Latest Updates
-
പരിവർത്തിനി ഏകാദശി 2026: വ്രതമെടുക്കുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ, പാരണ സമയം ഇങ്ങനെ -
സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ -
2026 സെപ്റ്റംബർ 21: ഇന്ന് രവിയോഗം, ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2026: ഒക്ടോബർ 8 മുതൽ വമ്പൻ ഓഫറുകൾ; ബ്യൂട്ടി പ്രോഡക്ടുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ ഇതാ ചില ടിപ്സ്! -
ഗണേശ വിസർജനത്തിന് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
7,000 mAh ബാറ്ററിയുമായി വൺപ്ലസ് N6 ലൈറ്റ് നാളെ എത്തുന്നു; വിലയും പ്രത്യേകതകളും അറിയാം -
ഷവോമി 18 പ്രോ മാക്സ് വരുന്നു; റിയർ ഡിസ്പ്ലേയും വമ്പൻ ക്യാമറയും, ഇന്ത്യയിലെ വിലയും ഫീച്ചറുകളും ഞെട്ടിക്കും! -
ഹാരി പോട്ടർ മാജിക് ഇനി ഫോണിലും! റിയൽമി 16 പ്രോ സ്പെഷ്യൽ എഡിഷൻ ഇന്ന് ഇന്ത്യയിൽ; വിലയും ഓഫറുകളും അറിയാം -
ഡൽഹിയിലെ വായുമലിനീകരണം: ചർമ്മം കേടാകാതിരിക്കാൻ ഈ 3 കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
കേരളത്തിൽ മഴക്കെടുതി രൂക്ഷം: 6 മരണം, ഉരുൾപൊട്ടൽ ഭീഷണി; ജാഗ്രത പാലിക്കാൻ നിർദ്ദേശം
ചൂടുകാലം നമ്മളെ ശരിക്കും വെള്ളം കുടിപ്പിക്കും
തണുപ്പുകാലം അവസാനിക്കാറായി..ഇനി ഒന്നു പുറത്തിറങ്ങണമെങ്കില്‍ പ്രയാസമാണ്. ഒന്നു പുറത്തിറങ്ങുമ്പോഴേക്കും വെള്ളം കുടിച്ചുപോകും നമ്മള്. നിങ്ങളുടെ ശരീരം നിങ്ങളോട് പറയും വെള്ളം കുടി കൂട്ടണമെന്ന്. എന്നാല്‍ വെറുതെ പച്ചവെള്ളം കുടിക്കാന്‍ എല്ലാര്ക്കും മടിയാണ്. എങ്ങനെ ചൂടുകാലത്തെ നേരിടാം എന്നറിയണം. വിയര്‍പ്പായും മൂത്രമായും മറ്റും ശരീരത്തില്‍ ഏറ്റവുമധികം നിര്‍ജലീകരണം സംഭവിക്കുന്ന സമയമാണ് വേനല്‍ക്കാലം.
നിങ്ങളുടെ ആരോഗ്യത്തെ ഏറ്റവും കൂടുതല്‍ സംരക്ഷിക്കേണ്ട സമയമാണ് വരാന്‍ പോകുന്നത്. നിങ്ങളുടെ ശരീരത്തിനു മാത്രമല്ല ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും വെള്ളം വളരെ പ്രധാനമാണ്. അതുകൊണ്ടു നന്നായി വെള്ളം കുടിച്ചില്ലെങ്കില്‍ രോഗങ്ങള്‍ നമ്മളെ ശരിക്കും വെള്ളം കുടിപ്പിക്കും. ഏതൊക്കെ വഴികളാണ് നമ്മള് ഇതിനായി തിരഞ്ഞെടുക്കേണ്ടത്.

വെള്ളം
ഒരു വ്യക്തി ദിവസം നാലുലിറ്റര്‍ വെള്ളം കുടിക്കണമെന്നാണ് പറയുന്നത്. ചൂടുകാലം നിങ്ങളെ ശരിക്കും വെള്ളം കുടിപ്പിക്കും.

പാല്
പാല് ഇഷ്ടപ്പെടുന്നവര്‍ക്ക് വെള്ളത്തിനു പകരം പാല് കുടിക്കാം. നിങ്ങള്‍ക്ക് തണുപ്പേകാന്‍ പളുവിന് പാല് നല്ലതാണ്.

ചായയും കാപ്പിയും
ചായയും കാപ്പിയും നിത്യവും കുടിക്കുന്നതിലൂടെയും നിങ്ങളുടെ ശരീരത്തില്‍ ജലാംശം എത്തുന്നു.

സൂപ്പുകള്‍
സൂപ്പുകളോടാണ് യുവതലമുറയ്ക്ക് ഏറ്റവും പ്രിയം. വിവിധതരം സൂപ്പുകള്‍ കുടിക്കുന്നതിലൂടെ ജലം ശരീരത്തില്‍ എത്തും.

കഞ്ഞിവെള്ളം
ദിവസവും കഞ്ഞിവെള്ളം കുടിക്കുന്നതും വേനല്‍കാലത്ത് നിങ്ങളുടെ ശരീരത്തിന് നല്ലതാണ്. നിങ്ങളുടെ ദാഹം മാറ്റാന്‍ കഞ്ഞിവെള്ളം സഹായിക്കും.

മോര്
ചൂടിനെ തണുപ്പിക്കാന്‍ ഏറ്റവും മികച്ച പാനീയമാണ് മോര്. മോര് കുടിക്കുന്നതും നിങ്ങളുടെ ആരോഗ്യസംരക്ഷണത്തിന് നല്ലതാണ്.

കറിവേപ്പില വെള്ളം
വെള്ളത്തില്‍ കുറച്ച് കറിവേപ്പില ഇട്ട് തിളപ്പിച്ച് കുടിക്കുന്നതും നിങ്ങളുടെ ശരീരത്തിലെ ചൂടിനെ ശമിപ്പിക്കാന്‍ സഹായിക്കും.

തണ്ണിമത്തങ്ങ
95 ശതമാനം ജലാംശമുള്ള തണ്ണിമത്തങ്ങ ദാഹമകറ്റുന്നതില്‍ മറ്റു പഴങ്ങളെയെല്ലാം പിന്നിലാക്കും. നിങ്ങള്‍ക്ക് ഊര്‍ജവും നല്‍കും.

ഇളനീര്
ദാഹം ശമിപ്പിക്കുന്നതിനൊപ്പം ഔഷധഗുണങ്ങളുമുണ്ട് ഇളനീരില്‍. എളുപ്പത്തില്‍ ക്ഷീണം മാറ്റാന്‍ കഴിവുള്ളതാണ് ഇളനീര്. ശരീരം തണുപ്പിക്കുകയും ചെയ്യുന്നു.

വിവിധതരം ജ്യൂസുകള്‍
എല്ലാതരം പച്ചക്കറികളുടെയും പഴവര്‍ഗങ്ങളുടെയും ജ്യൂസുകള്‍ കഴിക്കാം. ദിവസവും നിങ്ങള്‍ക്ക് ഇഷ്ടമുള്ള ജ്യൂസ് കുടിക്കാം. ഇതും വേനല്‍ക്കാലത്ത് നിങ്ങളുടെ ആരോഗ്യത്തിന് നല്ലതാണ്.



Click it and Unblock the Notifications
