Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
പുരുഷവന്ധ്യത, ചില യാഥാര്‍ത്ഥ്യങ്ങള്‍
പൗരുഷം സംബന്ധിച്ച ചോദ്യങ്ങള്‍ ഉയരുമെന്നതിനാല്‍ കുട്ടികളില്ലാത്ത കാര്യത്തില്‍ പുരുഷന് മാനസികമായി വേഗത്തില്‍ തളരും. പൗരുഷവും, പ്രത്യുദ്പാനക്ഷമതയും സ്വതന്ത്രമായ രണ്ട് കാര്യങ്ങളായതിനാല്‍ നിങ്ങളുടെ ഉത്പാദനശേഷി സംബന്ധിച്ച് സല്‍പ്പേര് കളയേണ്ടുന്ന കാര്യമില്ല.
വന്ധ്യത അനേകം മിഥ്യാധാരണകള്‍ക്ക് ഇടയാക്കുന്ന ഒരു സങ്കീര്‍ണ്ണമായ പ്രശ്നമാണ്. അനേകമാളുകള്‍ ഈ സങ്കീര്‍ണ്ണതയില്‍ പെട്ട് വിഷമിക്കുന്നുണ്ട്. ബീജത്തിന്റെ അളവും ഗുണമേന്മയും തമ്മിലുള്ള പ്രശ്നത്തില്‍ ഗുണമേന്മയാണ് വിജയിക്കുന്നത്.
വന്ധ്യത സംബന്ധിച്ച ചില സങ്കല്പങ്ങളും അവയുടെ യാഥാര്‍ത്ഥ്യവും തിരിച്ചറിയുക.

സ്ഖലനമുണ്ട്, അതുകൊണ്ട് പ്രത്യുദ്പാദനശേഷിയുമുണ്ട്
ശുക്ലവും ബീജവും തമ്മില്‍ വ്യത്യാസമുണ്ട്. ശുക്ലം എന്നത് ബീജങ്ങള്‍ നിറഞ്ഞ സ്രവമാണ്. മൂത്രാശയത്തിന് താഴെയുള്ള സെമിനല്‍ വെസിക്കിള്‍സ് ട്യുബുലാര്‍ ഗന്ഥികളിലാണ് ശുക്ലം ഉത്പാദിപ്പിക്കപ്പെടുന്നത്. എന്നാല്‍ ബീജം നിര്‍മ്മിക്കുന്നത് വൃഷണങ്ങളാണ്. ആദ്യത്തേത് ബീജത്തെ ചലിക്കാന്‍ സഹായിക്കുന്നു. ബീജം ഒരു ലാബില്‍ പരിശോധിക്കാതെ ബീജത്തിന് എത്രത്തോളം ആരോഗ്യമുണ്ടെന്ന് പറയുക പ്രയാസമാണ്.

ശാരീരികമായ മികവുണ്ട്, അതിനാല്‍ എനിക്ക് ആരോഗ്യമുള്ള ബീജമുണ്ട്
നിങ്ങള്‍ക്ക് ആരോഗ്യകരമായ ഹൃദയമിടിപ്പ് നിരക്കുണ്ടാവുകയും, കൊളസ്ട്രോളും, രക്തസമ്മര്‍ദ്ധവും നിയന്ത്രണത്തിന് കീഴില്‍ ആയിരിക്കുകയും ചെയ്യും. എന്നാല്‍ ഇതുകൊണ്ട് ബീജത്തിന് ആരോഗ്യമുണ്ടെന്ന് പറയാനാവില്ല.

ബീജത്തിന്റെ അളവ് കുറവാണെങ്കിലും കുട്ടികളുണ്ടാവും
ബീജത്തിന്റെ അളവ് കുറവ് ഒരു ദോഷകരമായ കാര്യമല്ല. ഇത് ചികിത്സിച്ച് ഭേദമാക്കാവുന്ന ചില പ്രശ്നങ്ങളുടെ സൂചനയാണ്. ഉദാഹരണമായി, നിങ്ങള്‍ അനാരോഗ്യകരമായ ഒരു ജീവിതശൈലിയാവും പിന്തുടരുന്നത്. പുകവലി, മദ്യം എന്നിവ ഒഴിവാക്കുകയും ശരിയായ ഭക്ഷണവും, വ്യായാമങ്ങളും വേണ്ടി വരുകയും ചെയ്യും. പല കേസുകളിലും ജീവിതശൈലിയിലെ മാറ്റം വഴി ബീജത്തിന്റെ അളവ് സാധാരണ നിലയിലേക്ക് കൊണ്ടുവരും.

