Latest Updates
-
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും! -
2026 ഓഗസ്റ്റ് 19: അപൂർവ്വ ഗജകേസരി യോഗം; സാമ്പത്തിക നേട്ടത്തിനും കരിയർ വിജയത്തിനും ഇന്ന് സുവർണ്ണാവസരം! -
ഓഗസ്റ്റ് 19: ഗ്രഹനിലയിൽ നിർണായക മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ജാഗ്രതയും നേട്ടവും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൊണ്ടുവരുമോ? -
ബുധൻ ചിങ്ങം രാശിയിലേക്ക്: സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം, ഈ തെറ്റുകൾ ഒഴിവാക്കാം -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: കരിയറിലും ബിസിനസ്സിലും വൻ നേട്ടം കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ 5 രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങി ഭാഗ്യം വരും
മലബന്ധത്തിന് ഇതും കാരണങ്ങള്‍!!
മലബന്ധം എന്നത് പലപ്പോഴും ഒരു തമാശയായി പ്രതിപാദിക്കാറുള്ള വിഷയമാണ് . എന്നാല്‍ യഥാര്‍ത്ഥത്തില്‍ വളരെ അസ്വസ്ഥകരവും ചിലപ്പോള്‍ വേദനാജനകവുമാകുന്നതാണ് ഈ അവസ്ഥ.
മലവിസര്‍ജ്ജനത്തിന് തടസ്സം നേരിടുക അല്ലെങ്കില്‍ മലവിസര്‍ജ്ജനത്തിന് താമസം നേരിടുക എന്നിവയെയാണ് വൈദ്യശാസ്ത്രത്തില്‍ മലബന്ധം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇത് ശരീരത്തിന് പല തരത്തില്‍ ദോഷകരമാകും.
ഇറച്ചി കഴിച്ചില്ലെങ്കിലും പ്രോട്ടീന്‍ നേടാം
മലബന്ധം പരിഹരിക്കുന്നതിന് വീട്ടില്‍ തന്നെ ചെയ്യാവുന്ന വിവിധ ചികിത്സകളുണ്ട്. മലബന്ധത്തിനുള്ള കാരണമെന്തെന്ന് അറിയുന്നത് അത് ഭേദപ്പെടുത്തുന്നതില്‍ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നതാണ്.
മലബന്ധത്തിന്റെ 10 സാധാരണമായ കാരണങ്ങള്‍

1. വെള്ളം കുടിക്കുന്നത് കുറയുക അല്ലെങ്കില്‍ നിര്‍ജ്ജലീകരണം
ആവശ്യമായതിലും കുറഞ്ഞ അളവിലാണ് ഒരാള്‍ വെള്ളം കുടിക്കുന്നതെങ്കില്‍ അത് വേഗത്തില്‍ ശരീരത്തിലേക്ക് ആഗിരണം ചെയ്യാനിടയാകും. തുടര്‍ന്ന് ജലത്തിന്റെ കുറവ് പരിഹരിക്കാനായി പല തരത്തില്‍ ശരീരം ജലാംശം ആഗിരണം ചെയ്യും. ഇത് ആദ്യം സംഭവിക്കുക ശരീരത്തിലെ മാലിന്യങ്ങളിലാണ്. തന്മൂലം മലം അല്ലെങ്കില്‍ മാലിന്യങ്ങള്‍ വരണ്ട് പോകുകയും പുറത്തേക്ക് പോകുന്നതിന് പ്രയാസം നേരിടുകയും ചെയ്യും. അതിനൊപ്പം നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം കുടലിലൂടെ സഞ്ചരിക്കുന്നത് സാവധാനമാവുകയും അതില്‍ നിന്ന് ജലാംശം വലിച്ചെടുക്കപ്പെടുകയും ചെയ്യുന്നതിനാല്‍ പ്രശ്നം കൂടുതല്‍ വഷളാകും.

2. അലസ ജീവിതം
ഇന്നത്തെക്കാലത്ത് കംപ്യൂട്ടറുപയോഗിച്ചാണ് ഒട്ടേറെ കാര്യങ്ങള്‍ ചെയ്യുന്നത്. അലസ ജീവിതം ഒരു ആദര്‍ശം പോലെയാണിന്ന്. ശരീരത്തില്‍ മ്യൂക്കസ്(ഗുദത്തില്‍ നനവ് ലഭിക്കുന്നതിനുള്ള സ്രവം) ഉത്പാദിപ്പിക്കപ്പെടുന്നത് പോലുള്ള കാര്യങ്ങള്‍ക്ക് വ്യായാമം പ്രധാനപ്പെട്ട ഘടകമാണ്. അലസരായിരിക്കുമ്പോള്‍ മെറ്റബോളിസം കുറയുകയും മലബന്ധം ഉണ്ടാവുകയും ചെയ്യും. ഒരുപാട് സമയം ഒരേ അവസ്ഥയില്‍ ഇരിക്കുന്നത് നിങ്ങള്‍ ചിന്തിക്കുന്നതിനേക്കാള്‍ ദോഷകരമാകുന്നതാണ്.

