Latest Updates
-
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
തടി കൂട്ടും ഭക്ഷണ നുണകള്‍
തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവരാണ് ഭൂരിഭാഗവും. ഇവരില്‍ പലരും തടി കൂടുന്നതിന്റെ കാരണത്തെക്കുറിച്ചു പലപ്പോഴും അജ്ഞരുമാണ്.
തടി കൂടുവാനുള്ള ഒരു പ്രധാന കാരണം ഭക്ഷണം തന്നെയാണ്. ഭക്ഷണത്തിന്റെ കാര്യത്തിലും നാം പലപ്പോഴും പല നുണകളാലും വഞ്ചിയ്ക്കപ്പെടുന്നുണ്ട്. പ്രത്യേകിച്ചു പരസ്യങ്ങളാലും മറ്റും. മടിയുള്ളവര്‍ക്കായി ചില പൊടിക്കൈകള്‍
നമ്മുടെ തടി കൂടാന്‍ ഇടയാക്കുന്ന ഇത്തരം ചില ഭക്ഷണനുണകളെക്കുറിച്ചറിയൂ,

തടി കൂട്ടും ഭക്ഷണ നുണകള്‍
കലോറി, തടി എന്നീ പദങ്ങള്‍ എല്ലാവരും എപ്പോഴും കേള്ക്കുന്നതായിരിയ്ക്കും. ഇതെക്കുറിച്ചും പലര്‍ക്കും തെറ്റിദ്ധാരണകളുണ്ട്. എല്ലാ കലോറികളും ഒരുപോലെയല്ലെന്നതാണ് വാസ്തവം. ആപ്പിളിലെ 100 കലോറിയും മറ്റൊരു പ്രോസസ് ഫുഡിലെ 100 കലോറിയും ഒരേ ഫലമല്ല, തരുന്നത്. ആപ്പിളിലേത് ന്ല്ല കലോറിയാണ്. മറ്റേത് അനാരോഗ്യകരവും.

തടി കൂട്ടും ഭക്ഷണ നുണകള്‍
പോയ തടി തിരിച്ചു വരുമെന്ന് പൊതുവായ ധാരണയുണ്ട്. പ്രത്യേകിച്ചു പെട്ടെന്നു കുറഞ്ഞ തടി. ആരോഗ്യകരമായ രീതിയിലാണ് ഇതെങ്കില്‍ ഇതില്‍ വാസ്തവമില്ല.

തടി കൂട്ടും ഭക്ഷണ നുണകള്‍
കുറച്ചു ഭക്ഷണം കഴിച്ച് കൂടുതല്‍ വ്യായാമം ചെയ്താല്‍ തടി പെട്ടെന്നു കുറയുമെന്ന ധാരണയും പലര്‍ക്കുമുണ്ട്. ഇത് തെറ്റാണ്. ഇത്തരം അവസ്ഥയില്‍ ശരീരം കൊഴുപ്പു സംഭരിയ്ക്കും, അപചയപ്രക്രിയ പതുക്കെയാകും. വിശപ്പു കൂടുകയും ചെയ്യും.

തടി കൂട്ടും ഭക്ഷണ നുണകള്‍
ഷുഗര്‍ ഫ്രീ കഴിച്ചാല്‍ തടി കുറയുമെന്നു കരുതുന്നവരുണ്ട്. പ്രമേഹരോഗികള്‍ക്കും ഇത് ആരോഗ്യകരമാണെന്ന ധാരണയുള്ളവരുമുണ്ട്. എന്നാല്‍ ഇതില്‍ വാസ്തമില്ല. ഷുഗര്‍ ഫ്രീയില്‍ ആസ്പാര്ട്ടെം എന്നൊരു ഘടകമുണ്ട്. ഇത് അപചയപ്രക്രിയ പതുക്കെയാക്കും. രക്തത്തിലെ ഷുഗര്‍ വര്‍ദ്ധിപ്പിയ്ക്കും. തടി കൂട്ടും.

തടി കൂട്ടും ഭക്ഷണ നുണകള്‍
ഫാറ്റ് ഫ്രീ എന്നവകാശപ്പെട്ടു വരുന്ന പല ഭക്ഷണങ്ങളും പകരം മധുരം അധികം ചേര്്ത്തവയാണ്. ഇവ തടി കൂടാനും പ്രമേഹം പോലുള്ള പ്രശ്നങ്ങള്‍ക്കും കാരണമാകും.

തടി കൂട്ടും ഭക്ഷണ നുണകള്‍
പാരമ്പര്യമാണ് തടി കൂടാന്‍ കാരണമെന്നു പറയാറുണ്ട്. എന്നാല്‍ ഇത് ഏറ്റവും സാധ്യത കുറവുള്ള ഘടകമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഭക്ഷണ, ജീവിത രീതികള്‍ തന്നെയാണ് പ്രധാന കാരണം.

തടി കൂട്ടും ഭക്ഷണ നുണകള്‍
കൊഴുപ്പ് എപ്പോഴും ദോഷകരമാണെന്ന ധാരണയുമുണ്ട്. ഇതും ശരിയല്ല. നല്ല കൊഴുപ്പ് ശരീരത്തിന്റെ ആരോഗ്യകരമായ പ്രവര്‍ത്തനത്തിന് പ്രധാനമാണ്.

തടി കൂട്ടും ഭക്ഷണ നുണകള്‍
പാല് സമീകൃതാഹാരമാണെന്ന് പൊതുവെ ധാരണയുണ്ട്. ഇത് അസിഡിറ്റി, മുഖക്കുരു, ആസ്തമ, കുടവയര്‍ എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകും. കൊഴുപ്പു കളഞ്ഞ പാല് ഉപയോഗിയ്ക്കുന്നതാണ് നല്ലത്.



Click it and Unblock the Notifications