For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗോതമ്പ് ഗ്യാസുണ്ടാക്കുമോ?

By Super
|

പ്രായപൂര്‍ത്തിയായ ആരോഗ്യമുള്ളവരില്‍ ഗോതമ്പ് കഴിക്കുന്നത് സാധാരണ ഗതിയില്‍ ഗ്യാസോ, വയറുവേദനയോ ഉണ്ടാക്കില്ല. ഗോതമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ചതിന് ശേഷം ശക്തമായ ഗ്യാസോ, വയറുവേദനയോ ഉണ്ടാകുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഗോതമ്പ് അനുയോജ്യമല്ലാത്തതോ അലര്‍ജിയുണ്ടാക്കുന്നതോ ആയതിനാലാണ്.

ഈ പ്രശ്നമുണ്ടെങ്കില്‍ ഗ്ലൂട്ടന്‍ അടക്കമുള്ള ഗോതമ്പ് പ്രോട്ടീനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ അതിസാരമോ അടിവയറ്റില്‍ വേദനയോ ഉണ്ടാകാം. കുക്കികള്‍, ബ്രെഡ്, പാസ്ത, പിസ്സ, ബേക്ക് ചെയ്ത സാധനങ്ങള്‍ എന്നിവയൊക്കെ ഈ പ്രശ്നം ഉണ്ടാക്കുന്ന സാധാരണ ഭക്ഷണങ്ങളാണ്.

wheat

കാരണം - ഗോതമ്പിലടങ്ങിയ പ്രോട്ടീനായ ഗ്ലൂട്ടന്‍, സെലിയാക് രോഗം ഉള്ളവരില്‍ ശക്തമായ പ്രതികരണമാണ് ഉണ്ടാക്കുക. സെലിയാക് രോഗത്തിനുള്ള കാരണം അറിയില്ലെങ്കിലും അതുണ്ടാക്കുന്ന തകരാറുകള്‍ വ്യക്തമായി തിരിച്ചറിഞ്ഞവയാണ്.

നിങ്ങള്‍ക്ക് ഈ രോഗമുണ്ടെങ്കില്‍, ഗോതമ്പ് ഉത്പന്നങ്ങള്‍ കഴിക്കുമ്പോള്‍ ശരീരത്തിലെ പ്രതിരോധ സംവിധാനം പോഷകങ്ങള്‍ ആഗിരണം ചെയ്യുന്ന മുടിനാര് പോലുള്ള കുടലിലെ പാളിയെ ബാധിക്കും. ഇത് പോഷകങ്ങളുടെ ദൗര്‍ലഭ്യം ഉണ്ടാക്കും. കാരണം ദഹനേന്ദ്രിയം പേഷകങ്ങള്‍ ആഗിരണം ചെയ്യുന്നത് അവസാനിപ്പിക്കും.

യൂറോപ്യന്‍ വംശജരില്‍ ജീവിതത്തില്‍ ഏത് കാലത്തും ഈ പ്രശ്നം ഏത് പ്രായത്തിലും ആരംഭിക്കുന്നതായാണ് കാണുന്നത്. ഏതെങ്കിലും പ്രത്യേക പ്രായവിഭാഗത്തില്‍ അധികമായി കാണാത്ത ഈ രോഗം സ്ത്രീകളിലാണ് കൂടുതല്‍ കാണപ്പെടുന്നത്.

ലക്ഷണങ്ങള്‍ -
സെലിയാക് രോഗലക്ഷണങ്ങള്‍ ഗോതമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ച് 20-30 മിനുട്ടിനുള്ളില്‍ പ്രത്യക്ഷമാകും. ഇത് ഓരോ വ്യക്തികളിലും വ്യത്യസ്ഥമായിരിക്കും. ചിലപ്പോള്‍ ഗ്യാസും വയറുവേദനയും അനുഭവപ്പെടാം. ചിലപ്പോള്‍ ഒന്നിലേറെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും. ഛര്‍ദ്ദി, മലബന്ധം, ശരീരഭാരം കുറയല്‍, അമിതമായ മലവിസര്‍ജ്ജനം, മാനസിക സമ്മര്‍ദ്ദം, ഉത്കണ്ഠ, ആര്‍ത്രൈറ്റിസ്, അസ്ഥികളില്‍ വേദന, ജ്വരം, ചൊറിച്ചില്‍, ക്ഷീണം, അനീമിയ എന്നിവയും രോഗ ലക്ഷണങ്ങളാണ്.

അലര്‍ജി - ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്കൊപ്പം മറ്റ് ലക്ഷണങ്ങളും കാണുന്നുവെങ്കില്‍ നിങ്ങള്‍ക്ക് ഗോതമ്പിനോട് അലര്‍ജിയുണ്ട്. ഗ്ലൂട്ടനോടുള്ള വിരോധത്തില്‍ നിന്ന് വ്യത്യസ്ഥമാണ് ഇത്. കാരണം ഗ്ലൂട്ടനോട് മാത്രമല്ല ഗോതമ്പിലടങ്ങിയ മറ്റ് നിരവധി പ്രോട്ടീനുകളോടുള്ള പ്രതിരോധ സംവിധാനത്തിന്‍റെ അമിതമായ പ്രതികരണമാണ് ഇത്. അലര്‍ജിമൂലമുള്ള ഇത് ശ്വസനേന്ദ്രിയങ്ങളെയും, ചര്‍മ്മത്തെയും ബാധിക്കും. ഗോതമ്പിനോടുള്ള അലര്‍ജിയുടെ സാധാരണമായ ലക്ഷണങ്ങളാണ് ശക്തമായ ഗ്യാസും, വയറുവേദനയും. ശ്വാസതടസ്സം, ചുമ, മൂക്കൊലിപ്പ്, തൊലിയില്‍ ചുവന്ന് തടിക്കുക, എസ്കിമ, ചര്‍മ്മവീക്കം എന്നിവയും ഉണ്ടാവാം.

ചികിത്സ - രണ്ട് സാഹചര്യത്തിലുമുള്ള മികച്ച പരിഹാരം എന്നത് ആഹാരത്തില്‍ നിന്ന് ഗ്ലൂട്ടനും ഗോതമ്പും ഒഴിവാക്കുകയാണ്. കറിക്കൂട്ടുകള്‍, ഐസ്ക്രീം, ക്യാന്‍ഡികള്‍ തുടങ്ങിയവയിലൊക്കെ ഗോതമ്പ് അടങ്ങിയിട്ടുണ്ടാവാം. ഭക്ഷണസാധനങ്ങള്‍ വാങ്ങുമ്പോള്‍ കവറില്‍ നോക്കി ഗ്ലൂട്ടനടങ്ങിയിട്ടില്ലാത്തവ വാങ്ങുക. ഗ്ലൂട്ടന്‍ അടങ്ങാത്ത ധാന്യപ്പൊടികള്‍, അതായത് അരിപ്പൊടി, സോയ, ചോളപ്പൊടി തുടങ്ങിയവ ഉപയോഗിക്കുക. ഹസ്ബന്റിനെ ഹാപ്പിയാക്കൂ

English summary

Can Wheat Causes Gas Stomach Pain

Can wheat causes gas and stomach pain. Read more to know the answer,
X
Desktop Bottom Promotion