3. ചില മരുന്നുകള്‍
മാനസിക സമ്മര്‍ദ്ദത്തിനും, കാല്‍സ്യം ചാനല്‍ ബ്ലോക്ക് ചെയ്യുന്നതിനും, മൂത്രം വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള മരുന്നുകള്‍ മലബന്ധത്തിന് കാരണമാകുന്നവയാണ്.

4. ഗര്‍ഭം
ഗര്‍ഭകാലത്തുണ്ടാകുന്ന ഹോര്‍മോണ്‍ നിലയിലെ വ്യതിയാനങ്ങള്‍ മലബന്ധത്തിന് കാരണമാകുന്നവയാണ്. ഭ്രൂണത്തിന്റെ വളര്‍ച്ച ദഹനേന്ദ്രിയത്തില്‍ സമ്മര്‍ദ്ദമുണ്ടാക്കുകയും ഭക്ഷണത്തിന്റെ നീക്കം സാവധാനമാവുകയും ചെയ്യുന്നതും മറ്റൊരു കാരണമാണ്.

5. പ്രായം
പ്രായമാകുമ്പോള്‍ ശാരീരിക പ്രവര്‍ത്തനങ്ങളിലും മാറ്റം സംഭവിക്കും. പ്രായമായവരില്‍ മെറ്റബോളിസം, ദഹനം എന്നിവയിലുണ്ടാകുന്ന കുറവ് മലബന്ധത്തിന് കാരണമാകും.

6. വിരേചനൗഷധങ്ങളുടെ അമിതോപയോഗം
മലവിസര്‍ജ്ജനം സുഗമമാക്കാന്‍ അനേകമാളുകള്‍ വിരേചനൗഷധങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഇത് ഒരു ശീലമാവുകയും തുടര്‍ന്ന് കൂടിയ അളവില്‍ ഉപയോഗിക്കേണ്ടുന്നത് ആവശ്യമായി വരുകയും ചെയ്യും. നിങ്ങള്‍ ഇത്തരത്തില്‍ വിരേചനൗഷധങ്ങള്‍ ഉപയോഗിക്കുന്ന ആളാണെങ്കില്‍ അവയുടെ ഉപയോഗം കുറച്ച് കൊണ്ടുവരുകയാണ് ഉചിതം.

7. ക്യാന്‍സര്‍ അല്ലെങ്കില്‍ മറ്റ് രോഗങ്ങള്‍
കുടലിലെ ക്യാന്‍സര്‍, പ്രമേഹം, ഹൈപ്പോതൈറോയ്ഡിസം, പാര്‍ക്കിന്‍സണ്‍സ് രോഗം എന്നിവ മലബന്ധത്തിന് കാരണമാകുന്നതാണ്. അത്തരം സാഹചര്യത്തില്‍ ഡോക്ടറെ സന്ദര്‍ശിക്കുകയാണ് ആവശ്യം.

8. കുടലിലെ തടസം
ചിലപ്പോള്‍ കുടലിലെ തടസ്സത്തിന്റെ സൂചനയാവും മലബന്ധം. ഇത് വര്‍ദ്ധിക്കുമ്പോള്‍ ദിവസങ്ങളോളം മലവിസര്‍ജ്ജനം നടക്കാതെ വരും. ഇതിന് ഒബ്സ്റ്റിപ്പേഷന് എന്നാണ് പറയുന്നത്.

9. പാലും പാലുത്പന്നങ്ങളും
ലാക്ടോസ് ഇന്‍ടോളറന്‍സ് എന്നൊരു അവസ്ഥ ചിലര്‍ക്ക് ഉണ്ടാകാറുണ്ട്. പാലിനോടും പാലുത്പന്നങ്ങളോടും അലര്‍ജിയുള്ള അവസ്ഥയാണിത്. ഇത് അതിസാരം അല്ലെങ്കില്‍ മലബന്ധത്തിന് കാരണമാകും.

10. കക്കൂസ് ഉപയോഗിക്കാനുള്ള മടി
ചിലര്‍ക്ക് കക്കൂസ് ഉപയോഗിക്കുന്നതിന് മടിയുണ്ടാകും. പതിവായി ഇത്തരത്തില്‍ മുടക്കം വരുത്തുന്നത് മലബന്ധത്തിലേക്ക് നയിക്കും. മലം ഗുദത്തിലൂടെ പുറത്തേക്ക് പോകുന്നത് പിടിച്ച് നിര്‍ത്തുന്നത് അപൂര്‍ണ്ണമായ വിരേചനത്തിന് കാരണമാകും. അത് മലബന്ധത്തിനിടയാക്കുന്നതാണ്.



Click it and Unblock the Notifications