാരണ പോലെ ഉച്ചരിക്കാന്‍ സാധിക്കാതെ വരികയും, വാക്കുകള്‍ ഇടകലരുകയും ചെയ്യുന്നുവെങ്കില്‍ മസ്തിഷ്കാഘാതം സംഭവിച്ചിരിക്കാനുള്ള സാധ്യത 72 ശതമാനത്തോളമാണ്.

കൈകാലുകള്‍ക്ക് ബലക്ഷയം
മസ്തിഷ്കാഘാതത്തിന് ശേഷം കൈകാലുകളുടെ താഴ്ഭാഗത്തിന് ബലക്ഷയമോ, നിയന്ത്രിക്കാനുള്ള പ്രയാസമോ അല്ലെങ്കില്‍ പൂര്‍ണ്ണമായും ബലഹീനതയോ സംഭവിക്കാം. പരുക്കേറ്റ തലച്ചോറിന്റെ എതിര് വശത്തുള്ള കൈക്കോ, കാലിനോ ആകും ബലഹീനത അനുഭവപ്പെടുക. രണ്ട് കൈകളും നിവര്‍ത്തി കൈപ്പത്തി മുകളിലേക്ക് വരുന്ന വിധത്തില്‍ പത്ത് സെക്കന്‍ഡ് പിടിക്കുക. ഒരു കൈ നിയന്ത്രിക്കാനാവാതെ വീണ് പോകുന്നുവെങ്കില്‍ പേശികളുടെ ബലക്ഷയമാണ് കാണിക്കുന്നത്. അത് മസ്തിഷ്കാഘാതം സംഭവിച്ചതിന്റെ ലക്ഷണമാണ്.

തലകറക്കം/ബാലന്‍സ് നഷ്ടമാകല്‍
തലകറക്കം, മനംപിരട്ടല്‍ എന്നിവ അനുഭവപ്പെടുകയും ശരിയായി ചലിക്കാന്‍ സാധിക്കാതെ വരുകയും ചെയ്താല്‍ നിങ്ങള്‍ക്ക് മസ്തിഷ്കാഘാതം സംഭവിച്ചിരിക്കാം. രോഗികള്‍ പലപ്പോഴും ലക്ഷണങ്ങളെ മറ്റ് രോഗങ്ങളുടേതായി തെറ്റിദ്ധരിക്കും. തലകറക്കം ചിലപ്പോളൊക്കെ വൈറസ് ബാധയുടേതായി കണക്കാക്കാറുണ്ട്. എന്നാലിതിന് തികച്ചും വ്യത്യസ്ഥമായ ലക്ഷണമായിരിക്കും.

ശക്തമായ തലവേദന
പെട്ടന്നുണ്ടാകുന്ന ശക്തമായ തലവേദന മസ്തിഷ്കാഘാതത്തിന്റെ ഒരു സാധാരണമായ ലക്ഷണമാണ്. മുമ്പ് മൈഗ്രെയിന് ഉണ്ടായിരുന്ന സ്ത്രീകള്‍ക്കും ചെറുപ്പക്കാര്‍ക്കും തലവേദനയും മസ്തിഷ്കാഘാതവും ഒരുമിച്ച് സംഭവിക്കുന്നത് സാധാരണമാണ്.

മുഖം വിരൂപമാകല്
മുഖത്തിന്റെ ഒരു ഭാഗത്ത് പെട്ടന്നുണ്ടാകുന്ന പേശികളുടെ ബലക്ഷയം മസ്തിഷ്കാഘാതത്തിന്റെ ലക്ഷണമാണ്. ചിരിക്കാന്‍ ശ്രമിക്കുകയോ പല്ല് പുറത്ത് കാണിക്കാന്‍ ശ്രമിക്കുകയോ ചെയ്യുക. മുഖത്തിന്റെ ഒരു വശത്തെ പേശികളെ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ മസ്തിഷ്കാഘാതമുണ്ടായതായി നിശ്ചയിക്കാം.

ശ്വസന വൈഷമ്യവും കൂടിയ നെഞ്ചിടിപ്പും
ശരിയായി ശ്വസിക്കാന്‍ സാധിക്കാതെ വരികയും, നെഞ്ചിടിപ്പ് ദ്രുത ഗതിയിലാവുകയും ചെയ്യുന്നുണ്ടോ? പുരുഷന്മാരിലേക്കാള് സ്ത്രീകളിലെ മസ്തിഷ്കാഘാതത്തിന്റെ ലക്ഷണമാണ് ഇവയെന്ന് പഠനങ്ങള്‍ കാണിക്കുന്നു.

അടിയന്തിര ചികിത്സ -
മസ്കിഷ്കാഘാതം സംഭവിച്ചതായി സംശയിക്കുന്നുവെങ്കില്‍ അടിയന്തിര വൈദ്യസഹായം തേടുക. രോഗിയെ ആശ്വസിപ്പിക്കുക. ചുമലുകളും, തലയും അല്പം ഉയര്‍ത്തി വെച്ച് രോഗിയെ താഴെ കിടത്തുക. രോഗി ശ്വസിക്കുന്നില്ലെങ്കില്‍ കൃത്രിമ ശ്വാസം നല്‍കുക. ശ്വസിക്കാനാവുന്നില്ലെങ്കില് ഇടത് വശം ചരിച്ച് കിടത്തുക. താടി അല്പം വിടര്‍ത്തി വെയ്ക്കുക.



Click it and Unblock the Notifications