Latest Updates
-
ഓണത്തിന് വീട് ഒരുക്കുമ്പോൾ ബാത്ത്റൂമിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഓണസദ്യ ഉണ്ണുമ്പോൾ ഇരിപ്പിടം എങ്ങോട്ടാകണം? വാസ്തു പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പറയുന്നത് ഇതാണ് -
ഓണം പർച്ചേസ്: വാലറ്റിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ പണം ഇരട്ടിയാകും; വാസ്തു പറയുന്നത് ഇതാണ് -
ഫ്ലാറ്റിലെ ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ വീട്ടിൽ ഐശ്വര്യം നിറയും! -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വയ്ക്കുന്നതിൽ ഈ തെറ്റുകൾ വരുത്തിയാൽ ദോഷം! -
ഓണം ഷോപ്പിംഗ് തിരക്കിലാണോ? ശുക്രന്റെ കന്നി രാശി മാറ്റം; പണം ചെലവാക്കുമ്പോൾ ശ്രദ്ധിക്കുക! -
തുലാം രാശിയിലേക്ക് ചന്ദ്രൻ: ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക പുരോഗതിയും -
ചന്ദ്രൻ തുലാം രാശിയിൽ: ഇന്നത്തെ ശുഭമുഹൂർത്തം നോക്കി കാര്യങ്ങൾ ചെയ്യാം, നേട്ടങ്ങൾ ഇരട്ടിയാക്കാം -
ഓഗസ്റ്റ് 18: രവിയോഗം ഉദിക്കുന്നു, ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം!
ആണ്‍പ്രജകളെ വയസ്സന്മാരാക്കും ഭക്ഷണങ്ങള്‍
പലരുടേയും ആരോഗ്യ ശീലങ്ങളിലും ഭക്ഷണ ശീലങ്ങളിലും വരുത്തുന്ന മാറ്റം പെട്ടെന്ന് തിരിച്ചറിയുന്നത് അവരുടെ ശാരീരിക മാറ്റത്തിലൂടെയാണ്. വയസ്സിനേക്കാള്‍ കൂടുതല്‍ പ്രായം തോന്നിക്കും എന്നതാണ് ആദ്യ കാര്യം. 25 വയസ്സായ ഒരാള്‍ക്ക് അതില്‍കവിഞ്ഞ പ്രായം തോന്നും എന്നു പറയുന്നത് പലപ്പോഴും അയാളുടെ മാനസികരോഗ്യത്തേും കാര്യമായി തന്നെ ബാധിയ്ക്കും. പുരുഷന്മാര് നിര്‍ബന്ധമായും കഴിക്കേണ്ടവ
എന്നാല്‍ ഇതിനെല്ലാം കാരണം നമ്മുടെ തന്നെ ശീലങ്ങളാണ് എന്നതാണ് സത്യം. അതുകൊണ്ടു തന്നെ ഇത്തരത്തിലുള്ള പല ശീലങ്ങളും ഉപേക്ഷിച്ചാല്‍ നമുക്ക് ശാരീരികാരോഗ്യവും മാനസികാരോഗ്യവും വീണ്ടെടുക്കാം. പുരുഷന്മാര്ക്കായി 6 ചായകള്‍
എന്തൊക്കെയാണ് പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാന്‍ വേണ്ടി നാം ചെയ്യേണ്ടതെന്നു നോക്കാം. നല്ലൊരു ഭക്ഷണശീലം ഉണ്ടാക്കിയെടുത്താല്‍ തന്നെ പല പ്രശ്നങ്ങളും അവസാനിക്കും. അതിനായി എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണമെന്നു നോക്കാം.

മധുരം കുറയ്ക്കുക
പ്രമേഹമില്ല മറ്റസുഖങ്ങളില്ല എന്നു പറഞ്ഞ് മധുരം കൂടുതല്‍ കഴിച്ചാല്‍ മുത്തച്ഛനാവാന്‍ പിന്നെ അധികം കാലം കാത്തിരിക്കേണ്ടി വരില്ല. പ്രായക്കൂടുതല്‍ തോന്നിപ്പിക്കാന്‍ മിടുക്കനാണ് മധുരം എന്നത് സത്യം.

മദ്യം
മദ്യത്തിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക. മുഴുവനായി നിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കിലും ഇതിന്റെ ഉപഭോഗം കുറയ്ക്കുകയാണ് ആദ്യം ചെയ്യേണ്ട കാര്യം. ആരോഗ്യമുള്ള ശരീരത്തിനും ആരോഗ്യമുള്ള മനസ്സിനും മദ്യം ഉപേക്ഷിക്കുന്നതാണ് നല്ലത്. മദ്യം നമ്മുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തേയും സാരമായി തന്നെ ബാധിയ്ക്കുന്നു.

