Latest Updates
-
പ്രസവാനന്തര ഫിറ്റ്നസ്: കത്രീന കൈഫിനെപ്പോലെ ആരോഗ്യം വീണ്ടെടുക്കാം; അമ്മമാർ അറിയേണ്ട സുരക്ഷിതമായ വഴികൾ -
ശുക്ര വക്രഗതി: ഈ ആഴ്ച പണം ചെലവാക്കുമ്പോൾ ശ്രദ്ധിക്കണം, പ്രണയത്തിലും വേണം ജാഗ്രത! -
ശാരദീയ നവരാത്രി 2026: നാളെ മുതൽ തുടക്കം; ഘടസ്ഥാപനത്തിന് ഈ സമയം ഏറ്റവും ഉത്തമം, ശ്രദ്ധിക്കേണ്ടവ -
നവരാത്രി നാളിൽ ഭാഗ്യം തെളിയുമോ? നിങ്ങളുടെ ജാതകത്തിലെ 3 രാജയോഗങ്ങൾ ഇന്ന് രാത്രി പരിശോധിക്കാം -
ലോക മാനസികാരോഗ്യ ദിനം: പങ്കാളിയുടെ സമ്മർദ്ദം കുറയ്ക്കാൻ ഈ 9 സന്ദേശങ്ങൾ അയക്കൂ -
ഒക്ടോബർ 12-18: ഈ 4 രാശിക്കാർക്ക് ഭാഗ്യകാലം, പണവും കരിയറും തേടിയെത്തും! -
മഹാലയ അമാവാസി: 27 നാളുകാരുടെ ഇന്നത്തെ നക്ഷത്രഫലം, ഭാഗ്യനിറം, ശുഭസമയം അറിയാം! -
ഒക്ടോബർ 10-11 വാരാന്ത്യ രാശിഫലം: ഈ രാശിക്കാർക്ക് ഭാഗ്യവും നേട്ടങ്ങളും, അറിയാം നിങ്ങളുടെ രാശിഫലം -
2026 നവരാത്രി: ഓരോ ദിവസത്തെയും നിറങ്ങൾ ഇവയാണ്; സ്റ്റൈലിഷ് ലുക്കിൽ തിളങ്ങാൻ ഇതാ ചില ടിപ്സ്! -
ഡൽഹി മെട്രോയിൽ വൻ നിയന്ത്രണം: 57 സ്റ്റേഷനുകൾ അടച്ചിടും, യാത്രക്കാർ ഇന്ന് രാത്രി മുതൽ ശ്രദ്ധിക്കുക!
ഈ നടപ്പ് ശരിയല്ലേ?
ഏറ്റവും ലളിതമായ വ്യായാമത്തില്‍ പെട്ട ഒന്നാണ് നടക്കുകയെന്നത്. നടക്കുവാന്‍ പ്രത്യേകിച്ചു സമയവും സന്ദര്‍ഭവുമൊന്നും നോക്കേണ്ട കാര്യവുമില്ല.
എന്നാല്‍ നടത്തം നല്ല ആരോഗ്യം നല്കാന്, നല്ല വ്യായാമമാകാന് നടക്കുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിയ്ക്കേണ്ടതുണ്ട്. എങ്കിലേ ഇതിന്റെ പൂര്‍ണഗുണം ലഭിയ്ക്കൂ.
നടക്കുമ്പോള്‍ ശ്രദ്ധിയ്ക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചറിയൂ,

ഈ നടപ്പ് ശരിയല്ലേ?
നടപ്പ് വലിയൊരു വ്യായാമമല്ലെങ്കിലും നടക്കുന്നതിനു മുന്‍പേ ശരീരം സ്ട്രെച്ച് ചെയ്യുന്നത് നല്ലതായിരിയ്ക്കും. ഇതുപോലെ നടത്തം കഴിഞ്ഞ് ശരീരത്തിന് തണുക്കാന്‍ അല്പം സാവകാശം നല്‍കുകയും വേണം.

ഈ നടപ്പ് ശരിയല്ലേ?
തീരെ പതുക്കെ നടന്നതു കൊണ്ടു ഗുണമില്ല. കൂറേശെ വേഗം കൂട്ടിക്കൊണ്ടു വരണം. ശരീരത്തിന് ഒരു താളം ലഭിയ്ക്കുകയും വേണം.

ഈ നടപ്പ് ശരിയല്ലേ?
പാകത്തിനുള്ള ഷൂസിട്ടു വേണം നടക്കാന്‍. ചെരിപ്പും സ്ലിപ്പറും ഒഴിവാക്കുക. ഇത് ആരോഗ്യത്തിനു നല്ലതല്ല.

ഈ നടപ്പ് ശരിയല്ലേ?
നടക്കുമ്പോള്‍ ട്രാക് സ്യൂട്ടോ സ്പോട്സ് വെയറോ ധരിയ്ക്കുന്നതാണ് നല്ലത്.

ഈ നടപ്പ് ശരിയല്ലേ?
കാലുകള്‍ക്ക് കഴിയുന്നതിനേക്കാള്‍ വലിയ അടികളെടുത്തു നടക്കരുത്. ഇത് കാലുകള്‍ക്ക് മുറിവേല്ക്കാന് ഇടയാക്കും.

ഈ നടപ്പ് ശരിയല്ലേ?
കൈകള്‍ ആട്ടി വേണം നടക്കാന്‍. കൈകള്‍ ചലിപ്പിയ്ക്കാതെ നടക്കരുത്.

ഈ നടപ്പ് ശരിയല്ലേ?
നിങ്ങളുടെ ശരീരം അനുവദിയ്ക്കുന്നതുപോലെ മാത്രമുള്ള ആയാസമെടുത്തു നടക്കുക. നടക്കുമ്പോള്‍ ശരീരത്തിന് കൂടുതല്‍ സ്ട്രെസ് നല്‍കരുത്. ആദ്യദിവസം തന്നെ കുറേ നടക്കാന്‍ ശ്രമിയ്ക്കാതെ സാവധാനം നടക്കുന്ന ദൂരവും സമയവും വര്‍ദ്ധിപ്പിയ്ക്കുക.

ഈ നടപ്പ് ശരിയല്ലേ?
നടക്കുമ്പോള്‍ ശരീരത്തിന്റെ ബാലന്‍സില്‍ ശ്രദ്ധ വേണം. നിവര്‍ന്നു നടക്കുക.

ഈ നടപ്പ് ശരിയല്ലേ?
സംസാരിച്ചുകൊണ്ടു നടക്കുന്ന ശീലം നല്ലതല്ലെന്നു പറയാം. നടക്കുമ്പോള്‍ അതിലേയ്ക്കു ശ്രദ്ധ കേന്ദ്രീകരിച്ചു ചെയ്യുക.

ഈ നടപ്പ് ശരിയല്ലേ?
ട്രെഡ് മില്ലില്‍ നടക്കുന്നതിനേക്കാള്‍ ഗുണകരം മറ്റു രീതികളിലുള്ള നടത്തമാണെന്നു തെളിഞ്ഞിട്ടുണ്ട്. അവസരമുണ്ടെങ്കില്‍ ഈ രീതി പരീക്ഷിയ്ക്കാം.



Click it and Unblock the Notifications