പരിശോധിക്കുമ്പോളെല്ലാം ബീജത്തിന്റെ അളവ് ഒരേ പോലെയാണ്
ഒരു മില്ലി ലിറ്ററില്‍ 10 മില്യണാണ് ബീജസംഖ്യയെങ്കില്‍ അതിന് ബീജസംഖ്യ കുറവാണ് എന്ന് അര്‍ത്ഥമില്ല. ദിവസങ്ങള്‍ക്കനുസരിച്ച് ഇതില്‍ മാറ്റം വരാം. ഉദാഹരണത്തിന് അന്തരീക്ഷതാപനില മനുഷ്യരിലെ ബീജത്തിന്റെ അളവില്‍ മാറ്റം വരുത്തും.

സൈക്കിള്‍ ചവിട്ടില്‍, ഇറുകിയ പാന്റ്സ് ധരിക്കുക എന്നിവ വന്ധ്യതയ്ക്ക് ഇടയാക്കും
ഏറെ സമയത്തേക്ക് സൈക്കിള്‍ ചവിട്ടുന്നത് വൃഷണത്തിലെ ചൂട് വര്‍ദ്ധിപ്പിക്കും. ഇറുകിയ പാന്റ്സും, അടിവസ്ത്രങ്ങളും ധരിക്കുന്നതും ഇതിന് കാരണമാകും. മടിയില്‍ വെച്ച് ലാപ് ടോപ്പ് ഉപയോഗിക്കുന്നതും ഇതേ പ്രശ്നമുണ്ടാക്കുന്നതാണ്.

സ്വയംഭോഗം ബീജ സംഖ്യ കുറയാനോ/ഇല്ലാതാകാനോ കാരണമാകും
പുതിയ ബീജങ്ങള്‍ ഉത്പാദിപ്പിക്കാന്‍ വൃഷണത്തിന് ആറ് ആഴ്ചകള്‍ വേണം. ലൈംഗികബന്ധമോ, സ്വയംഭോഗമോ ബീജത്തിന്റെ അളവിനെ ബാധിക്കില്ല. ജീവിതകാലത്ത് ഉടനീളം ബീജം ഉത്പാദിപ്പിക്കാനാവുന്ന വിധത്തിലാണ് നിങ്ങളുടെ ശരീരം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്.

സെക്സ് ഒഴിവാക്കിയാല്‍ ബീജത്തിന്റെ ഗുണമേന്മ വര്‍ദ്ധിക്കും
ഒന്നോ രണ്ടോ ആഴ്ചത്തേക്ക് സെക്സ് അല്ലെങ്കില്‍ സ്വയംഭോഗം ചെയ്യാതിരുന്നാല്‍ ബീജത്തിന്റെ ഗുണമേന്മ വര്‍ദ്ധിക്കില്ല. ഓരോ ദിവസവും ബീജം ഉത്പാദിപ്പിക്കപ്പെടുകയും നിങ്ങളുടെ വൃഷണത്തില്‍ ശേഖരിക്കപ്പെടുകയും ചെയ്യുന്നു. ഏറെക്കാലം ഇത്തരത്തില്‍ ശേഖരിക്കപ്പെട്ടിരിക്കുന്നത് ഡിഎന്‍എ തകരാറിന് കാരണമാകും. മറ്റൊരു തരത്തില്‍, ഒന്നോ രണ്ടോ ദിവസം സെക്സ് ഒഴിവാക്കുന്നത് മികച്ച ഗുണമേന്മയുള്ള ബീജം സൃഷ്ടിക്കും. അതിനാല്‍ ഇടക്കിടെയുള്ള സെക്സ് നല്ലതാണ്.



Click it and Unblock the Notifications