വൈന്‍
വൈന്‍ പ്രധാനമായും പണി തരുന്നത് നമ്മുടെ പല്ലിനാണ്. വൈനിന്റെ ഉപയോഗം പല്ലിനെ കേടു വരുത്തുകയും ഇനാമലിനെ ഇല്ലാതാക്കുകയും ചെയ്യുന്നു.

ഉപ്പുള്ള ഭക്ഷണങ്ങള്‍
ഉപ്പുള്ള ഭക്ഷണങ്ങളാണ് ഇത്തരത്തില്‍ ഒഴിവാക്കേണ്ട ഒന്ന്. കൂടുതല്‍ ഉപ്പ് നമ്മുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുമ്പോള്‍ ഇത് നമ്മെ പെട്ടെന്ന് ക്ഷീണിതനായി കാണപ്പെടാന്‍ സഹായകമാകും.

പ്രോസസ്സ്ഡ് മീറ്റ്
സള്ഫൈറ്റ്സും പ്രിസര്‍വേറ്റീവ്സും ധാരാളം അടങ്ങിയതാണ് പ്രോസസ്സ്ഡ് മീറ്റ്. ഇത് ശാരീരികോഷ്ണം വര്‍ദ്ധിപ്പിക്കുകയും പ്രായക്കൂടുതല്‍ തോന്നിപ്പിക്കുകയും ചെയ്യും.

എരിവുള്ള ഭക്ഷണങ്ങള്‍
എരിവുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് ആയുസ്സു കൂട്ടുമെന്ന് പഠനങ്ങള്‍ പറയുന്നു. എന്നാല്‍ പലപ്പോഴും ഇത്തരത്തിലുള്ള ഭക്ഷണങ്ങള്‍ കത്തിവെയ്ക്കുന്നത് നമ്മുടെ പ്രായത്തിന്റെ കാര്യത്തില്‍ കത്തി വെയ്ക്കുന്നതിന് തുല്യമാണ്.

റെഡ് മീറ്റ്
റെഡ് മീറ്റ് നമ്മുടെ ആരോഗ്യ കാര്യത്തില്‍ എത്രത്തോളം ദോഷമുണ്ടാക്കുമെന്നത് പറയാനാവാത്ത കാര്യമാണ്. ഇത് നമ്മുടെ ശരീരത്തില്‍ കൊളാജന്‍ ഉത്പാദിപ്പിക്കാനുള്ള ശ്രമത്തെ തടയുന്നു.

എനര്‍ജി ഡ്രിങ്ക്സ്
എനര്‍ജി ഡ്രിങ്കുകള്‍ ഒന്നും തന്നെ വിശ്വസിച്ച് ഉപയോഗിക്കാന്‍ പാടില്ലാത്തതാണ്. ഇത് നമ്മുടെ പല്ലിന്റെ ആരോഗ്യത്തേയും മാനസികാരോഗ്യത്തേയും തകര്‍ക്കുന്നു.

ഫ്രൈഡ് ഫുഡ്
എണ്ണയില്‍ വറുത്ത ഭക്ഷണങ്ങളെല്ലാം തന്നെ ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് വഴിവെയ്ക്കും. ഇതും ശരീരത്തിലെ കൊളാജന്റെ ഉത്പാദനം തടയുന്നു.

കാപ്പിയെന്ന വില്ലന്‍
കാപ്പിയും ചായയും ഇഷ്ടപ്പെടാത്തവരുണ്ടാവില്ല. എന്നാല്‍ എപ്പോഴും കാപ്പി കുടിയ്ക്കുന്നത് ശരീരതത്ില് നിര്‍ജ്ജലീകരണത്തിനുള്ള സാധ്യത ഉണ്ടാക്കും. ഇത് പലപ്പോഴും നമ്മളെ വയസ്സന്മാരാക്കും.

ജങ്ക്ഫുഡ്
ഇന്നത്തെ കാലത്ത് സമയമില്ലാത്തതിന്റെ പേരില്‍ പലരുടേയും ആശ്രയമാണ് ജങ്ക്ഫുഡ്. എന്നാല്‍ ഇതാണ് നമ്മളെ വയസ്സന്മാരാക്കുന്നതില് ഏറ്റവും കൂടുതല്‍ പ്രശ്നക്കാര്‍.

കാര്‍ബോഹൈഡ്രേറ്റ്
കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളെല്ലാം തന്നെ നമ്മുടെ ശരീരത്തെ പ്രശ്നത്തിലാക്കുന്നതാണ്. അമിതവണ്ണവും കലോറിയും എല്ലാം കൂടി നമ്മെ ശരിക്കും വയസ്സന്മാരാക്കും.



Click it and Unblock the Notifications