Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
വയര്‍ കുറയാന്‍ വഴികളേറെ
വയര്‍ ചാടുന്നതാണ് പലരുടേയും പ്രശ്നം. ശരീരത്തിന്റെ ഏതെല്ലാം ഭാഗങ്ങളില്‍ തടി കുറഞ്ഞാലും വയര്‍ കുറയാന്‍ എളുപ്പമല്ല.
എന്നാല്‍ വയര്‍ കുറയ്ക്കാനാവില്ലെന്നു പറയാനാവില്ല. ഇതിനായി ചില വഴികളുമുണ്ട്. ഇവയേതൊക്കെയെന്നു നോക്കൂ,

ചെറുനാരങ്ങ
രാവിലെ വെറുംവയറ്റില്‍ ചൂടുവെള്ളത്തില്‍ ചെറുനാരങ്ങ പിഴിഞ്ഞ് ഇതില്‍ തേന്‍ ചേര്‍ത്തു കഴിയ്ക്കുന്നത് അടിവയറ്റിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കും.

ഉപ്പും പഞ്ചസാരയും
ഉപ്പും പഞ്ചസാരയും കുറയ്ക്കുക. ഇവ രണ്ടും വയര്‍ ചാടാന്‍ ഇട വരുത്തും.

വൈറ്റ് കാര്‍ബോഹൈഡ്രേറ്റുകള്‍
വൈറ്റ് കാര്‍ബോഹൈഡ്രേറ്റുകള്‍ ഒഴിവാക്കുക. ഇത് വളരെ പ്രധാനം.

കൊഴുപ്പില്ലാത്ത പ്രോട്ടീനുകള്‍
കൊഴുപ്പില്ലാത്ത പ്രോട്ടീനുകള്‍ കഴിയ്ക്കാം. തൊലി കളഞ്ഞ ചിക്കന്‍ പോലുള്ളവ ഉദാഹരണം.

രാത്രി ഭക്ഷണം
രാത്രി ഭക്ഷണം എട്ടിനു മുന്‍പ്. നേരം വൈകി അത്താഴം കഴിയ്ക്കുന്നത് ദഹനം പതുക്കെയാക്കും. വയര്‍ ചാടാന്‍ ഇട വരുത്തും.

ധാന്യങ്ങള്‍
ധാന്യങ്ങള്‍ മുഴുവനായി ഉപയോഗിക്കുന്നതാണ് ആരോഗ്യകരം. പുഴുക്കലരി, ഗോതമ്പ്, ഓട്ട്സ് തുടങ്ങിയവ ഉപയോഗിക്കുന്നത് ശീലമാക്കുക.

കറുവാപ്പട്ട, തേന്‍ മിശ്രിതം
കറുവാപ്പട്ട, തേന്‍ മിശ്രിതം തടി കുറയ്ക്കുന്നതു പോലെ തന്നെ വയര്‍ കുറയ്ക്കാനും സഹാകയമാണ്. ഈ വഴി പരീക്ഷിയ്ക്കാം.

ദിവസവും വ്യായാമം
ദിവസവും വ്യായാമം ശീലമാക്കുക. ക്രഞ്ചസ് പോലുള്ളവ ചെയ്യാന്‍ ജിമ്മില്‍ പോകേണ്ട കാര്യമില്ല. ഇതും പുഷ് അപ് വ്യായാമവുമെല്ലാം വയര്‍ കുറയ്ക്കാന്‍ സഹായിക്കും.

ഗ്രീന്‍ ടീ
കാപ്പി, ചായക്കു പകരം ഗ്രീന്‍ ടീ പരീക്ഷിയ്ക്കുക.

വെള്ളം
ധാരാളം വെള്ളം കുടിയ്ക്കുക. വയറ്റിലെ കൊഴുപ്പു പുറന്തള്ളാന്‍ ഇത് സഹായിക്കും.

വെളുത്തുള്ളി
വെളുത്തുള്ളി കഴിക്കാം രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി എല്ലാദിവസവും രാവിലെ ചവച്ച് കഴിക്കുന്നത് ചാടിയവയറിനെതിരെ പ്രയോഗിക്കാവുന്ന ഒരു മാര്‍ഗ്ഗമാണ്.

നീന്തുന്നത്
നീന്തുന്നത് വയര്‍ കുറയാനുള്ള നല്ലൊരു വഴിയാണ്.

നിവര്‍ന്നിരിക്കുക
ശരീരത്തിന്റെ നില വളരെ പ്രധാനം. നിവര്‍ന്നിരിക്കുക, നടക്കുക. വയര്‍ കുറയും.

മദ്യം
മദ്യം, പ്രത്യേകിച്ചു ബിയര്‍ വയര്‍ ചാടിയ്ക്കും. ഇതു മനസില്‍ വയ്ക്കുക

സ്ട്രെസ്
സ്ട്രെസ് ഒഴിവാക്കുക. ഇത് ശരീരത്തിലെ ഹോര്‍മോണ്‍ തോത് തെറ്റിയ്ക്കും. വയറ്റില്‍ കൊഴുപ്പും തടിയുമെല്ലാം വരാന്‍ ഇട വരുത്തും.

സാലഡുകള്‍, പച്ചക്കറികള്‍
സാലഡുകള്‍, പച്ചക്കറികള്‍ എന്നിവ കഴിയ്ക്കാം. ദഹനപ്രക്രിയ നല്ല രീതിയില്‍ നടക്കാനും വയറ്റിലെ കൊഴുപ്പു കുറയ്ക്കാനും ഇത് സഹായിക്കും.

തൈര്
തൈര് ദിവസവും കഴിയ്ക്കുന്നത് വയര്‍ കുറയ്ക്കാന്‍ നല്ലതാണ്. ഇതില്‍ പ്രോബയോട്ടിക് ബാക്ടീരിയ അടങ്ങിയിട്ടുണ്ട്. ദഹനപ്രക്രിയ എളുപ്പത്തിലാക്കാനും അതുവഴി കൊഴുപ്പു കുറയ്ക്കാനും ഇത് സഹായിക്കും.

ഭക്ഷണം പതുക്കെ
ഭക്ഷണം പതുക്കെ കഴിയ്ക്കുന്നതും ഭക്ഷണം കഴിച്ച ശേഷം അല്പനേരം ഇരിയ്ക്കുന്നതും നല്ല്ത്.

പായ്ക്കറ്റ് ഭക്ഷണങ്ങളും പ്രോസസ്ഡ് ഭക്ഷണങ്ങളും
പായ്ക്കറ്റ് ഭക്ഷണങ്ങളും പ്രോസസ്ഡ് ഭക്ഷണങ്ങളും ഒഴിവാക്കുക. ഇത് വയര്‍ ചാടിയ്ക്കുന്ന ഒരു പ്രധാന വഴിയാണ്. കാരണം ഇവയില്‍ കൊഴുപ്പധികമായിരിയ്ക്കും.



Click it and Unblock the Notifications
